iQoo അവരുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .iQoo 7, iQoo 7 ലെജൻഡ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 870 കൂടാതെ Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ റിഫ്രഷ് റേറ്റ് ആണ് .120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ പ്രോസ്സസറുകളിൽ ഒന്നാണ് Qualcomm Snapdragon 870 .കൂടാതെ Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ iQOO 7 സ്മാർട്ട് ഫോണുകൾക്ക് മൂന്ന് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4K UHD റെക്കോർഡിങ് ചെയ്യുവാനും സാധിക്കുന്നതാണ് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ 4,400mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 31990 രൂപയും കൂടാതെ 8ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 33990 രൂപയും കൂടാതെ 12 ജിബി 256ജിബി വേരിയന്റുകൾക്ക് 35990 രൂപയും ആണ് വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ റിഫ്രഷ് റേറ്റ് ആണ് .120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .
48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ + 13 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . കൂടാതെ 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും ലഭ്യമാകുന്നതാണു് .8ജിബിയുടെ റാം കൂടാതെ 128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 39,990 രൂപയാണ് വില വരുന്നത് .