Amazon ജനപ്രിയ ഫ്ലാഗ്ഷിപ്പ് ഫോൺ iQOO 12-ന് ഗംഭീര കിഴിവ് പ്രഖ്യാപിച്ചു. ജനുവരി 13 മുതൽ ആരംഭിച്ച ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലാണ് ഓഫർ. ജനുവരി 19 വരെയാണ് ആമസോൺ സെയിൽ നടക്കുന്നത്.
2023 ഡിസംബറിൽ വിവോയുടെ സബ് ബ്രാൻഡ് പുറത്തിറക്കിയ ഫോണാണ് ഐഖൂ 12. ഈ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത് Snapdragon 8 Gen 3 പ്രോസസറാണ്. ഇത് ഇന്ത്യയിൽ 59,999 രൂപയിലായിരുന്നു ലോഞ്ച് ചെയ്തത്.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഫോണിന് വമ്പൻ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ഐഖൂ 12 ഫോണിന് ബാങ്ക് ഓഫറും കൂപ്പൺ കിഴിവുകളും ലഭിക്കും. ഫോണിന് ഒറ്റയടിക്ക് ആമസോൺ വെട്ടിക്കുറച്ചത് 14,000 രൂപയാണ്. 12GB റാമും, 256GB സ്റ്റോറേജുമുള്ള ഫോണിനാണ് റിപ്പബ്ലിക് ഡേ സെയിൽ.
ഇങ്ങനെ ഫോൺ ആമസോണിൽ 45,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫോണിന് Republic Day പ്രമാണിച്ച് 3000 രൂപ കൂപ്പൺ കിഴിവുമുണ്ട്. ഇതിന് പുറമെ 1000 രൂപയുടെ ബാങ്ക് ഓഫറുണ്ട്. SBI ക്രെഡിറ്റ് കാർഡുള്ളവർക്ക് ഈ ഓഫർ നേടാം. ഇങ്ങനെ ഐക്യൂ 12 ഫോൺ 41,999 രൂപയ്ക്ക് വാങ്ങാം. അതുപോലെ 3,610.22 EMI ഓഫറും ഫോണിന് ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങാം.
ഐഖൂവിന്റെ ജനപ്രിയ മോഡലാണ് ഐഖൂ 12 5G. 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 1.5K റെസല്യൂഷനുണ്ട്.
ഫോണിൽ സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് നൽകിയിട്ടുള്ളത്. ഇതിൽ ഗെയിമിംഗ് എക്സ്പീരിയൻസിനായി Q1 ഗെയിമിംഗ് ചിപ്‌സെറ്റുണ്ട്. ഫൺടച്ച് 15 ഒഎസിലാണ് ഐഖൂ 12 ഫോൺ പ്രവർത്തിക്കുന്നത്.
Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
ട്രിപ്പിൾ-റിയർ ക്യാമറയാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 50MP പ്രൈമറി ക്യാമറ, 50MP അൾട്രാവൈഡ് ലെൻസ് എന്നിവ ക്യാമറ യൂണിറ്റിലുണ്ട്. കൂടാതെ, 3x ഒപ്റ്റിക്കൽ സൂമും 100x ഡിജിറ്റൽ സൂമുമുള്ള 64MP ടെലിഫോട്ടോ സെൻസറുമുണ്ട്. ഫോണിന്റെ മുൻവശത്ത്, 16MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
120W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയും ഫോണിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.