iPhone Troll Latest: ഹോട്ടൽ ബുക്കിങ്ങിന് ആൻഡോയിഡിനേക്കാൾ 1000 രൂപ കൂടുതൽ ഐഫോണിൽ, ആപ്പിളിനെ ട്രോളി യൂട്യൂബേഴ്സ്

Updated on 23-Oct-2024
HIGHLIGHTS

കമ്മിഷനിലൂടെ iPhone പണം അടിച്ചുമാറ്റുന്നുവെന്ന് പരാതി

ആപ്പിൾ ആൾക്കാരെ പറ്റിക്കുന്നതായി ട്രോളുകളും വിമർശനങ്ങളും

ഐഫോണിൽ ഒരു ഹോട്ടൽ ബുക്കിങ്ങിന് കാണിക്കുന്ന ചാർജല്ല ആൻഡ്രോയിഡിലേത്.

iPhone Troll: ആപ്പിൾ ആൾക്കാരെ പറ്റിക്കുന്നതായി ട്രോളുകളും വിമർശനങ്ങളും. ആൻഡ്രോയിഡ് ഫോൺ വാങ്ങുന്നവരാണ് ബുദ്ധിമാന്മാരെന്നും, കമ്മിഷനിലൂടെ ഐഫോൺ പണം അടിച്ചുമാറ്റുന്നുവെന്നും പരാതി. മലയാളത്തിന്റെ പ്രശസ്ത ട്രോൾ പ്ലാറ്റ്ഫോമായ ഉബൈദ് ഇബ്രാഹിം 2.0-യും സംഭവം ട്രാളാക്കിയിട്ടുണ്ട്.

iPhone Troll-മായി യൂട്യൂബർമാർ

കമ്മിഷൻ അടിച്ചുമാറ്റിയാണ് ഐഫോൺ ജീവിക്കുന്നതെന്നാണ് പരക്കെ ട്രോളുകളിൽ ആരോപിക്കുന്നത്. നിരവധി യൂട്യൂബർമാർ ഇക്കാര്യം തെളിവുകളോടെ ചൂണ്ടിക്കാട്ടുന്നു. ഐഫോണിൽ ഒരു ഹോട്ടൽ ബുക്കിങ്ങിന് കാണിക്കുന്ന ചാർജല്ല ആൻഡ്രോയിഡിലേത്.

iPhone Troll: ആൻഡ്രോയിഡിലെ വിലയല്ല ഐഫോണിൽ!

ആൻഡ്രോയിഡിലെയും ഐഫോണിലെയും ഒരേ ഹോട്ടലുകൾക്ക് വിലയിൽ കാര്യമായ വ്യത്യാസമുണ്ട്. ഇങ്ങനെ പണം കൂട്ടി വാങ്ങി ഐഫോൺ കമ്മിഷൻ വാങ്ങുന്നുവെന്നാണ് ആരോപണം. യൂട്യൂബ് പ്രീമിയത്തിന്റെ ചാർജിങ്ങിലും ഈ വില വ്യത്യാസം കാണാമെന്ന് യൂട്യൂബേഴ്സ് ആരോപിക്കുന്നു.

ഒരേ ഹോട്ടൽ റൂം ആൻഡ്രോയിഡ് ഫോണിൽ കാട്ടുന്ന വിലയല്ല ഐഫോണിലുള്ളത്. 1000 രൂപ ഐഫോണിൽ കൂടുതലായി കാണിക്കുന്നുവെന്നാണ് ആരോപണം. യൂട്യൂബ് പ്രീമിയത്തിന് ഐഫോണിൽ കാണിക്കുന്ന ചാർജ് 195 ആണെന്ന് യൂട്യൂബേഴ്സ് പറയുന്നു. ആൻഡ്രോയിഡ് ഫോണിൽ ഇത് നോക്കുകയാണെങ്കിൽ, 149 രൂപയാകുന്നു.

ഐഫോൺ കമ്മിഷൻ അടിച്ചു മാറ്റുന്നോ?

ഐഫോൺ കമ്മിഷൻ വാങ്ങുന്നത് ഉപയോക്താക്കളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. ഇതിനേക്കാൾ നല്ലത് ഒരു പ്രീമിയം ആൻഡ്രോയിഡ് ഫോൺ വാങ്ങുന്നതല്ലേ എന്നും ചോദിക്കുന്നുണ്ട്.

ആപ്പിൾ 30 ശതമാനം കമ്മീഷൻ നിരക്കാണ് ആപ്പിൾ സ്റ്റോറുകൾക്കായി എടുക്കുന്നത്. ആപ്പ് സ്റ്റോർ ഇടപാടുകൾക്കും സാധാരണ സബ്‌സ്‌ക്രിപ്ഷനുകൾക്കും ഇതേ നിരക്കാണ്.

Apple ആപ്പ് സ്റ്റോറിൽ ആപ്പുകൾ ഹോസ്റ്റ് ചെയ്യുന്നതിനായി കമ്പനികളിൽ നിന്നെടുക്കുന്ന തുകയാണിത്. ആദ്യ വർഷത്തിന് ശേഷം അവരുടെ കമ്മീഷൻ ഫീസ് 15 ശതമാനമായി കുറയുമെന്നാണ് പറയുന്നത്. എന്നാൽ കമ്മിഷൻ തുക ഉപയോക്താക്കൾക്ക് പണിയാകുകയല്ലേ എന്നാണ് ട്രോളുകളിലൂടെയുള്ള സംശയം.

Also Read: iPhone 15 Pro വമ്പൻ ഡിസ്കൗണ്ട്! വേഗമാകട്ടെ, ഓഫർ അവസാനിക്കുന്നു, ഇത് Limited Time Offer

ഐഫോൺ 16 പ്രോ ഫ്രീസാകുന്നു

ഏറ്റവും പുതിയ ആപ്പിൾ ഫോണാണ് ഐഫോൺ 16 പ്രോ. ഫോൺ പുതിയ സോഫ്റ്റ് വെയറിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടും ഇടയ്ക്കിടെ ഫ്രീസാകുന്നതായി പരാതി. ചില ഫോണുകൾ തനിയെ റീസ്റ്റാർട്ട് ആകുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ചില സമയങ്ങളിൽ ഡിസ്പ്ലേ വർക്ക് ചെയ്യാറില്ലെന്നും അപ്രതീക്ഷിത റീബൂട്ടുകൾ ഉണ്ടാകുന്നതായും പരാതി വരുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :