ഐഫോൺ 15നെ മലർത്തിയടിക്കുമോ iPhone SE 4? ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതു തന്നെയാണ്. താങ്ങാനാവുന്ന വിലയിൽ ഐഫോൺ എസ്ഇ 4 പുറത്തിറങ്ങാനൊരുങ്ങുന്നു. ആപ്പിൾ ലൈനപ്പിലെ ഒരു എൻട്രി ലെവൽ സ്മാർട്ഫോണാണിത്.
മാർച്ച് 2025-ലായിരിക്കും Special Edition ഫോൺ ലോഞ്ച് ചെയ്യുക എന്നാണ് സൂചന. ഐഫോൺ 15-നേക്കാൾ ഇതിന്റെ ഫീച്ചറുകളോ വിലയോ താഴെപ്പോകില്ലെന്നാണ് സൂചന. എന്തൊക്കെയാണ് പുതിയ ഐഫോണിൽ പ്രതീക്ഷിക്കാനുള്ളതെന്നോ? ഐഫോൺ എസ്ഇ 4, ഐഫോൺ 15-നേക്കാൾ മികച്ചതാകുന്ന കാരണങ്ങൾ ഇവയാണ്.
iPhone 15-നേക്കാൾ ശക്തമായ ഇന്റേണലുകളാണ് ഇതിനുണ്ടാകുക. ആപ്പിൾ ഇന്റലിജൻസ് AI ഫീച്ചറുകൾ ഇതിലുണ്ടാകും. ഐഫോൺ SE 4 പ്രോസസർ വ്യത്യാസമായിരിക്കും. 15 സീരീസിലെ A16 ചിപ്‌സെറ്റിനേക്കാൾ തൽക്ഷണം കൂടുതൽ ശക്തമായിരിക്കും ഇവ. അതായത് ഐഫോൺ 17 സീരീസിൽ വരാനിരിക്കുന്ന പ്രോസറിനോട് SE 4-ന് സാമ്യമുണ്ടാകും.
ഇതിന് പുറമെ റാം വലുപ്പത്തിലും കാര്യമായ അപ്ഡേറ്റ് പ്രതീക്ഷിക്കാം. iPhone 15 6GB റാമുമായി വരുന്ന ഫോണാണ്. എന്നാൽ ഐഫോൺ SE4 8GB RAM ഫീച്ചർ ചെയ്യുന്നതായിരിക്കും.
പാസ്റ്റൽ പോലുള്ള കളറുകളിലാണ് ഐഫോൺ 15 പോലുള്ള ഫോണുകളുള്ളത്. സ്പെഷ്യൽ എഡിഷനുകൾക്ക് ആപ്പിൾ ഫൺ കളറുകൾ നൽകിയേക്കുമെന്ന് പ്രതീക്ഷിക്കാം.
ഊർജ്ജസ്വലമായ നിറങ്ങളും ആകർഷകമായ നിരവധി ഷേഡുകളും ഇവയ്ക്ക് നൽകിയേക്കും. ഫോണുകളുടെ വിൽപ്പനയെ സ്വാധീനിക്കുന്ന രീതിയിലായിരിക്കും ഫോൺ കളർ. വൈബ്രന്റ് ഷേഡുകൾ നൽകിയാൽ ഐഫോൺ 15 സീരീസുകളേക്കാൾ ഇവയ്ക്ക് വിപണി പിടിക്കാനാകും.
Also Read: iOS 18.1 New features: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറി നിൽക്കും! Apple ഇന്റലിജൻസ് ഫീച്ചർ ഈ മാസം തന്നെ…
ഐഫോൺ SE 3 ഇന്ത്യയിൽ 47,600 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. ഇത് ഐഫോൺ 15-നേക്കാൾ വളരെ വില കുറവാണ്. ഐഫോൺ SE 3-ന്റെ ഏകദേശ വിലയാണ് പുതിയ ഫോണിനും നൽകുന്നതെങ്കിൽ ആപ്പിൾ പ്രേമികൾക്ക് അത് സന്തോഷ വാർത്തയാണ്. 50,000 രൂപ റേഞ്ചിൽ ആപ്പിൾ ഈ പുതിയ എഡിഷൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അടുത്ത വർഷം ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.