ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ആണ് നൽകിയിരിക്കുന്നത്
സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഐക്യൂ 12
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 5Gയിൽ കമ്പനി നൽകുക
iQOO 12എന്ന പുത്തൻ ഗെയിമിംഗ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് iQOO. ഇതുവരെ വിപണിയിലെത്തിയ ഐക്യൂ ഫോണുകളെക്കാളെല്ലാം മികവിലാണ് പുതിയ ഐക്യൂ 12 എത്തുന്നത് എന്നാണ് റിപ്പോർട്ട്. ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ആണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോണാണ് ഐക്യൂ 12 എന്നാണ് മുകുൾ ശർമ്മ പറയുന്നത്.
iQOO 12 ഡിസ്പ്ലേ (പ്രതീക്ഷിക്കാവുന്നത്)
2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള AMOLED ഡിസ്‌പ്ലേയാണ് ഐക്യൂ 12 ൽ ഉണ്ടാകുകയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നനഞ്ഞ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ ആളുകളെ അനുവദിക്കുന്ന അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് ഐക്യൂ 12 ന്റെ മറ്റൊരു കിടിലൻ സവിശേഷത.
iQOO 12 പ്രോസസ്സർ ( പ്രതീക്ഷിക്കാവുന്നത് )
iQOO 12 സീരീസ് സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 24 GB വരെ LPDDR5x റാമും 1 TB UFS 4.0 സ്റ്റോറേജുമായി എത്താൻ സാധ്യതയുണ്ട്.
ഐക്യൂ 12 ക്യാമറ ( പ്രതീക്ഷിക്കാവുന്നത് )
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 5ജിയിൽ കമ്പനി നൽകുക. 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50H, 50-മെഗാപിക്സൽ സാംസങ് ISOCELL JN1 അൾട്രാവൈഡ് ലെൻസ്, 64-മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 3x വരെ ഒപ്റ്റിക്കൽ സൂമും OIS പിന്തുണയും എന്നിവ ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് അഭ്യൂഹമുണ്ട്
ഐക്യൂ 12 ബാറ്ററി ( പ്രതീക്ഷിക്കാവുന്നത് )
5,200mAh ബാറ്ററി ഉണ്ടായിരിക്കും കൂടാതെ 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണച്ചേക്കാം.