iQoo 12 Launch in India: ഇന്ത്യയിൽ ഇങ്ങനെയൊരു ഫോൺ ഇതാദ്യം! iQoo 12, ആളൊരു പുലി തന്നെ
ഏറ്റവും നൂതനവും മികച്ചതുമായ ഫീച്ചറുകളിൽ എത്തിയ മുന്തിയ ഇനം സ്മാർട്ഫോണാണ് iQoo 12 5G
ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഇതിലുള്ളത്
ഫാസ്റ്റ് ചാർജല്ല, 120W ഫ്ലാഷ് ചാർജാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത
ഡിസംബർ കാത്തിരുന്ന സ്മാർട്ഫോൺ iQoo 12 5G ഇതാ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ ആദ്യ Qualcomm Snapdragon 8 Gen 3 ചിപ്സെറ്റുമായി വന്ന ഐക്യൂ 12 ചൊവ്വാഴ്ച വൈകുന്നേരം 5 മണിയ്ക്കാണ് ലോഞ്ച് ചെയ്തത്. ഏറ്റവും നൂതനവും മികച്ചതുമായ ഫീച്ചറുകളിൽ എത്തിയ മുന്തിയ ഇനം സ്മാർട്ഫോണിന്റെ വിലയും വിൽപ്പനയും പ്രത്യേകതകളും ഇതാ ചുരുക്കത്തിൽ ഇവിടെ വിവരിക്കുന്നു.
iQoo 12 ഒരു വെറും സ്മാർട്ഫോണല്ല!
നേരത്തെ പറഞ്ഞ പോലെ ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഘടിപ്പിച്ചു വന്നിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ഈ നൂതന പ്രോസസർ ഫോണിന് അത്യുഗ്രൻ പെർഫോമൻസ് നൽകുമെന്നതിൽ സംശയമില്ല. 6.78-ഇഞ്ച് LTPO AMOLED സ്‌ക്രീനാണ് ഐക്യൂവിന്റെ പുതുമുഖത്തിനുള്ളത്. ഇതിന്റെ റീഫ്രെഷ് റേറ്റ് 144Hz ആണ്.
The long-awaited #iQOO12 5G is here starting at an incredible price of ₹49,999*. Secure your ultimate device exclusively on @amazonIN & https://t.co/7tsZtgDjuv. Sale starts 14th Dec 2023 at 12 PM! 🚀
— iQOO India (@IqooInd) December 12, 2023
Know More: https://t.co/rCNidUOBCZ
*T&C Apply! #AmazonSpecials #BeTheGOAT pic.twitter.com/YhafLa7jw2
ബാറ്ററിയിലും ചാർജിങ്ങിലുമെല്ലാം ഈ ഹൈ-ക്വാളിറ്റി പ്രതീക്ഷിക്കാം. 5,000mAh ബാറ്ററിയാണ് iQoo 12-ലുള്ളത്. ഫാസ്റ്റ് ചാർജല്ല, 120W ഫ്ലാഷ് ചാർജാണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.
കൂടാതെ, ഇലക്‌ട്രോഡ് ഷീറ്റുകൾ, മൈക്രോൺ സ്കെയിൽ ലേസർ എച്ചിങ്, മെംബ്രൺ എന്നിവ ഉപയോഗിച്ച് ഒരു ഗ്രാഫൈറ്റ് നെഗറ്റീവ് ഇലക്‌ട്രോഡ് ബാറ്ററിയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ഫോണിലുണ്ട്. 203.9 ഗ്രാം ആണ് ഫോണിന്റെ ഭാരം.
iQoo 12 Camera
64-മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂ തങ്ങളുടെ 12 സീരീസിൽ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ 50 MPയുടെ പ്രൈമറി ക്യാമറ, 50 എംപിയുടെ അൾട്രാ- വൈഡ് ആംഗിൾ ലെൻസ് എന്നിവയും 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഈ ഐക്യു ഫോണിലുണ്ട്.
Also Read: ലോകത്തിലെ ഏറ്റവും ചെറിയ Power bank! പവർഫുൾ, ഫാസ്റ്റ് ചാർജിങ്, വില 2000ത്തിനും താഴെ…
ക്യാമറയിൽ മാത്രമല്ല, ഓഡിയോയിലും സെക്യൂരിറ്റി ഫീച്ചേഴ്സിലുമെല്ലാം ഐക്യൂ 12 ഒരു പുലി തന്നെ. കൂടുതൽ മികച്ച സുരക്ഷയ്ക്കായി ഈ സ്മാർട്ഫോണിൽ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും, ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവത്തിന് സ്റ്റീരിയോ സ്പീക്കറുകളും, മൾട്ടിമീഡിയ ആക്ടിവിറ്റിയ്ക്ക് അനുയോജ്യമായ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.
iQoo 12 വില എങ്ങനെ?
2 സ്റ്റോറേജുകളിലാണ് ഐക്യൂ 12 എത്തിയിരിക്കുന്നത്. ഫോണിന്റെ 12 GB + 256 GB സ്റ്റോറേജ് ഫോണിന് 52,999 രൂപയാണ് വില. 16 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാകട്ടെ 57,999 രൂപയും വില വരുന്നു. എച്ച്‌ഡിഎഫ്‌സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തുമ്പോൾ ഈ മുൻനിര ഫോൺ 49,999 രൂപയ്ക്ക് വാങ്ങാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Read More: iPhone in India: ഇന്ത്യയിലെ പടുകൂറ്റൻ Apple ഫാക്ടറി നമ്മുടെ തൊട്ടയൽപകത്ത്, അതും TATA-യുടെ വക!
കറുപ്പും വെളുപ്പും നിറത്തിലാണ് ഫോണുകൾ എത്തിയിട്ടുള്ളത്. മുൻഗണനാ പാസ് എടുത്തവർക്ക് ഡിസംബർ 13 മുതൽ ആമസോൺ ഇന്ത്യയിൽ നിന്നും ഐക്യൂ 12 പർച്ചേസ് ചെയ്യാവുന്നതാണ്. മറ്റുള്ളവർക്ക് ഡിസംബർ 14 മുതൽ മാത്രമേ ഫോൺ ലഭ്യമാകുകയുള്ളൂ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile