യുവാക്കളുടെ പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ് ഫോൺ iQOO 13 ലോഞ്ച് സ്ഥിരീകരിച്ചു. വിവോയുടെ സബ്-ബ്രാൻഡാണെങ്കിലും വിവോയേക്കാൾ പേരെടുത്ത കമ്പനിയാണ് ഐക്യൂ. ഐക്യൂ ഇപ്പോഴിതാ തങ്ങളുടെ പുത്തൻ ഫ്ലാഗ്ഷിപ്പിനെ കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടു.
ക്വാൽകോമിന്റെ ഏറ്റവും പുതിയതും ശക്തമായതുമായ പ്രോസസറുമായാണ് ഐക്യു എത്തുന്നത്. Snapdragon 8 Lite ഉൾപ്പെടുത്തി വരുന്നതിനാൽ ഇത് തീ മിന്നൽ വേഗത്തിൽ പ്രവർത്തിക്കും. കാത്തിരിക്കുന്ന iQOO Flagship ഫോണിന്റെ ലോഞ്ച് എപ്പോഴാണെന്ന് അറിയാം. ഒപ്പം ഐക്യൂ 13-ന്റെ ഫീച്ചറുകളും പരിശോധിക്കാം.
ഫോൺ ചൈനയിൽ ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബർ 30-ന് ചൈനീസ് സമയം വൈകുന്നേരം 4 മണിക്കാണ് ഐക്യൂ 13 ലോഞ്ച്. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 1:30 മണിയ്ക്കാണ്.
ഫോൺ ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാലും ഡിസംബർ 3-ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
നാല് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ ലഭ്യമാകുക എന്നും കമ്പനി അറിയിച്ചു. ബ്ലാക്ക്, ഗ്രീൻ, ഗ്രേ, വൈറ്റ് എന്നീ കളറുകളായിരിക്കും ഫോണിനുണ്ടാകുക. ഐക്യൂ 13 ഇന്ത്യൻ ലോഞ്ച് വ്യക്തമല്ലെങ്കിലും, ഫ്ലാഗ്ഷിപ്പ് ഇ-കൊമേഴ്സിലൂടെ വാങ്ങാം. iQOO ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയും മറ്റും ഫോൺ വിൽപ്പനയ്ക്ക് ലഭ്യമായിരിക്കും.
മുൻനിര പ്രീമിയം ഫോണിന്റെ ഫീച്ചറുകളെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നുണ്ട്. Q2 ഗെയിമിംഗ് ചിപ്‌സെറ്റുമായി ജോടിയാക്കിയ ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രോസസറാണ് ഇതിലുണ്ടാകുക. ഒക്ടോബർ 22-ന് പുറത്തിറക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആയിരിക്കും നൽകുന്നത്.
ഐക്യൂ ഫ്ലാഗ്ഷിപ്പിൽ Q10 OLED ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്നാണ് സൂചന. 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യും. 6,150mAh ബാറ്ററിയായിരിക്കും നൽകുന്നത്. ഐക്യൂ 13-ന്റെ ഇന്ത്യൻ വേർഷനുകളിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15 ആയിരിക്കും ഒഎസ്. ഫോണിന്റെ ഫോട്ടോഗ്രാഫിയും ക്യാമറ ഫീച്ചറുകളും ഇനിയും വ്യക്തമല്ല.
ഐക്യൂ 13 ഡിസൈൻ തൊട്ടുമുമ്പത്തെ ഫ്ലാഗ്ഷിപ്പിന് സമാനമായിരിക്കും. ഐക്യൂ 12-ന്റെ ഡിസൈൻ വിപണി ശ്രദ്ധ നേടിയിരുന്നു. ഇതിൽ വലിയ മാറ്റം വരുത്താതെ ആയിരിക്കും പുതിയ ഫ്ലാഗ്ഷിപ്പും അവതരിപ്പിക്കുക.
ഫോണിന്റെ പിൻ പാനലിന് മുകളിൽ ഇടത് കോണിലായിരിക്കും ക്യാമറ യൂണിറ്റ്. ഇത് ചതുരാകൃതിയിലുള്ള മൊഡ്യൂളിലായിരിക്കും സെറ്റ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. വലതുവശത്തായി പവർ ബട്ടണും വോളിയം റോക്കറും നൽകിയേക്കും.