iQOO Best Deal: 9999 രൂപയ്ക്ക് 50MP Sony AI ക്യാമറയുള്ള ഐക്യൂ ഫോൺ കിട്ടും!

iQOO Best Deal: 9999 രൂപയ്ക്ക് 50MP Sony AI ക്യാമറയുള്ള ഐക്യൂ ഫോൺ കിട്ടും!
HIGHLIGHTS

iQOO Z9 Lite 5G വിലക്കുറവിൽ വിൽക്കുന്നു

Amazon ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്

ഐക്യൂ Z9 ലൈറ്റ് നിങ്ങൾക്ക് 9999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം

iQOO Z9 Lite 5G വിലക്കുറവിൽ വാങ്ങണോ? നിലവിൽ ലഭ്യമായ മികച്ച iQOO Deal ഞങ്ങൾ പറഞ്ഞുതരാം. ആൻഡ്രോയിഡ് 14 ഒഎസ്സും, 50 MP മെയിൻ ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. ഐക്യൂ Z9 ലൈറ്റ് നിങ്ങൾക്ക് 9999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

iQOO Z9 Lite 5G ഓഫർ

Amazon ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 4GB റാമും 128GB സ്റ്റോറേജുമുള്ള iQOO Z9 Lite-നാണ് ഓഫർ. ഫോൺ ഇപ്പോൾ 10,000 രൂപയ്ക്കും താഴെ പർച്ചേസ് ചെയ്യാം. ആകർഷകമായ ബാങ്ക് ഓഫറും ഐക്യു ഫോണിന് ആമസോൺ നൽകുന്നു. ഓഫറിനെ കുറിച്ച് അറിയുന്നതിന് മുമ്പ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ അറിയാം.

iQOO Z9 Lite 5G
iQOO Z9 Lite 5G

iQOO Z9 Lite 5G സ്പെസിഫിക്കേഷൻ

1612×720 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. ഫോണിന് 6.56 ഇഞ്ച് LCD സ്ക്രീനാണ് നൽകിയിട്ടുള്ളത്. 60Hz അല്ലെങ്കിൽ 90Hz റീഫ്രഷ് റേറ്റ് ഈ സ്മാർട്ഫോണിനുണ്ട്. 120Hz ടച്ച് സാമ്പിൾ റേറ്റും ഐക്യൂ Z9 ലൈറ്റ് ഡിസ്പ്ലേയ്ക്കുണ്ട്.

50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇതിന് 2MP ബൊക്കെ ലെൻസ് കൂടി ചേരുന്ന ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. നൈറ്റ്, പോർട്രെയിറ്റ്, പനോരമ, ടൈം-ലാപ്‌സ് മോഡുകൾ ഫോണിലുണ്ട്. ഫോണിൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. Funtouch OS 14-ലാണ് ഇത് പ്രവർത്തിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 6300 5G പ്രൊസസറാണ് ഫോണിലുള്ളത്.

15W ചാർജിങ്ങിനെ ഐക്യൂ Z9 ലൈറ്റ് 5G സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഐക്യൂ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഫോണിന്റെ ബോഡി പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു.

ഡ്യുവൽ സ്റ്റാൻഡ്‌ബൈ, ബ്ലൂടൂത്ത് 5.4, വൈഫൈ 5 കൊണ്ട് നിർമിച്ചിരിക്കുന്നു. 2G, 3G, 4G, 5G നെറ്റ്‌വർക്കുകളെ ബജറ്റ് ഫോൺ പിന്തുണയ്ക്കുന്നു. യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങാണ് സ്മാർട്ഫോണിലുള്ളത്. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, GPS സപ്പോർട്ടും ഇതിലുണ്ട്.

IP64 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് ഐക്യൂ Z9 ലൈറ്റ്. ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്.

iQOO Z9 Lite 5G

ഓഫർ ഇങ്ങനെ…

ആമസോണിൽ ഐക്യൂ Z9 ലൈറ്റ് 10,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 14,499 രൂപയാണ് 4GB+128GB-ന്റെ ശരിക്കുള്ള വില. മറ്റ് പ്ലാറ്റ്ഫോമുകളിൽ ഫോൺ 11,188 രൂപയ്ക്ക് വിൽക്കുന്നു.

Read More: Cheapest Price Now: Samsung ഗാലക്സി S21 FE ഏറ്റവും വിലക്കുറവിൽ! ഒപ്പം SBI ഓഫറും

ആമസോണിൽ നിങ്ങൾക്ക് 500 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭിക്കുന്നുണ്ട്. എല്ലാ ബാങ്ക് കാർഡ് പേയ്മെന്റിനും ഈ ഓഫർ ലഭ്യമാണ്. ഇങ്ങനെ 9,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo