Qualcomm Snapdragon 8 പ്രോസസറുള്ള iQOO 5G ഫോണിന് വിലക്കിഴിവ്. 5,160mAh ബാറ്ററി സപ്പോർട്ട് ചെയ്യുന്ന ഐക്യൂ ഫോണിനാണ് Amazon Summer Sale-ൽ ഓഫർ അനുവദിച്ചിട്ടുള്ളത്. വിപണിയിൽ ജനപ്രിയമായ ഐക്യൂ ഫോണിനാണ് ഓഫർ നൽകുന്നത്. iQOO Neo9 Pro 5G-യുടെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം. ആദ്യം ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം.
6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 144 Hz റീഫ്രെഷ് റേറ്റാണ് ഈ സ്മാർട്ഫോണിനുള്ളത്. 3200 x 1440 പിക്സൽ റെസല്യൂഷനാണ് ഐക്യൂ നിയോ9 പ്രോയുടെ ഡിസ്പ്ലേയ്ക്കുള്ളത്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC പ്രോസസറുള്ള സ്മാർട്ഫോണാണിത്.
ഇതിന്റെ പ്രൈമറി സെൻസറിന് OIS ഫീച്ചറുണ്ട്. 50MP IMX 920 ലെൻസാണ് ഉപയോഗിച്ചിട്ടുള്ളത്. 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ട്. ഇതുകൂടാതെ ഐക്യൂ നിയോ9 പ്രോയിൽ 16MP പോർട്രെയിറ്റ് അഥവാ ടെലിഫോട്ടോ ലെൻസും ലഭ്യമാണ്. 16MPയാണ് ഫോണിന്റെ സെൽഫി ക്യാമറ.
120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5,160mAh ബാറ്ററിയെ ഇത് സപ്പോർട്ട് ചെയ്യുന്നു. 11 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജിങ് നേടുമെന്നാണ് കമ്പനി ഉറപ്പുനൽകുന്നത്.
ഇത് Funtouch OS അടിസ്ഥാനമിക്കി ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന ഫോണാണ്.
ഐക്യു നിയോ9 പ്രോയുടെ 8GB+256GB വേരിയന്റിനാണ് ഓഫർ. ലോഞ്ച് സമയത്ത് ഫോണിന് 41,999 രൂപയായിരുന്നു വില. പിന്നീട് ചില ഓഫറുകളിൽ 37,999 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ ആമസോൺ സമ്മർ സെയിലിൽ ഒറ്റയടിക്ക് 6000 രൂപയാണ് വെട്ടിക്കുറച്ചത്.
35,999 രൂപയ്ക്കാണ് ആമസോൺ പരിമിതകാല ഓഫറിൽ ഫോൺ വിൽക്കുന്നത്. ഇതുകൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
ICICI ബാങ്ക് കാർഡ് പേയ്മെന്റുകളിലൂടെ 1250 രൂപ വരെ ലാഭിക്കാം. ഇതേ മോഡലിന്റെ 8GB+128GB വേരിയന്റേ 33,999 രൂപയ്ക്ക് വാങ്ങാം. 8GB+128GB ഐക്യൂവിന്റെ പർച്ചേസിനുള്ള ലിങ്ക്.
ഐക്യൂ നിയോ9 പ്രോയുടെ ഉയർന്ന വേരിയന്റിനും ഓഫറുണ്ട്. 44,999 രൂപ വില വരുന്ന ഫോണിന് 37,999 രൂപയാണ് ഇപ്പോഴത്തെ വില. 12GB റാം, 256GB വരുന്ന ഫോണിന്റെ വിലയാണിത്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.