ഐക്യൂ 11 സീരീസ് ജനുവരിയിൽ വിപണിയിലെത്തും

Updated on 22-Feb-2023
HIGHLIGHTS

ഐക്യൂ 11, ഐക്യൂ 11 പ്രോ ഫോണുകളുടെ വിൽപ്പന ജനുവരി 10ന്

ഫോണുകൾ വരുന്നത് AMOLED ഡിസ്പ്ലെയുമായി

50 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന പിൻ ക്യാമറ സെറ്റപ്പും ഫോണുകളിലുണ്ടാകും

ഐക്യൂ 11 ( iQOO 11) ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ സീരീസ് (iQoo 11 Series) അടുത്തമാസം ഇന്ത്യൻ വിപണിയിലെത്തും. ഈ ഡിവൈസുകൾ ജനുവരി 10ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതിനകം തന്നെ ചൈനീസ് വിപണിയിൽ ഈ ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഐൽ ഓഫ് മാൻ സ്‌പെഷ്യൽ എഡിഷൻ, ലെജൻഡറി എഡിഷൻ, ട്രാക്ക് വേർഷൻ കളർ വേരിയന്റുകളിലാണ് ഇത് ചൈനയിൽ അവതരിപ്പിച്ചത്.  ഐക്യൂ 11, ഐക്യൂ 11 പ്രോ( iQOO 11 pro) എന്നിവയാണ് ഈ സീരീസിലെ ഡിവൈസുകൾ. ജനുവരി 13 മുതൽ ഈ ഡിവൈസുകൾ വിൽപ്പനയ്‌ക്കെത്തും. ഡ്യുവൽ സിം 5G സ്മാർട്ട്‌ഫോൺ കൂടിയാണിത്. F/1.88 ലെൻസുള്ള 50MPസാംസങ് ISOCELL GN5 സെൻസറാണ് ഐക്യൂ 11ലെ പ്രൈമറി ക്യാമറ. ഇതിനൊപ്പം F/2.46 ലെൻസുള്ള 13MP പോർട്രെയിറ്റ് ലെൻസും അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8MP സെൻസറുമുണ്ട്. F/2.45 ലെൻസുള്ള 16MP സെൻസറാണ് സെൽഫികൾക്കായി നൽകിയിട്ടുള്ളത്.

ഐക്യൂ 11( iQOO 11) സീരീസ് ഡിസംബർ 8 ന് ചൈനയിലാണ് ലോഞ്ച് ചെയ്തത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട് ഫോൺ ആയിരിക്കും ഐക്യൂ 11 5ജി( iQOO 11 5G). ജനുവരി 10 ന് അവതരിപ്പിക്കുന്ന ഐക്യൂ 11 5ജി( iQOO 11 5G) ജനുവരി 13 നാണ് വിൽപന തുടങ്ങുക. 
ഐക്യൂ 11 5G( iQOO 11 5G) യുടെ അടിസ്ഥാന വേരിന്റിന്റെ ഇന്ത്യൻ വില 55,000 രൂപയ്ക്കും 60,000 രൂപയ്ക്കുമിടയിലായിരിക്കും. ആമസോണിലും ഐക്യൂ വെബ്‌സൈറ്റിലും വിൽപനയ്‌ക്കായി ലിസ്റ്റ് ചെയ്യാനിരിക്കുന്ന സ്മാർട് ഫോൺ ആൽഫ, ലെജൻഡ് കളർ വേരിയന്റുകളിൽ വരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഹാൻഡ്‌സെറ്റ് 8GB RAM + 256 GB ഇന്റേണൽ സ്റ്റോറേജ്, 16 GB RAM + 256 GB  ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിൽ അവതരിപ്പിക്കും. ഐക്യൂ 11 5G (iQOO 11 5G)യിൽ 8GB വരെ RAM വികസിപ്പിക്കാം. 2K റെസല്യൂഷനും LTPO 4.0 സാങ്കേതികവിദ്യയുമുള്ള സാംസങ് E6 AMOLED ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളിലും 50 MP ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. ഫോണുകളിൽ V2 ഇമേജ് പ്രോസസിങ് ചിപ്പും കമ്പനി നൽകിയിട്ടുണ്ട്. ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ 11ന്  5,000 mAh ബാറ്ററിയും ഐക്യൂ 11 പ്രോ മോഡൽ 4,700mAh ബാറ്ററിയും ആണ്.
ഐക്യൂ 11( iQOO 11) പ്രോയിൽ ഗെയിമിങ് അടക്കം പെർഫോമൻസ് കൂടുതലായി ഉപയോഗിക്കുന്ന അവസരത്തിൽ ഹീറ്റ് മാനേജ്മെന്റിനായി ഒരു വേപ്പർ ചേമ്പർ കൂളിങ് പ്ലേറ്റും നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. F/1.75 ലെൻസുള്ള 50MP VCS IMX866 പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (150-ഡിഗ്രി) ഉള്ള 50MP സെക്കൻഡറി സെൻസർ,F/2.46 ലെൻസുള്ള 13 MP പോർട്രെയ്റ്റ് ക്യാമറ എന്നിവയാണ പിൻ ക്യാമറകൾ.

ഐക്യൂ 11 പ്രോ( iQOO 11) യിൽ സെൽഫികൾക്കായി എF/2.45 ലെൻസുള്ള 16 MP സെൻസറാണുള്ളത്. മെച്ചപ്പെട്ട ക്യാമറ പെർഫോമൻസിനായി വിവോയുടെ വി2 ഇമേജ് സിഗ്നൽ പ്രോസസർ ചിപ്പും ഈ ഡിവൈസിലുണ്ട്. ഐക്യൂ 11 പ്രോ 5ജി( iQOO 11 5G pro) സ്മാർട്ട്‌ഫോൺ 512 ജിബി വരെ UFS4.0 ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് ചൈനയിൽ അവതരിപ്പിച്ചത്. 200W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,700 MAH  ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്.

Connect On :