ഫ്ലാഗ്ഷിപ്പ് iQOO 13 5G Launch, ചൈനയിലെത്തിയ ആളല്ല ഇന്ത്യയിൽ! 2 പ്രധാന വ്യത്യാസങ്ങളുണ്ടാകും| TECH NEWS
Qualcomm Snapdragon 8 Elite ചിപ്പുമായി വരുന്ന ഫോണാണിത്
ഡിസംബർ 3-ന് iQOO 13 5G ഇന്ത്യയിലെത്തും
എന്നാൽ ചൈനീസ് എഡിഷനിൽ നിന്ന് ഇന്ത്യയുടെ ഐക്യൂ 13 വ്യത്യസ്തമായിരിക്കും
പുതിയ ഫ്ലാഗ്ഷിപ്പ് iQOO 13 5G-യ്ക്കായി കാത്തിരിക്കുകയാണല്ലേ? ഡിസംബർ 3-ന് ഈ പ്രീമിയം സ്മാർട്ഫോൺ ഇന്ത്യയിലെത്തും. ചൈനയിൽ ഒക്ടോബർ അവസാന വാരത്തിൽ സ്മാർട്ഫോൺ പുറത്തിറക്കിയിരുന്നു. ഇനി ഇന്ത്യയുടെ ഊഴമാണ്.
iQOO 13 5G ഇന്ത്യയിൽ…
Qualcomm Snapdragon 8 Elite ചിപ്പുമായി വരുന്ന ഫോണാണിത്. സൂപ്പർ ഫാസ്റ്റ് സ്പീഡാണ് ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ ഓഫർ ചെയ്യുന്നത്. വരാനിരിക്കുന്ന സാംസങ്, വൺപ്ലസ്, റിയൽമി ഫ്ലാഗ്ഷിപ്പുകളിലെല്ലാം ഈ ചിപ്സെറ്റാണ് ഉൾപ്പെടുത്തുക. അടുത്ത മാസം എത്തുന്ന ഐഖൂ 13 ഫോണിലും ഇത് തന്നെ.
ഫോണിന് വമ്പൻ ഹൈപ്പ് കൊടുക്കുന്നത് ഐക്യൂ 13-ന്റെ പ്രോസസറാണ്. പിന്നെ പതിവ് പോലെ iQOO Flagship ഫോണിന്റെ ഡിസൈനും. ചൈനയിൽ അവതരിപ്പിച്ച പ്രീമിയം ഫോണിന്റെ ഫീച്ചറുകൾ വിപണിയ്ക്ക് ഇണങ്ങിയതായിരുന്നു. എന്നാൽ ചൈനീസ് എഡിഷനിൽ നിന്ന് ഇന്ത്യയുടെ ഐക്യൂ 13 വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ട്.
iQOO 13 5G ഇന്ത്യൻ vs ചൈനീസ് എഡിഷൻ
ആശങ്കപ്പെടേണ്ട, ക്യാമറയിലോ പ്രോസസറിലോ ഡിസ്പ്ലേയിലോ ആയിരിക്കില്ല മാറ്റം. 2 ഫീച്ചറുകളിലായിരിക്കും ചൈനീസ് ഐക്യൂവിൽ നിന്ന് ഇന്ത്യൻ എഡിഷൻ വ്യത്യാസപ്പെടുന്നത്. ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഇന്ത്യയിലെത്തുമ്പോൾ എന്താണ് മാറ്റം?
ആദ്യത്തെ വലിയ വ്യത്യാസം ഫോണിന്റെ കളർ തന്നെയാണ്. ചൈനയിൽ ഐക്യൂ 13 ഇറങ്ങിയത് നാല് നിറങ്ങളിലാണ്. ഈ നാല് വേറിട്ട കളറുകളും വിപണി ശ്രദ്ധ നേടി. നാർഡോ ഗ്രേ, ലെജൻഡ് എഡിഷൻ, ട്രാക്ക് ബ്ലാക്ക്, ഐൽ ഓഫ് മാൻ ഗ്രീൻ നിറങ്ങളാണിവ. എന്നാൽ ഇന്ത്യയിലെ സ്മാർട്ഫോണുകൾക്ക് ഇത്രയും കളർ ഓപ്ഷനുകളുണ്ടാവില്ല. ട്രാക്ക് ബ്ലാക്ക്, ഐൽ ഓഫ് മാൻ ഗ്രീൻ കളറുകളിൽ നിങ്ങൾക്ക് ഐക്യൂ 13 ഇന്ത്യയിൽ ലഭിക്കില്ല.
രണ്ടാമതായി, ഇന്ത്യൻ മോഡലിലിൽ ബാറ്ററി വ്യത്യാസപ്പെടും. ഇന്ത്യയിൽ നിന്ന് ഐക്യൂ 13 5ജി വാങ്ങുന്നവർക്ക് ചെറിയ ബാറ്ററിയായിരിക്കും ലഭിക്കുക.
ഐഖൂ 13 ഇന്ത്യ മോഡലിന് ചെറിയ ബാറ്ററിയാകുമെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ വിൽക്കുന്ന മോഡലിന് 6,150mAh ബാറ്ററിയായിരിക്കും ഉൾപ്പെടുത്തുക. ഇന്ത്യയിൽ ഇതേ ഫോണിന് 6,000mAh ബാറ്ററിയായിരിക്കും നൽകുന്നതെന്നാണ് റിപ്പോർട്ട്.
Also Read: ഐഫോണിന് തന്നെ വില്ലനാകും ഉടൻ വരുന്ന iPhone SE 4? Special എഡിഷൻ ഇത്രയും സ്പെഷ്യൽ ആകാൻ കാരണം!
ഇത് വലുതായി ആശങ്കപ്പെടേണ്ട വ്യത്യാസമല്ല. കാരണം ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പുകളിൽ മിക്കവയും ഇതേ ബാറ്ററി കപ്പാസിറ്റിയുള്ളവയാണ്. അതിനാൽ തന്നെ 6000എംഎഎച്ച് ബാറ്ററിയെന്നത് ഒരു ചെറിയ മാറ്റമാണ്. ഈ രണ്ട് വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാക്കി എല്ലാ സ്പെസിഫിക്കേഷനുകളും ചൈനീസ് മോഡലിനെ പോലെ തന്നെയാകും.
Upcoming iQOO 5G, പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഡിസ്പ്ലേ: 6.82-ഇഞ്ച് 2K (1440p, 144Hz റിഫ്രഷ് റേറ്റ്
പ്രോസസർ: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ്
സോഫ്റ്റ് വെയർ: Android 15
ക്യാമറ: 50MP, ട്രിപ്പിൾ ക്യാമറ
ചാർജിങ് സ്പീഡ്: 120W
IP69 റേറ്റിംഗ്
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile