iQOO 13 Latest Update: ഫ്ലാഗ്ഷിപ്പ് ഫോണിൽ പ്രതീക്ഷകളേറേ… എന്നാൽ fast ചാർജിങ് സപ്പോർട്ടില്ലെന്ന് റിപ്പോർട്ട്

iQOO 13 Latest Update: ഫ്ലാഗ്ഷിപ്പ് ഫോണിൽ പ്രതീക്ഷകളേറേ… എന്നാൽ fast ചാർജിങ് സപ്പോർട്ടില്ലെന്ന് റിപ്പോർട്ട്
HIGHLIGHTS

ഈ മാസം അവസാനമോ നവംബർ ആദ്യമോ iQOO 13 എത്തിയേക്കാം

അത്യാധുനിക ബയോമെട്രിക്‌സ് ഫോണിൽ നൽകിയേക്കും

എന്നാലും iQOO 13 വേഗത കുറഞ്ഞ ചാർജിങ് സ്പീഡിലായിരിക്കും വരുന്നതെന്ന് റിപ്പോർട്ട്

iQOO 13: iQOO തങ്ങളുടെ ഫ്ലാഗ്ഷിപ്പിൽ എന്താണ് ഒരുക്കിവച്ചിരിക്കുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു. സാംസങ്, വൺപ്ലസ്, ഷവോമി, ആപ്പിൾ കമ്പനികളുടെ മുൻനിര ഫോണുകളെത്തി. എന്നിട്ടും കാത്തിരിക്കുന്ന ഐക്യൂ 13 എപ്പോൾ വരുമെന്നാണ് ടെക് ലോകത്തിന്റെ ആകാംക്ഷ.

iQOO 13 ഈ മാസമെത്തുമോ?

ഈ മാസം അവസാനമോ നവംബർ ആദ്യമോ ഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാലും ഫോണിന്റെ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അത്യാധുനിക ബയോമെട്രിക്‌സ് ഫോണിൽ നൽകിയേക്കും. ആധുനിക ഡിസൈനൊപ്പം ഫോണിന് മികച്ച ഡിസ്‌പ്ലേയുമുണ്ടാകും. ഐക്യൂവിന്റെ വിപണി മൂല്യത്തിന് അനുയോജ്യമായ മോഡൽ തന്നെയായിരിക്കും ഐക്യൂ 13.

iQOO 13 Latest Update: ഫ്ലാഗ്ഷിപ്പ് ഫോണിൽ പ്രതീക്ഷകളേറേ… എന്നാൽ fast ചാർജിങ് സപ്പോർട്ടില്ലെന്ന് റിപ്പോർട്ട്

iQOO 13 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഐക്യൂ 13 പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്നതും കമ്പനി അറിയിച്ചിട്ടില്ല. എങ്കിലും ഐക്യൂ 13 ഫോണിന്റെ ചില വിശേഷങ്ങൾ ചോർന്നു.

ഇവയിൽ പ്രധാനപ്പെട്ടതായി ലഭിച്ച വിവരമാണ് ഫോണിന്റെ ചാർജിങ് സ്പീഡ്. അതാവട്ടെ ആരാധകരെ അത്ര തൃപ്തിപ്പെടുത്തുന്ന വിവരവുമല്ല.iQOO 13 വേഗത കുറഞ്ഞ ചാർജിങ് സ്പീഡിലായിരിക്കും വരുന്നതെന്നാണ് സൂചന.

എന്നാലും ഇത് വിവോ X100 സീരീസിന് സമാനമായിട്ടുള്ള ചാർജിങ് ഫീച്ചറുള്ളതായിരിക്കും. ഇത് പവർ ഡെലിവറിയെയും പിന്തുണയ്ക്കുന്ന സ്മാർട്ഫോണായിരിക്കുമെന്നാണ് സൂചന.

ഐക്യൂവിന്റെ ഒടുവിലത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ ഐക്യൂ 12 ആണ്. 120W ഫാസ്റ്റ് ചാർജിങ് ശേഷിയാണ് ഈ ഐക്യൂ ഫോണിനുള്ളത്. ഇതിനേക്കാൾ ചാർജിങ് കപ്പാസിറ്റി ഐക്യൂ 13-ന് കുറവായിരിക്കുമെന്നാണ് വിവരം.

എന്നിരുന്നാലും ഫോൺ യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നതായിരിക്കും. അതുപോലെ ടൈപ്പ്-സി കേബിളും ബണ്ടിൽഡ് ചാർജറും ഇതിലുണ്ടാകും. ഇതിൽ ഐക്യൂ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറായിരിക്കും അവതരിപ്പിക്കുക. ഫോണിൽ സുഗമമായ ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ഉണ്ടായിരിക്കും.

പ്രധാന ഫീച്ചറുകൾ റിപ്പോർട്ട് പ്രകാരം…

2K റെസല്യൂഷനുള്ള സ്മാർട്ഫോണായിരിക്കും ഇത്. ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രെഷ് റേറ്റുണ്ടാകും. ഇതിന് 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയായിരിക്കും ലഭിക്കുക.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 SoC ആയിരിക്കും ഫോണിലെ പ്രോസസർ. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സ്മാർട്ഫോണിനുണ്ടാകും. 50 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും ഐക്യൂ ഫോണിലുണ്ടായിരിക്കും. ഫോണിന്റെ മൂന്നാമത്തെ ക്യാമറ 50MP-യുടെ ടെലിഫോട്ടോ സെൻസറായിരിക്കും. ഈ ട്രിപ്പിൾ റിയർ ക്യാമറയ്ക്ക് പുറമെ, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും.

Also Read:  iOS 18.1 New features: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറി നിൽക്കും! Apple ഇന്റലിജൻസ് ഫീച്ചർ ഈ മാസം തന്നെ…

പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ 6,150mAh ബാറ്ററിയായിരിക്കും പായ്ക്ക് ചെയ്തിരിക്കുക. ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റവും സിംഗിൾ-ലെയർ മദർബോർഡുമെല്ലാം ഫോണിൽ സജ്ജീകരിച്ചിരിക്കും. എന്തായാലും ആൻഡ്രോയിഡ് ആരാധകർക്ക് ടെക്നോളജിയിൽ ഐക്യൂ 13 ഒരു വിരുന്ന് ഒരുക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo