iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…

iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…
HIGHLIGHTS

2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയിൽ iQOO 13 എത്തിച്ചിട്ടുള്ളത്

54,999 രൂപയിൽ ഫോണുകളുടെ വില ആരംഭിക്കുന്നു

Snapdragon 8 Elite ചിപ്സെറ്റുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഫോണാണിത്

iQOO 13 5G ഇതാ ഇന്ത്യയിൽ പുറത്തിറക്കി. Snapdragon 8 Elite ചിപ്സെറ്റുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഫോണാണിത്. ഇന്ത്യക്കാർ കാത്തിരുന്ന മുൻനിര സ്മാർട്ഫോണാണിത്. 6000mAh ബാറ്ററി കപ്പാസിറ്റിയിലാണ് ഐഖൂ 13 അവതരിപ്പിച്ചത്.

മൈക്രോ-കർവ്ഡ് സ്‌ക്രീനും ചതുരാകൃതിയിലുള്ള ക്യാമറയുമായാണ് ഡിസൈനിലെ ആകർഷക ഘടകം. 2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയിൽ iQOO Flagship Phone എത്തിച്ചിട്ടുള്ളത്. 54,999 രൂപയിൽ ഫോണുകളുടെ വില ആരംഭിക്കുന്നു. എന്നാൽ ലോഞ്ചിന്റെ ഭാഗമായി 3000 രൂപയോളം വില കുറച്ച് വിൽപ്പന നടത്തും. പുതിയ iQOO 5G സ്പെസിഫിക്കേഷൻ, വില, വിൽപ്പന, ലോഞ്ച് ഓഫറുകൾ വിശദമായി അറിയാം.

iqoo 13 5g launched with 50mp sony triple camera
iQOO 13 5G എത്തി

iQOO 13 5G: വില, വിൽപ്പന

ഫോണിന് രണ്ട് വ്യത്യസ്ത റാം, സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 12GB+256GB ആണ് ഐക്യൂ 13 കുറഞ്ഞ വേരിയന്റ്. ഇതിന് 54,999 രൂപയാണ് വില. 16GB+512GB ടോപ് വേരിയന്റിന് 59,999 രൂപയും വിലയാകുന്നു.

എന്നാൽ ആദ്യ സെയിലിൽ 3000 രൂപ ഇളവ് രണ്ട് വേരിയന്റുകൾക്കും ലഭിക്കും. 12GB+256GB സ്റ്റോറേജ് 51,999 രൂപയ്ക്കും, കൂടിയ വേരിയന്റ് 56,999 രൂപയ്ക്കുമാണ് വിൽക്കുക. ഇതിനായി HDFC, ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തണമെന്ന നിബന്ധന മാത്രം. ഐക്യൂ 13 5G ഫോണുകളുടെ വിൽപ്പന ഡിസംബർ 11-ന് 12 മണിയ്ക്ക് ആരംഭിക്കും. ഡിസംബർ 10-ന് രാവിലെ 10 മണി മുതൽ പ്രീ-ബുക്കിങ് നടത്താം.

വിവോ, ഐക്യൂ ഫോണുകൾ മാറ്റി വാങ്ങിയാൽ 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ നേടാം. അങ്ങനെയെങ്കിൽ ഫ്ലാഗ്ഷിപ്പ് ഫോൺ 50,000 രൂപയ്ക്കും താഴെ വാങ്ങാമെന്നതാണ് നേട്ടം.

ഓൺലൈനിൽ വാങ്ങുന്നവർക്കും ബുക്ക് ചെയ്യുന്നവർക്കും iqoo.com, amazon സൈറ്റുകൾ ഉപയോഗിക്കാം. വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളിലും ഈ പ്രീമിയം സ്മാർട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു.

iqoo 13 5g launched with 50mp sony triple camera
iQOO 13 5G വില, വിൽപ്പന

ഐഖൂ 13 5G: സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് 2K BOE Q10 FHD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ട്. 4500 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നെസും 1800 nits സ്‌ക്രീൻ ബ്രൈറ്റ്നെസ്സുമുണ്ട്. ഡിസ്‌പ്ലേയുടെ റെസല്യൂഷൻ 3168 * 1440 ആണ്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്നു. ഒക്ട കോർ (8കോർ), അഡ്രിനോ 830 ജിപിയു എന്നിവയുള്ള പ്രോസസറാണ് ഫോണിലുള്ളത്. ഇത് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്.

ഫോണിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നത് ക്യാമറ പെർഫോമൻസാണ്. 50MP Sony IMX921 പ്രൈമറി ക്യാമറ ഇതിലുണ്ട്. 50 MP അൾട്രാ വൈഡ്-ആംഗിൾ ലെൻസുമുണ്ട്. കൂടാതെ 50MP സോണി IMX 816 ടെലിഫോട്ടോ ക്യാമറ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾക്കായി, ഫോണിൽ 32MP ഫ്രണ്ട് ക്യാമറയുണ്ട്.

Also Read: iQOO Neo 10 Pro Launch: ഡിസ്പ്ലേയിലും പ്രോസസറിലും ഡിസൈനിലും ജഗജില്ലി, നവംബർ 29-ന് വിപണിയിൽ

സ്നാപ്ഷോട്ട്, നൈറ്റ്, പോർട്രെയ്റ്റ്, ഫോട്ടോ, വീഡിയോ, ഹൈ റെസല്യൂഷൻ ഫീച്ചറുകളുണ്ട്. അതുപോലെ പനോരമ, സ്ലോ മോഷൻ, ടൈം ലാപ്‌സ്, പ്രോ, സൂപ്പർമൂൺ, അൾട്രാ എച്ച്ഡി ഡോക്യുമെന്റ് സപ്പോർട്ടും ലഭിക്കുന്നതാണ്. ഇതിൽ ലോംഗ് എക്സ്പോഷർ, ആസ്ട്രോ, ടിൽറ്റ് ഷിഫ്റ്റ്, ഫിഷ് ഐ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ഫോണിന് കരുത്ത് പകരാൻ 120W ചാർജിങ്ങാണുള്ളത്. ഇതിൽ 6000mAh ലിഥിയം-അയൺ ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo