ഐഫോണിന് തന്നെ വില്ലനാകും ഉടൻ വരുന്ന iPhone SE 4? Special എഡിഷൻ ഇത്രയും സ്പെഷ്യൽ ആകാൻ കാരണം!
ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുള്ള ഐഫോൺ എന്നത് മാത്രമല്ല, iPhone SE 4 സ്പെഷ്യലാകുന്നത്
Apple Intelligence ഫീച്ചറുകളോടെ വരുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോണായിരിക്കും ഇത്
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന് 45,000 മുതൽ 60,000 രൂപ വരെ വില വന്നേക്കുമെന്നാണ്
iPhone SE 4 അധികം വൈകാതെ വിപണിയിലേക്ക് എത്തുന്നു. ഫോണിനെ പറ്റിയുള്ള ചർച്ചകൾക്കിടയിൽ പുതിയൊരു ട്വിസ്റ്റ് കൂടിയുണ്ട്. വരാനിരിക്കുന്ന ഈ പുതുപുത്തൻ ഐഫോൺ, നിലവിലുള്ള iPhone 16-ന് വില്ലനായേക്കും. Apple Intelligence ഫീച്ചറുകളോടെ വരുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ഫോണായിരിക്കും ഇത്. അതും ഒരു മിഡ് റേഞ്ച് ആൻഡ്രോയിഡ് ഫോണിന്റെ റേഞ്ചിലായിരിക്കും ഐഫോൺ SE 4-ന്റെ വില.
ഐഫോണിന് തന്നെ വില്ലനാകും iPhone SE 4?
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന് 45,000 മുതൽ 60,000 രൂപ വരെ വില വന്നേക്കുമെന്നാണ്. അങ്ങനെയെങ്കിൽ ആർക്കും വാങ്ങാനാകുന്ന മികച്ച ഹാൻഡ്സെറ്റായിരിക്കും ഇത്. എന്തുകൊണ്ടാണ് iPhone SE 4 പുതിയ ഐഫോണുകൾക്ക് വരെ പ്രശ്‌നക്കാരനാകുന്നതെന്ന് അറിയാമോ? ചിലപ്പോൾ പ്രീമിയം ആൻഡ്രോയിഡ് ഫോണുകൾക്ക് വരെ ഇവനൊരു വെല്ലുവിളിയാകും.
ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുള്ള ഐഫോൺ എന്നത് മാത്രമല്ല ഇതിന് പിന്നിൽ. വില തന്നെയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. കൂടാതെ, ഐഫോൺ എസ്ഇ 4-ൽ ഫ്യൂഷൻ ക്യാമറയാണ് ടിം കുക്ക് അവതരിപ്പിക്കുക. ഇപ്പോഴത്തെ ഫ്ലാഗ്ഷിപ്പുകളെയും ഐഫോൺ 16-നെയും വച്ച് നോക്കിയാൽ വിലയിൽ നല്ല വ്യത്യാസമുണ്ട്. കുറഞ്ഞ വിലയിൽ അത്യാധുനിക ടെക്നോളജിയുള്ള ഫോണെന്ന നേട്ടമാണ് ഇതിലൂടെ സാധിക്കുന്നത്.
iPhone SE 4 ക്യാമറ ഫീച്ചർ
ആപ്പിളിന്റെ പുതിയ “ഫ്യൂഷൻ” ക്യാമറ ഇതിലുണ്ടാകും. ഐഫോൺ എസ്ഇ 4-ൽ സിംഗിൾ ക്യാമറ സെറ്റപ്പാണുള്ളത്. രണ്ട് ഫിസിക്കൽ ലെൻസുകളാണുള്ളതെങ്കിലും ട്രിപ്പിൾ ക്യാമറയുടെ എഫക്ട് ഉണ്ടാകും. ഇത് 48MP സെൻസറിലേക്ക് ക്രോപ്പ് ചെയ്ത് ഒപ്റ്റിക്കൽ നിലവാരമുള്ള ഡിജിറ്റൽ ഷോട്ടുകൾ നൽകും.
അതായത് ഐഫോൺ 16-ലുള്ളത് പോലുള്ള ഫീച്ചറുകൾ ഇതിൽ ലഭിക്കും. സ്റ്റാൻഡേർഡ് മോഡലുകളിൽ 2x പോർട്രെയിറ്റ് ഷോട്ടുകളും 2x സൂം ചെയ്ത ചിത്രങ്ങളും ലഭിക്കില്ലേ? ഇത് സ്പെഷ്യൽ എഡിഷനിലും ആപ്പിൾ നടപ്പിലാക്കുന്നു.
Apple Intelligence ഫീച്ചറോടെ വരുന്ന കുറഞ്ഞ ഐഫോൺ
ഐഫോൺ SE 4 AI ഫീച്ചറുകളോടെയാണ് പുറത്തിറക്കുന്നത്. ആപ്പിളിന്റെ AI ആയ ആപ്പിൾ ഇന്റലിജൻസ് ഈ സ്മാർട്ഫോണിലും നൽകുന്നുണ്ട്. ഏറ്റവും താങ്ങാനാവുന്ന വിലയിൽ Apple AI ഉള്ള ഐഫോൺ. അതാണ് വരാനിരിക്കുന്ന സ്മാർട്ഫോണിന്റെ എടുത്തുപറയേണ്ട നേട്ടം.
മോഡേൺ ഡിസൈൻ
കൂടുതൽ പുതിയ ഡിസൈനിലായിരിക്കും ഇത് അവതരിപ്പിക്കുക. ഐഫോൺ 14, 15 സീരീസുകളുമായി ചെറിയ സാമ്യം വന്നേക്കുമെന്നാണ് സൂചനകൾ. എന്നാലും ഈ പുത്തൻ ഫോണിൽ ഡൈനാമിക് ഐലൻഡ് ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ല.
പെർഫോമൻസിന് New Chipset
ഏറ്റവും പുതിയ ചിപ്‌സെറ്റ് ആയിരിക്കും ഇതിൽ ഉൾപ്പെടുത്തുക എന്നും റിപ്പോർട്ടുകളുണ്ട്. A17 പ്രോ അല്ലെങ്കിൽ A18 സീരീസ് ചിപ്‌സെറ്റുകളായിരിക്കും ഇതിലുണ്ടാകുക. ആപ്പിൾ മുമ്പ് ഐഫോൺ എസ്ഇ മോഡലുകളിൽ ഏറ്റവും പുതിയ ചിപ്പുകൾ ഉൾപ്പെടുത്തിയിരുന്നു. വരുന്ന എസ്ഇ 4-ലും കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്ന് പ്രതീക്ഷിക്കാം.
Special Edition 4: വിലയും ലോഞ്ച് വിശേഷങ്ങളും
ഇക്കഴിഞ്ഞ സെപ്തംബറിലെത്തിയ ഐഫോൺ 16 ആണ് ആപ്പിളിന്റെ പുതിയ ഫോൺ. ഇതിന് 79,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഐഫോൺ എസ്ഇ3 ആകട്ടെ 47,600 രൂപയുടെ ആപ്പിൾ ഫോണാണ്. മിനിമം 30,000 രൂപയും മാക്സിമം 60,000 രൂപയുമായിരിക്കും SE4-ന് വിലയാകുക. 2025-ന്റെ ആദ്യ സമയങ്ങളിൽ തന്നെ ഫോൺ പുറത്തിറങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: Best Phones 2024: Snapdragon 7 Gen 3 പ്രോസസറുള്ള ഉഗ്രൻ സ്മാർട്ഫോണുകൾ 25000 രൂപയ്ക്ക് താഴെ!
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile