iQOO 12 Launch in India: കരുത്തുറ്റ പ്രോസസ്സറുമായി iQOO 12 ഉടൻ വരും
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 ൽ ഒരുക്കുക
5,000mAh ബാറ്ററിയുമായാണ് ഈ 5G ഫോൺ എത്തുന്നത്
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ ഐക്യൂ 12 ആയിരിക്കും
iQOO ഉടൻ ലോഞ്ച് ചെയ്യുന്ന പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 12 ഇന്ത്യയിലും ലോഞ്ച് ചെയ്യും. ചൈനയിൽ നവംബർ 7ന് ആണ് ഐക്യൂ 12 ലോഞ്ച് ചെയ്യുന്നത്. ഇതിന് പിന്നാലെ നവംബറിൽ തന്നെ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. iQOO12ന്റെ പ്രധാന ഫീച്ചറുകളും ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട് ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ആണ് ഐക്യൂ 12 ന്റെ പെർഫോമൻസ് കരുത്ത്.
iQOO 12 പ്രോസസ്സർ
ഒരുപാട് നൂതന ഫീച്ചറുകളുമായിട്ടാണ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കരുത്തോടെ എത്തുന്ന ഈ ചിപ്സെറ്റ് സഹിതം ആദ്യം അവതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ഷവോമി 14 സീരീസ് ആണ്. ഇന്ത്യയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ ഐക്യൂ 12 ആയിരിക്കും എന്ന് കമ്പനി അവകാശപ്പെട്ടു.
iQOO 12 ഡിസ്പ്ലേ
ചിപ്സെറ്റിനപ്പുറം ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകൾ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഐക്യൂ 12 വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ആണ് ഐക്യൂ 12 ന്റെ ഒരു പ്രത്യേകതയായി എടുത്തുകാണിക്കുന്നത്. നനഞ്ഞ വിരലുകൾ ഉപയോഗിച്ച് പോലും ഫോൺ അൺലോക്ക് ചെയ്യാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.
ഐക്യൂ 12 ബാറ്ററി
200W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയുമായാണ് ഈ 5ജി ഫോൺ എത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത.
ഐക്യൂ 12 ക്യാമറ
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ 12 ൽ ഒരുക്കുക. 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50H സെൻസർ, ISOCELL JN1 സെൻസർ ഫീച്ചർ ചെയ്യുന്ന 50-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 3X ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ സെൻസർ എന്നിവയടങ്ങുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ.
കൂടുതൽ വായിക്കൂ: Vi Under Rs 50 Plans: ഡാറ്റ ആവശ്യമുള്ളവർക്ക് 50 രൂപയ്ക്ക് താഴെയും Vi റീചാർജ് പ്ലാനുകൾ
ഐക്യൂ 12 വില
ഐക്യൂ 11 ഇന്ത്യയിൽ 59,999 രൂപ പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്തത് എന്നത് ഈ ഘട്ടത്തിൽ ഓർക്കാം. ഈ വിലയിൽനിന്ന് ചെറിയ മാറ്റം മാത്രമേ ഐക്യൂ 12ന് ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.