iQoo 12 ആനിവേഴ്സറി എഡിഷൻ പണിപ്പുരയിൽ ഒരുങ്ങുന്നു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ പ്രീമിയം സ്മാർട്ഫോണാണ് ഐക്യൂ 12 5G. പവർഫുൾ പെർഫോമൻസുള്ള iQoo 12 5G-യുടെ വാർഷിക പതിപ്പും ഉടനെത്തും.
സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് തന്നെയായിരിക്കും ഈ സ്പെഷ്യൽ എഡിഷനിലും ഉണ്ടാകുക. ഐക്യൂ ആദ്യമായാണ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഐക്യൂ 4 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ എഡിഷൻ വരുന്നത്.
ഇന്ത്യയിൽ വാർഷിക പതിപ്പ് വരുമെന്ന് ഐക്യൂ ഇന്ത്യ സിഇഒ ആണ് അറിയിച്ചത്. സിഇഒ നിപൂർൺ മരിയ ഇങ്ങനെയൊരു സ്പെഷ്യൽ എഡിഷനെ കുറിച്ച് അറിയിച്ചെങ്കിലും ഫീച്ചറുകൾ വ്യക്തമാക്കിയിട്ടില്ല. എന്നാലും സാധാരണ ആനിവേഴ്സറി വേർഷനുകൾ ഒറിജിനലിനെ പോലെ തന്നെയായിരിക്കും. അവയുടെ ഡിസൈനിലോ കളറിലോ ഫിനിഷിങ്ങിലോ വ്യത്യാസം വന്നേക്കാം.
സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തി പവർഫുൾ ഫോണായിരിക്കും കമ്പനി അവതരിപ്പിക്കുക. ഇതിന് 5000mAh ബാറ്ററിയും വയർഡ് ഫാസ്റ്റ് ചാർജിങ് ഫീച്ചറും നൽകിയേക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള UI പ്രവർത്തിപ്പിക്കുമെന്നാണ് സൂചന. ഫോണിന് അമോലെഡ് ഡിസ്പ്ലേയായിരിക്കും നൽകുക എന്നും പ്രതീക്ഷിക്കാം.
ചൈനയിൽ പുറത്തിറക്കിയ ബേണിംഗ് വേ വേരിയന്റിനെ പോലെയായിരിക്കും ഈ സ്പെഷ്യൽ എഡിഷനെന്ന് അനുമാനിക്കാം. അതായത് ചുവപ്പ് നിറത്തിലുള്ള ഐക്യൂ 12 പുതിയ എഡിഷനായിരിക്കും കമ്പനി പുറത്തിറക്കുക. എന്നാൽ ഇത് ചില സൂചനകൾ മാത്രമാണ്, കമ്പനിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
കുറച്ച് മാസങ്ങൾക്ക് മുമ്പ് വന്ന ഐക്യൂ 12 ഫോണിന്റെ ഫീച്ചറുകൾ ഇവയെല്ലാമായിരുന്നു. 6.78 ഇഞ്ച് 144Hz ക്വാഡ്-എച്ച്ഡി LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. Q1 ചിപ്‌സെറ്റുള്ള സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14 ആയിരുന്നു OS. 120W ഫ്ലാഷ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിന് 5,000mAh ബാറ്ററിയുണ്ട്. iQoo 12 Amazon ലിങ്ക്
ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉൾപ്പെടുത്തിയത്. 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 50MP മെയിൻ സെൻസറും, അൾട്രാ- വൈഡ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ16 എംപിയാണ്.
52,999 രൂപ മുതലായിരുന്നു ഐക്യൂ 12 5Gയുടെ വില ആരംഭിക്കുന്നത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. 16GB റാമും 512GB സ്റ്റോറേജുമുള്ള വേരിയന്റിന് 57,999 രൂപയായിരുന്നു വില. പുതിയ രൂപത്തിലും ഭാവത്തിലും വരുന്ന ആനിവേഴ്സറി എഡിഷന്റെ വില എത്രയെന്ന് വ്യക്തമല്ല.