iQOO 13 5G എത്തി മക്കളേ… 50MP+50MP+50MP Triple ക്യാമറയും മിന്നൽ Fast പ്രോസസറും!
ഏറ്റവും പുത്തൻ Qualcomm Snapdragon പ്രോസസറുമായി iQOO 13 പുറത്തിറങ്ങി
ക്വാൽകോമിന്റെ അടുത്തിടെ എത്തിയ 'മിന്നൽ മുരളി' പ്രോസസർ തന്നെയാണ് പ്രധാന സവിശേഷത
ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയുള്ളതിനാൽ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുണ്ട്
ഏറ്റവും പുത്തൻ Qualcomm Snapdragon പ്രോസസറുമായി iQOO 13 പുറത്തിറങ്ങി. ഇൻ-ഹൗസ് Q2 ഗെയിമിംഗ് ചിപ്പ് പായ്ക്ക് ചെയ്തിരിക്കുന്ന സ്മാർട്ഫോണാണിത്. കമ്പനിയുടെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ വർഷാവസാനം ആയാലും എത്തിയിരിക്കുന്നു.
ക്വാൽകോമിന്റെ അടുത്തിടെ എത്തിയ ‘മിന്നൽ മുരളി’ പ്രോസസർ തന്നെയാണ് പ്രധാന സവിശേഷത. ചൈനയിലാണ് ഐക്യൂ 13 5G അവതരിപ്പിച്ചത്. ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മിന്നൽ മുരളി പ്രോസസറുമായി iQOO 13 5G
ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ് നൽകിയിട്ടുള്ളത്. 16GB വരെ റാമും 1TB വരെ ഓൺബോർഡ് സ്‌റ്റോറേജും ഫോണിനുണ്ട്. അതുപോലെ സ്മാർട്ഫോണിൽ ട്രിപ്പിൾ ക്യാമറയും നൽകിയിരിക്കുന്നു.
iQOO 13 5G സ്പെസിഫിക്കേഷൻ
6.82-ഇഞ്ച് 2K ഡിസ്പ്ലേയാണ് ഐക്യൂ 13 സ്മാർട്ഫോണിലുള്ളത്. ഇതിന് 144Hz വരെ റീഫ്രഷ് റേറ്റുണ്ട്. 1,440 x 3,168 പിക്സൽ റെസല്യൂഷനും HDR സപ്പോർട്ടും സ്ക്രീനിനുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ് മികവുറ്റ പെർഫോമൻസിനുള്ള പ്രോസസർ. ഫോൺ Q2 ഗെയിമിംഗ് ചിപ്‌സെറ്റിലാണ് നിർമിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OriginOS 5 ആണ് ഫോണിലുള്ളത്.
ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയുള്ളതിനാൽ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുണ്ട്. 50 മെഗാപിക്സൽ ആണ് ട്രിപ്പിൾ ക്യാമറ യൂണിറ്റിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് (OIS) കൂടിയ സെൻസറുകളാണിവ. Sony IMX921 ലെൻസുള്ള 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. മെയിൻ സെൻസർ മാത്രമല്ല 50 മെഗാപിക്സൽ. ഐക്യൂ 130-ന്റെ അൾട്രാ വൈഡ് ഷൂട്ടറും 50MP തന്നെയാണ്. അതുപോലെ ടെലിഫോട്ടോ ലെൻസും 50 മെഗാപിക്സലാണ്. 32 മെഗാപിക്സൽ സെൻസറാണ് ഈ സ്മാർട്ഫോണിലെ സെൽഫി ക്യാമറ.
120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഫോണിലുള്ളത് 6,150mAh ബാറ്ററിയാണ്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ഫോണാണിത്. പൊടി, ജലം പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിങ്ങുണ്ട്. 5G, 4G LTE, Wi-Fi 7, GPS കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണാണിത്. ബ്ലൂടൂത്ത് 5.4, NFC, USB ടൈപ്പ്-സി പോർട്ട് ഫോണിൽ ഉൾപ്പെടുന്നു.
ചൈനയിലെ വില, ഇന്ത്യയിൽ എത്രയാകും?
12GB + 256GB ഫോണിന് 3,999 ചൈനീസ് യുവാനാണ് വില. ഇന്ത്യയിൽ ഏകദേശം 47,200 രൂപയാകും.
Also Read: iQOO 13: ഡിഷ്യൂം ഡിഷ്യൂം, തീ മിന്നൽ വേഗത്തിൽ Latest Qualcomm Snapdragon പ്രോസസറുമായി അവൻ വരുന്നൂ…
12GB + 512GB വേരിയന്റിന് 4,499 ചൈനീസ് യുവാനാകും. ഇതിന് ഏകദേശം 53,100 രൂപ ആയിരിക്കും ഇന്ത്യൻ മൂല്യത്തിൽ വില. 16GB റാം ഓപ്ഷനിലും ഐക്യൂ 13 പുറത്തിറക്കിയിട്ടുണ്ട്.
16GB + 256GB: 4,299 ചൈനീസ് യുവാൻ, ഇന്ത്യൻ വിലയിൽ Rs 50,800
16GB + 512GB: 4,699 ചൈനീസ് യുവാൻ, ഇന്ത്യൻ വിലയിൽ Rs 55,500
GB + 1TB: 5,199 ചൈനീസ് യുവാൻ, ഇന്ത്യൻ വിലയിൽ Rs 61,400
ഫോണിന്റെ ചൈനയിലെ വിൽപ്പനയും നിശ്ചയിച്ചിട്ടുണ്ട്. വിവോ ചൈന ഇ-സ്റ്റോർ വഴി ഫോൺ വാങ്ങാം.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile