iQOO 12 Launch Date Confirmed: കരുത്തുറ്റ പുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള iQOO 12, ഇതാ വരുന്നൂ…

iQOO 12 Launch Date Confirmed: കരുത്തുറ്റ പുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള iQOO 12, ഇതാ വരുന്നൂ…
HIGHLIGHTS

ഐക്യൂ 12 ഡിസംബർ 12ന് ഇന്ത്യയിൽ വിപണിയിലെത്തിക്കും

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിൽ ഉള്ളത്

ചൈനയിൽ നവംബർ 7 ന് ആണ് ഐക്യൂ 12 ന്റെ ലോഞ്ച് ചെയ്യും

iQOO ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ ഐക്യൂ 12 ഡിസംബർ 12ന് ഇന്ത്യയിൽ വിപണിയിലെത്തിക്കും. ഈ തീയതി ഇപ്പോൾ കമ്പനി ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിരിക്കുന്നു. ചൈനയിൽ നവംബർ 7 ന് ആണ് ഐക്യൂ 12 ന്റെ ലോഞ്ച് ചെയ്യും. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ക്വാൽക്കോമിന്റെ ഏറ്റവും കരുത്തുറ്റ പുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിൽ ഉള്ളത് എന്നതാണ്.

iQOO 12 പ്രോസസ്സർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഐക്യൂ 12 ആയിരിക്കും എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. ആഗോളതലത്തിൽ ഈ ചിപ്പുമായി ആദ്യം പുറത്തിറങ്ങിയിരിക്കുന്നത് ഷവോമി 14 സീരീസ് സ്മാർട്ട്ഫോണുകളാണ്. എന്നാൽ ഇവ അ‌ടുത്ത വർഷത്തോടെയാകും ഇന്ത്യയിൽ അ‌വതരിപ്പിക്കുക

iQOO 12 ക്യാമറ

ഐക്യൂ 12. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12ൽ നൽകിയിരിക്കുന്നത്. 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50H സെൻസർ, ISOCELL JN1 സെൻസർ ഫീച്ചർ ചെയ്യുന്ന 50-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, മൂന്നാമത്തെ ക്യാമറയായി 3X ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ സെൻസർ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.

കരുത്തുറ്റ പുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി iQOO 12 ഇന്ത്യയിലേക്ക്
കരുത്തുറ്റ പുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി iQOO 12 ഇന്ത്യയിലേക്ക്

ഐക്യൂ 12 ഡിസ്‌പ്ലേ

2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള അ‌മോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഐക്യൂ 12 വരുന്നതെന്ന് അവകാശപ്പെടുന്നു. ഒരു അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ടാകും. നനഞ്ഞതോ ഈർപ്പമുള്ളതോ ആയ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉപയോക്താക്കളെ അനുവദിക്കും.

കൂടുതൽ വായിക്കൂ: Best Compact Smartphones: കൈയിൽ ഒതുങ്ങുന്ന മികച്ച Compact സ്മാർട്ട്ഫോണുകൾ

ഐക്യൂ 12 ബാറ്ററിയും ഒഎസും

200W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയും 5,000mAh ബാറ്ററിയും ഇതിൽ പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ളതാകും ഒഎസ്

Nisana Nazeer
Digit.in
Logo
Digit.in
Logo