വിവോയേക്കാൾ പേരെടുത്ത iQOO ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് iQOO 12 5G. വിവോയുടെ സബ് ബ്രാൻഡാണെങ്കിലും വിവോയേക്കാൾ പേരെടുത്തിട്ടുണ്ട്. ഫോണിന്റെ പ്രീമിയം, മിഡ് റേഞ്ച് ഫോണുകളിൽ ഐക്യൂ ജനപ്രിയമായിട്ടുണ്ട്.
ഇപ്പോഴിതാ iQOO 5G ഫ്ലാഗ്ഷിപ്പ് ഫോണിന് ഗംഭീര ഓഫർ ലഭിക്കുന്നു. ഈ സ്മാർട്ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും പ്രഖ്യാപിച്ചു. അതും 16Gb റാമും 512Gb സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ.
ഗംഭീര സ്റ്റോറേജും പ്രീമിയം പെർഫോമൻസുമുള്ള സ്മാർട്ഫോണാണിത്. Snapdragon 8 Gen 3 ആണ് പ്രോസസർ. ഈ പ്രോസസറിൽ ഇന്ത്യയിൽ എത്തിയ ആദ്യ സ്മാർട്ഫോൺ കൂടിയാണ് ഐഖൂ 12.
നിങ്ങൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് മികച്ച ഓപ്ഷനാണ്. ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് തരുന്നവയിൽ ഒന്നാണിത്.
50,000 രൂപ റേഞ്ചിലാണ് ഹൈ-പെർഫോമൻസ് ഐക്യൂ 12 പുറത്തിറക്കിയത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ഐക്യൂ 12 അവതരിപ്പിക്കുന്നു. Genshin Impact പോലുള്ള വമ്പൻ ഗെയിമിങ്ങുകൾക്കും ഐക്യൂ 12 മികച്ചതാണ്.
6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഐക്യൂ 12 ഫോണിലുള്ളത്. ഇത് ആൻഡ്രോയിഡ് 13ലാണ് പ്രവർത്തിക്കുന്നത്. 144Hz റിഫ്രഷ് റേറ്റാണ് ഐക്യൂ പ്രീമിയം മോഡലിന്റെ ഡിസ്പ്ലേ. ഇതിന് 1.5K പിക്സൽ റെസലൂഷൻ ഉണ്ട്. Snapdragon 8 Gen 3 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐക്യൂ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 5000mAh ബാറ്ററിയാണ്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫോണിനുണ്ട്. 30 മിനിറ്റിനുള്ളിൽ 0-ൽ നിന്ന് 100 ശതമാനം ചാർജിങ് ലഭിക്കും. ഗെയിമിങ്, സോഷ്യൽ മീഡിയ ബ്രൗസിംഗ്, ഫോട്ടോ വീഡിയോ റെക്കോഡിങ് എല്ലാം നടത്തിയാലും ഫോൺ ചാർജിങ് നീണ്ടുനിൽക്കും.
ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സ്മാർട്ഫോണിലുള്ളത്. ഈ സ്മാർട്ഫോണിലെ മെയിൻ ക്യാമറ 50എംപി സെൻസറാണ്. 64 മെഗാപിക്സൽ ടെലി-ഫോട്ടോ ലെൻസിൽ OIS സപ്പോർട്ടുണ്ട്. ഇതിൽ 50 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്.
ക്യാമറ പെർഫോമൻസിൽ കൂടുതൽ ഊന്നുനൽകിയാണ് ഫോൺ നിർമിച്ചിട്ടുള്ളത്. 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More: OnePlus: ഓണം വന്നില്ലേലും Offer വന്നു! കൂപ്പൺ കിഴിവിൽ OnePlus 5G Premium ഫോൺ വിൽക്കുന്നു
ആമസോണിലാണ് ഐക്യൂ 12 വിലക്കിഴിവിൽ വിൽക്കുന്നത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ വിപണി വില 59,999 രൂപയാണ്. ഇത് 11% കിഴിവിൽ വാങ്ങാം. ആമസോണിൽ പരിമിത കാലത്തേക്ക് 57,998 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് വിലക്കിഴിവ് ലഭിക്കുന്നതാണ്. 2000 രൂപ ഇങ്ങനെ ലാഭിക്കാം. ഇങ്ങനെ 12GB+ 256GB സ്റ്റോറേജ് ഫോണിന് 55,998 രൂപ വാങ്ങാം.
പർച്ചേസിനുള്ള ആമസോൺ ലിങ്ക്. ഇതിന് പുറമെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്. 24,550 രൂപയുടെ വലിയ എക്സ്ചേഞ്ച് ഓഫറും ഐക്യൂ 12-ന് ലഭ്യമാണ്.