iQOO 11S 3C Certification: iQOO 11Sന് 200W ഫാസ്റ്റ് ചാർജിംഗിനൊപ്പം 3C സർട്ടിഫിക്കേഷനും ലഭിക്കുന്നു

Updated on 22-Jun-2023
HIGHLIGHTS

iQOO 11S ന് 200W ഫാസ്റ്റ് ചാർജിംഗ് സർട്ടിഫിക്കേഷൻ ലഭിച്ചു

iQOO 11S ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

iQOO 11S സിയാൻ കളർ വേരിയന്റ് അവതരിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്

വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ iQOO 11S ന്  200W ഫാസ്റ്റ് ചാർജിംഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. ചൈനീസ് 3C സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമാണ് ഡിവൈസിന് അംഗീകാരം നൽകിയത്.  iQOO 11S ന് 5G കണക്റ്റിവിറ്റിക്കുള്ള പിന്തുണയും സ്ഥിരീകരിച്ചു. വിവോ തന്നെ നിർമ്മിക്കുന്ന iQOO 11S ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിവോയുടെ V200100L080-CN ചാർജറിനൊപ്പമാണ് ഫോൺ വരുന്നതെന്ന് സർട്ടിഫിക്കേഷൻ വെളിപ്പെടുത്തി. 200W ചാർജിംഗ് വേഗത നൽകാൻ കഴിയും.

iQOO 11S കളറും സ്റ്റോറേജ് വേരിയന്റുകളും

 iQOO 11S Qiantang Tides എന്ന പുതിയ സിയാൻ കളർ വേരിയന്റ് അവതരിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. സ്റ്റോറേജ് ഓപ്ഷനുകളിൽ നാല് വേരിയന്റുകൾ പ്രതീക്ഷിക്കുന്നു 12GB + 256GB, 16GB + 256GB, 16GB + 512GB, കൂടാതെ 16GB + 1TB തുടങ്ങിയവയാണ്‌ സ്റ്റോറേജ് വേരിയന്റുകൾ. 

iQOO 11S പ്രോസസ്സർ

iQOO 11S-ൽ സ്‌നാപ്ഡ്രാഗൺ 8 പ്ലസ് Gen 2 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് Nubia Redmi Magic 8S Pro , OnePlus Ace 2 Pro സ്മാർട്ട്‌ഫോണുകളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗെയിമിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച റെഡ് മാജിക് 8S പ്രോ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തേതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

iQOO 11S ഡിസ്പ്ലേയും ക്യാമറയും

iQOO 11S 6.78 ഇഞ്ച് E6 AMOLED Quad HD+ 144Hz ഡിസ്‌പ്ലേയാണുള്ളത്. 4,700mAh ബാറ്ററിയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.0 സ്‌റ്റോറേജും കമ്പനി അവകാശപ്പെടുന്നു. Android 13-ൽ പ്രവർത്തിക്കുന്നു. മുൻവശത്ത് 16-മെഗാപിക്‌സൽ 
സെൽഫി ക്യാമറയും, പിന്നിൽ ട്രിപ്പിൾ ക്യാമറയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50-മെഗാപിക്സൽ സോണി IMX866V സെൻസറിന്റെ നേതൃത്വത്തിലാണ് സജ്ജീകരണം.

Connect On :