പുതുവർഷത്തിൽ iPhone വാങ്ങാൻ പ്ലാനുള്ളവർക്ക് iPhone 14 വമ്പിച്ച കിഴിവിൽ വാങ്ങാം. New Year Special ഓഫറിലൂടെ ജനപ്രിയ ഐഫോണിന് ഗംഭീര ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഡാറ്റ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നവർക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഐഫോൺ ബെസ്റ്റ് ഓപ്ഷനാണ്.
New Year, New Phone വാങ്ങാൻ ആലോചിക്കുന്നവർക്കായി ഒരു ബെസ്റ്റ് ഓപ്ഷനുണ്ട്. ഇതിനായി Amazon സ്പെഷ്യൽ ഇളവ് പ്രഖ്യാപിച്ചു. ഐഫോൺ 14 256GB സ്റ്റോറേജ് നിങ്ങൾക്ക് 28 ശതമാനം കിഴിവ് ലഭിക്കും. SBI, കൊടക് കാർഡുകൾക്ക് 1000 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്.
ഐഫോണുകൾ ഫോട്ടോഗ്രാഫി പ്രേമികളുടെ ഫേവറിറ്റ് ഫോണാണ്. DSLR-ഗുണനിലവാരമുള്ള ഷോട്ടുകൾ ഐഫോൺ 14-ന് ലഭിക്കും. പ്രീമിയം സുരക്ഷാ ഫീച്ചറുകൾക്ക് പേരുകേട്ട ഐഫോൺ കൂടിയാണിത്.
ഐഫോൺ 14 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ 256ജിബി ഫോണിലെ 2 കളർ വേരിയന്റിനാണ് കിഴിവ്. റെഡ്, യെല്ലോ കളറുകളിലുള്ള ഐഫോൺ 14-നാണ് സ്പെഷ്യൽ ഡിസ്കൌണ്ട്.
Read More: New Leak: iPhone 17 Pro മോഡലുകളും Google Pixel കോപ്പിയടിയാണോ?
64,900 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാം. 1000 രൂപയുടെ ബാങ്ക് ഓഫർ കൂടി ഉപയോഗിച്ചാൽ 63,900 രൂപയ്ക്ക് ഫോൺ ലഭിക്കും. 46,100 രൂപയുടെ എക്സ്ചേഞ്ച് കിഴിവും ലഭിക്കുന്നു. 2,924.11 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഐഫോൺ 14-ന് അനുവദിച്ചിരിക്കുന്നു. ഇവിടെ നിന്നും വാങ്ങാം.
6.1-ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ ഇതിനുണ്ട്. ഇത് ഹൈ-ഡെഫനിഷനും കാഴ്ചാനുഭവം നൽകുന്നു. ഏത് വെളിച്ചത്തിലും ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ പകർത്താനുള്ള നൂതന ക്യാമറ സംവിധാനം ഇതിലുണ്ട്.
12MP വൈഡ്, അൾട്രാ-വൈഡ് ക്യാമറയാണ് ഐഫോൺ 14-ലുള്ളത്. വീഡിയോ റെക്കോർഡിംഗിനായി, സിനിമാറ്റിക് മോഡ് നൽകിയിട്ടുണ്ട്. അത് സെക്കൻഡിൽ 30 ഫ്രെയിമുകൾ വരെ 4K ഡോൾബി വിഷനെ പിന്തുണയ്ക്കുന്നു.
Also Read: 5000 രൂപ വിലക്കുറവിൽ Oppo 5G, 45W SUPERVOOC ചാർജിങ്, സ്റ്റൈലിഷ് ഡിസൈനിൽ….
ഇതിൽ A15 ബയോണിക് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ ക്രാഷ് ഡിറ്റക്ഷൻ എന്ന മികച്ച സുരക്ഷാ ഫീച്ചറുകളുമുണ്ട്. വാഹനാപകടത്തിലും മറ്റും ഈ സാങ്കേതികവിദ്യ സ്വയമേവ സഹായത്തിനായി വിളിക്കുന്നു. ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി ലൈഫാണ് ഐഫോൺ 14-നുള്ളത്. 20 മണിക്കൂർ വീഡിയോ പ്ലേബാക്കും ഇതിനുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.