കാത്തിരുന്ന iQOO Neo 10 Pro Launch നവംബർ 29-ന്. കമ്പനിയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ഫോണിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ഫോണിന്റെ അവിസ്മരണീയമായ ലുക്ക് ഇതിനകം ശ്രദ്ധ പിടിച്ചു പറ്റി. ഇനി നവംബർ 29ന് ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുന്നു.
എന്നാൽ ലോഞ്ചിന് മുന്നേ അതിന്റെ ഡിസൈൻ, സ്പെസിഫിക്കേഷനുകളെ കുറിച്ചുള്ള ചില വിവരങ്ങൾ നമ്മുടെ പക്കലുണ്ട്. മിഡ് റേഞ്ച് ബജറ്റുകാരുടെ പ്രിയപ്പെട്ട ഐഖൂ നിയോ 9 പ്രോയുടെ പിൻഗാമിയാണിവൻ. ഫോൺ ചൈനീസ് ലോഞ്ചിന് ശേഷം ഇന്ത്യയിലെത്താൻ അധികം കാത്തിരിക്കേണ്ട എന്ന് പ്രതീക്ഷിക്കാം. ടോപ്-ഗ്രേഡ് ചിപ്‌സെറ്റും ഡ്യുവൽ ക്യാമറ സജ്ജീകരണവും മാത്രമല്ല ഈ iQOO 5G ഫോണിന്റെ പ്രത്യേകത. കൂടുതലറിയാം.
ഐഖൂ നിയോ 10 പ്രോ ലോഞ്ച് എന്നായിരിക്കും ഇന്ത്യയിലെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെറ്റാലിക് സൈഡ് ഫിനിഷിങ്ങിലായിരിക്കും ഫോൺ പുറത്തിറക്കുക. മൂന്ന് നിറങ്ങളിൽ ഐക്യൂ ഫോൺ ഉണ്ടായിരിക്കാം. നിയോ 9 പ്രോയിലെ വീഗൻ ലെതർ ഫിനിഷ് പുതിയ മോഡലിലും ഉണ്ടാകുമോ എന്നറിയില്ല.
ഐഖൂ നിയോ 10 പ്രോ 6.78-ഇഞ്ച് OLED പാനലിലായിരിക്കും അവതരിപ്പിക്കുക. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ടാകും. ഫോൺ ഗെയിമിംഗിന് അനുയോജ്യമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിലെ ഇരട്ട ക്യാമറയിൽ 50എംപി പ്രൈമറി ഷൂട്ടർ ഉൾപ്പെടുന്നു. ഇതുകൂടാതെ ഒരു അൾട്രാ വൈഡ് ലെൻസും ഉണ്ടായിരിക്കും. ഫോൺ ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റിലാണ് വരുന്നത്. ഇത് സ്‌നാപ്ഡ്രാഗൺ 8 Gen 3, ആപ്പിൾ A18 Pro പോലെ പെർഫോമൻസിൽ മികച്ചതായിരിക്കും. ഇതിനൊപ്പം ക്യു 2 ചിപ്പും നൽകിയേക്കും. മികച്ച AI ഫീച്ചറുകൾക്കായി Q2 ചിപ്പ് ബ്ലൂ ക്രിസ്റ്റൽ ചിപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചേക്കും.
റിപ്പോർട്ടുകൾ പ്രകാരം 120W ഫാസ്റ്റ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കും. ഇതിൽ 6000mAh ബാറ്ററിയും പായ്ക്ക് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Also Read: Realme GT 7 Pro: ഇന്ത്യയിൽ ഇതാദ്യം! Snapdragon 8 Gen Elite പ്രോസസറുമായി ഒന്നാന്തരം ഫോൺ
എന്തായാലും അടുത്ത വാരം ഐഖൂ 13 ഇന്ത്യയിലേക്ക് വരികയാണ്. IQOO 13 കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണ്. സാംസങ്, വൺപ്ലസ്, ആപ്പിൾ പ്രീമിയം ഫോണുകൾക്കുള്ള കടുത്ത എതിരാളിയായിരിക്കും ഇത്. ഡിസംബർ 3-നാണ് സ്മാർട്ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്യുന്നത്.