iQOO 12 5G Launch: അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി iQOO 12 5G ഉടൻ ഇന്ത്യയിൽ

Updated on 16-Nov-2023
HIGHLIGHTS

iQOO 12 5G ഇന്ത്യയിൽ ഡിസംബർ 12ന് അവതരിപ്പിക്കും

iQOO 12 5G ആമസോൺ വഴി ഫോൺ വിൽപ്പനയ്ക്കെത്തും

ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്

iQOO 12 5G സ്മാർട്ട്ഫോൺ നവംബർ 7നാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ഇന്ത്യയിൽ ഡിസംബർ 12ന് അവതരിപ്പിക്കും. ആമസോൺ വഴി ഫോൺ വിൽപ്പനയ്ക്കെത്തും. ഇതിലുള്ള ഐകൂ 12 5G സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ്. ഡിസംബർ 12ന് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് വിവോയുടെ സബ് ബ്രാന്റായ ഐകൂ വ്യക്തമാക്കിയിട്ടുണ്ട്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഐകൂ 12 5G സ്മാർട്ട്ഫോൺ എത്തുന്നത്.

iQOO 12 5G കളർ വേരിയന്റുകൾ

iQOO 12 5G സ്മാർട്ട്ഫോൺ ഡിസംബറിൽ ആമസോൺ വഴി വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ബേണിംഗ് വേ, ലെജൻഡ് എഡിഷൻ, ട്രാക്ക് എഡിഷൻ എന്നീ നിറങ്ങളിലാണ് ഐകൂ 12 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ കളർ വേരിയന്റുകൾ തന്നെയാകും ഇന്ത്യയിലും നിലനിർത്തുക.

iQOO 12 5G വില

ഐകൂ 12 5G സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകുമെന്ന സൂചനകൾ നൽകികൊണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മോഡലിന്റെ ഒരു മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്. ഐകൂ 12 5G യുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 45,000 രൂപയാണ് വില. 16GB + 512 GB, 16GB + 1 TB വേരിയന്റുകളുടെ വില യഥാക്രമം 50,000 രൂപയും 53,000 രൂപയും ആണ്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി iQOO 12 5G ഉടൻ ഇന്ത്യയിൽ

iQOO 12 5G ഡിസ്പ്ലേ

ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1.5K (1,260×2,800 പിക്‌സൽ) റസലൂഷനാണുള്ളത്. 144Hz വരെ റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമായി വരുന്ന ഡിസ്പ്ലെയ്ക്ക് 20:9 ആസ്പക്റ്റ് റേഷിയോവും ഉണ്ട്.

ഐകൂ 12 5G പ്രോസസ്സർ

അഡ്രിനോ 750 ജിപിയുവിനൊപ്പം ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റാണ്. ആൻഡ്രോയിഡ് 14 ബേസ്ഡ് ഒക്സിജൻ ഒഎസ് 4ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കൂ: WhatsApp New Feature: പഴയ ചാറ്റുകൾ കാണുന്നതിനായി പുത്തൻ അപ്ഡേറ്റ് ഒരുക്കി WhatsApp

ഐകൂ 12 5G ക്യാമറ

മൂന്ന് പിൻ ക്യാമറകളായിരിക്കും ഈ ഫോണിലുണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റലെ പ്രൈമറി ക്യാമറ 50-മെഗാപിക്സൽ 1/1.3-ഇഞ്ച് സെൻസറാണ്. 100X ഡിജിറ്റൽ സൂമോടുകൂടിയ 64-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാ വൈഡ് ഉള്ള 50-മെഗാപിക്സൽ വെഡ് ആംഗിൾ ക്യാമറ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്‌സൽ സെൻസറാണ്.

ഐകൂ 12 5G ബാറ്ററി

ഐകൂ 12 5G സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററിയാണുള്ളത്. 120W ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്. 5,000mAh ബാറ്ററി പായ്ക്ക് ധാരാളം സമയം ബാക്ക് അപ്പ് നൽകുന്നു. സുരക്ഷയ്ക്കായി ഐകൂ 12 5G സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

Connect On :