2028ലെ iPhone: AI ആപ്പിൾ ഫോണുകളുടെ ഭാവി പ്രവചിച്ചു!

Updated on 13-Apr-2023
HIGHLIGHTS

ഭാവിയിൽ മടക്കാവുന്ന സ്ക്രീനോടെ വരുന്ന സ്മാർട്ഫോണുകളായിരിക്കും ആപ്പിൾ പുറത്തിറക്കുക

iPhone Fold Max എന്ന് വിളിക്കാവുന്ന ഫോണുകൾ കാലത്തെ അതിജീവിക്കുന്ന ടെക്നോളജിയിലായിരിക്കും വരുന്നത്!

ഭാവിയിലെ ഐഫോണുകൾ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിച്ച്, Digit ടീം ഇത് പരിശോധിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് ഭാവിയിലെ ഐഫോണുകൾ, ആപ്പിളിന്റെ ആദ്യ ഐഫോണിന്റെ മടക്കാവുന്ന വേർഷനായിരിക്കുമെന്നതാണ്. 

അതായത്, ഭാവിയിൽ മടക്കാവുന്ന സ്ക്രീനോടെ വരുന്ന സ്മാർട്ഫോണുകളായിരിക്കും ആപ്പിൾ പുറത്തിറക്കുകയെന്ന് സങ്കൽപ്പിക്കാം. ഇതിനെ iPhone Fold Max എന്ന് വിളിക്കാം. അത്യാധുനിക സാങ്കേതികവിദ്യകളും ആപ്പിളിന്റെ സിഗ്‌നേച്ചർ ഡിസൈനും സംയോജിപ്പിച്ചുകൊണ്ട് മടക്കാവുന്ന ഡിസ്‌പ്ലേ, ഹാപ്‌റ്റിക് ബട്ടണുകൾ, പോർട്ട്-ലെസ് ഡിസൈൻ, ഹോളോഗ്രാഫിക് വീഡിയോ കോളിങ് ഫീച്ചറുകളും ഉൾപ്പെടെയുള്ള അതിശയകരമായ പുത്തൻ സവിശേഷതകളുമായായിരിക്കും ഐഫോൺ ഫോൾഡ് മാക്സ് വരുന്നതെന്ന് Digitന്റെ എഡിറ്റോറിയൽ ടീം വിലയിരുത്തുന്നു.  

ChatGPT, Midjourney എന്നിവ ഉപയോഗിച്ചാണ് ഭാവിയിലെ  iPhoneനെ കുറിച്ചുള്ള ആശയം വിഭാവനം ചെയ്തത്. ഇതിൽ ഏറ്റവും സിമ്പിൾ 'ഫോൾഡബിൾ ഐഫോൺ' മുതൽ വിപുലമായ 'ദക്ഷിണേഷ്യൻ യുവാവിന്റെ 3D ഹൈപ്പർ റിയലിസ്റ്റിക് ഹോളോഗ്രാം മുഖവും, ഒക്ടേൻ റെൻഡറും, ഹൈപ്പർ -റിയലിസ്റ്റിക് ലൈറ്റിങ്ങുമുള്ള, ഒരു മേശയിൽ കിടക്കുന്ന സയൻസ് – ഫിക്ഷൻ പോലുള്ള ഫ്യൂച്ചറിസ്റ്റിക് ഫോൺ,' വരെയുള്ള ഈ വിശകലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കൂടുതൽ വിപുലമായ സവിശേഷതകളും മെച്ചപ്പെട്ട ഉപയോക്തൃ അനുഭവങ്ങളും ഭാവിയിലെ ഐഫോണുകൾ വാഗ്ദാനം ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്ന് തെളിയിക്കുന്നതിലൂടെ, ഐഫോൺ ഫോൾഡ് മാക്‌സ് എന്ന ഈ കൺസെപ്റ്റ് ഡിവൈസ്, സ്‌മാർട്ട്‌ഫോൺ മേഖലയിൽ ഒരു പുതിയ തലം പ്രദാനം ചെയ്യുന്നു. 'ഇത് യാഥാർഥ്യമാകുകയാണെങ്കിൽ, സാങ്കൽപ്പിക ഐഫോൺ ഫോൾഡ് മാക്‌സ് എഞ്ചിനീയറിങ്ങിന്റെ ശ്രദ്ധേയമായ നേട്ടം ചിത്രീകരിക്കുന്നതിനും, ഡിസൈനിലും സാങ്കേതികവിദ്യയിലും ആപ്പിളിന്റെ വൈദഗ്ധ്യം സമന്വയിപ്പിക്കുന്നതിനും ഉതകുന്നതായിരിക്കും,' എന്ന് ഡിജിറ്റിന്റെ എഡിറ്റർ ഇൻ ചീഫ് സോഹം റനിംഗ പറഞ്ഞു.

'ഉപയോക്താക്കൾ ആശയവിനിമയം നടത്തുന്ന രീതിയിലും, അവർ അതിന്റെ പ്രയോജനം ആസ്വദിക്കുന്ന രീതിയിലും മാറ്റം വരുത്തുക മാത്രമല്ല, ഇങ്ങനെ ഒരു ഐഫോൺ വരുമ്പോൾ അത് എല്ലാ വ്യവസായത്തിനും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും,' ഡിജിറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ ജയേഷ് ഷിൻഡെ വിശദമാക്കി. 'ഫോൾഡ് ചെയ്യാനാകുന്ന ഈ ഡിസ്പ്ലേ ഫീച്ചറിലൂടെ, ഈ സാങ്കൽപ്പിക ഐഫോൺ ഫോൾഡ് മാക്‌സ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വൈവിധ്യവും പോർട്ടബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഇത് ഫോൺ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ മൾട്ടിടാസ്‌ക്ക് ചെയ്യാനും, കൂടുതൽ ആഴത്തിൽ ഉപയോഗിച്ച് അതിന്റെ ഫീച്ചറുകൾ പ്രയോജനപ്പെടുത്താനും പ്രാപ്തമാക്കും,' എന്ന് ഡിജിറ്റിന്റെ മാനേജിങ് എഡിറ്റർ മിഥുൻ മോഹൻദാസ് വിവരിച്ചു.

സാങ്കൽപ്പിക ഐഫോൺ ഫോൾഡ് മാക്‌സിന്റെ പ്രധാന ഫീച്ചറുകൾ വിശകലനം ചെയ്യാൻ സഹായിച്ച ഡിജിറ്റിന്റെ സ്‌മാർട്ട്‌ഫോൺ റിവ്യൂവർ ധൃതി ദത്ത പറയുന്നത്, ഹോളോഗ്രാഫിക് ഫേസ്-ഐഡിയും ഫേസ്‌ടൈം ഫീച്ചറുകളും ശരിക്കും ഒരും ഗെയിം ചേഞ്ചർ തന്നെയായിരിക്കുമെന്നും, ഇത് ഉപയോക്താക്കളെ ആശയവിനിമയം നടത്താനും സംവദിക്കാനും അനുവദിക്കുമെന്നുമാണ്. '2028ൽ പോലും ഒരു സ്‌മാർട്ട്‌ഫോണിൽ നിന്ന് ലഭിക്കാവുന്ന ഫീച്ചറുകളുടെ അതിരുകൾ ഭേദിക്കുന്നതായിരിക്കും ഈ സാങ്കൽപ്പിക ഐഫോൺ ഫോൾഡ് മാക്‌സ് എന്നതിൽ സംശയമില്ല.' തങ്ങളുടെ ഐക്കണിക് ഡിസൈനും യൂസർ അനുഭവവും നിലനിർത്തികൊണ്ട് തന്നെ, അത്യാധുനിക സാങ്കേതികവിദ്യ നൽകാനുള്ള ആപ്പിളിന്റെ ദൃഢമായ പ്രതിബദ്ധതയുടെ മറ്റൊരു തെളിവായിരിക്കുമിതെന്നും  ധൃതി ദത്ത കൂട്ടിച്ചേർക്കുന്നു.

സാങ്കൽപ്പിക iPhone Fold Maxന്റെ പ്രധാന ഫീച്ചറുകൾ ഇങ്ങനെയായിരിക്കാം…

മടക്കാവുന്ന ഡിസ്‌പ്ലേ: ഐഫോൺ ഫോൾഡ് മാക്‌സിൽ LTPO2 സാങ്കേതികവിദ്യയുള്ള മടക്കാവുന്ന സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാകുക. ഇത് മികച്ചതും, തടസ്സമില്ലാത്തതുമായ അനുഭവം ഉപയോക്താക്കൾക്ക് സമ്മാനിക്കും. മൾട്ടിടാസ്‌കിങ്ങും കണ്ടന്റ് കൺസപ്ഷനും പ്രദാനം ചെയ്യുന്ന ഈ അഡാപ്റ്റബിൾ ഫോണിന്റെ ഫ്രണ്ട് സ്‌ക്രീൻ,  മടക്കുമ്പോൾ 6.8 ഇഞ്ചും തുറക്കുമ്പോൾ 7.8 ഇഞ്ചും വലിപ്പമുള്ള ഡിസ്‌പ്ലേയിലായിരിക്കും വരുന്നത്.

ഹാപ്റ്റിക് ബട്ടണുകൾ: സാധാരണ മെക്കാനിക്കൽ ബട്ടണുകൾ മാറ്റി ടച്ച് സെൻസിറ്റീവ് ഫീച്ചറുകൾ ഫോണിൽ കൊണ്ടുവരുന്നതിലൂടെ, ഐഫോൺ ഫോൾഡ് മാക്‌സ് കൂടുതൽ കാര്യക്ഷമവും മികച്ച ഡിസൈനുമുള്ളതായിരിക്കും. കൂടുതൽ ആയുസ്സുള്ളതും ഉപയോക്തൃ അനുഭവവം മെച്ചപ്പെടുത്തുന്നതുമായ ഹാപ്റ്റിക് ഫീഡ്‌ബാക്ക് സാങ്കേതികവിദ്യ, വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സുരക്ഷിതമാക്കുന്നതിനുള്ള പ്രതിരോധം വർധിപ്പിക്കുന്നതാണ്.

പോർട്ട്‌ലെസ് ഡിസൈൻ: ഭാവി വയർലെസ് സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ തന്നെ, ഐഫോൺ ഫോൾഡ് മാക്‌സും ഫിസിക്കൽ പോർട്ടുകളുടെ ആവശ്യകത പൂർണമായി ഉപേക്ഷിക്കുന്നു. MagSafe ചാർജിങ്ങും വയർലെസ് ഡാറ്റാ ട്രാൻസ്ഫർ ഫീച്ചറുകളും കൂടുതൽ മനോഹരമായ ഡിസൈൻ നൽകുന്നു. അതുപോലെ, ഇത് വെള്ളത്തിൽ നിന്നും, പൊടിയിൽ നിന്നും പ്രതിരോധം നൽകുന്നതാണ് ഇവ.

ഹോളോഗ്രാഫിക് ഫേസ്-ഐഡിയും ഫേസ്‌ടൈമും: ഹോളോഗ്രാഫിക് ഫേസ്-ഐഡി, ഫേസ്‌ടൈം ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് iPhone Fold Max ഹോളോഗ്രാഫിക് സാങ്കേതികവിദ്യയെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജിയുടെ സുരക്ഷയും കൃത്യതയും വർധിപ്പിക്കുന്നതിനൊപ്പം, ഈ പുതിയ ഫീച്ചറുകൾ കൂടുതൽ വിപുലമായതും സംവേദനാത്മകവുമായ അനുഭവമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

മേൽപ്പറഞ്ഞ അത്യുഗ്രൻ ഫീച്ചറുകൾക്ക് പുറമേ, സാങ്കൽപ്പിക iPhone ഫോൾഡ് മാക്‌സ് ഫോണിൽ മിന്നൽ വേഗവും ഊർജ്ജ കാര്യക്ഷമതയും പ്രദാനം ചെയ്യുന്ന പുതിയ A21 ബയോണിക് ചിപ്പ് ഉണ്ടായിരിക്കുമെന്നും Digitന്റെ എഡിറ്റോറിയൽ ടീം പറയുന്നു. ഏത് അന്തരീക്ഷത്തിലും അതിശയകരമായ ചിത്രങ്ങളും വീഡിയോകളും എടുക്കാവുന്ന, ആകർഷകമായ ക്യാമറ സംവിധാനവും ഫീച്ചറുകളും ഈ ഫോണിലുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Digitനെ കുറിച്ച്:

കഴിഞ്ഞ 22 വർഷമായി, ടെക്നോളജിയെ കുറിച്ച് നിങ്ങൾ അറിയേണ്ടതോ അറിയാൻ ആഗ്രഹിക്കുന്നതോ ആയ എല്ലാ വിവരങ്ങളും പങ്കുവയ്ക്കുന്നതിനുള്ള നിങ്ങളുടെ ഏറ്റവും വിശ്വസ്ത സുഹൃത്തെന്ന ദൗത്യത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിനുള്ള ഇന്ത്യക്കാർക്ക്  8 ഭാഷകളിലായി (ഇംഗ്ലീഷ് + 7 പ്രാദേശിക ഭാഷ) Digit.in സേവനം നൽകുന്നു. ഇന്ത്യയിലെ മികച്ച 3 ഓൺലൈൻ ടെക് മാധ്യമങ്ങളിൽ ഒന്നാണ് ഡിജിറ്റ് (കോംസ്‌കോർ റാങ്കിങ് അനുസരിച്ച്). എന്ത് വാങ്ങണം, അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങളും അഭിപ്രായങ്ങളും ഉപദേശങ്ങളും നൽകിക്കൊണ്ട്, ടെക്നോളജിയ്ക്ക് നിങ്ങളുടെ ജീവിതത്തെ എങ്ങനെ മികച്ചതാക്കാനും സമ്പുഷ്ടമാക്കാനും സാധിക്കുമെന്നതിൽ ഡിജിറ്റ് നിങ്ങളിൽ ബോധവൽക്കരണം നടത്തുന്നു. ഞങ്ങളുടെ വളർച്ചയിൽ ഒപ്പമുള്ള, ഡിജിറ്റിന്റെ അവിഭാജ്യ ഘടകമായ എല്ലാ അംഗങ്ങളുടെയും വായനക്കാരിലൂടെയും ആകെത്തുകയാണ് ഡിജിറ്റ്. ഡിജിറ്റ് ഒരു ബ്രാൻഡല്ല, ഇത് ടെക്നോളജിയോടുള്ള നിങ്ങളുടെ അഭിനിവേശത്തെ വളർത്തുന്ന ഒരു സമൂഹമാണ്.

ഡിജിറ്റിന്റെ ഗെയിമിങ് ബ്രാൻഡ് – SKOAR!

SKOAR പോലെയുള്ള ഡിജിറ്റൽ, ഓൺ-ഗ്രൗണ്ട് പ്രോപ്പർട്ടികൾ വഴി ഗെയിമർമാരെയും കോളേജ് ഗെയിമിങ് ക്ലബ്ബുകളെയും (SCGC)
ബന്ധിപ്പിക്കുന്നു! ഇന്ത്യയിൽ കോളേജ് തലത്തിലുള്ള ഗെയിമിങ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധയൂന്നി, SCGC, രാജ്യത്തെ ഡസൻ കണക്കിന് കോളേജുകളിൽ ഗെയിമിങ് ക്ലബ്ബുകൾ/എസ്‌പോർട്‌സ് പ്രോഗ്രാമുകൾ സ്ഥാപിക്കുന്നതിനും സ്റ്റുഡന്റ്സ് കോമ്പറ്റെറ്റീവ് ഗെയിമിങ് ലീഗുകളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള കോളേജുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു.

Press Contact:

ധൃതി ദത്ത- dhriti.datta@digit.in (+91.22.67899666)

Disclaimers:

This press release is for informational purposes only and is not affiliated with, endorsed by, or sponsored by Apple Inc. The iPhone Fold Max is a hypothetical concept device envisioned by Digit's editorial team and is not an official product or announcement by Apple Inc. The content, including any images and specifications, are speculative and solely based on educated guesses, and may not reflect the actual features or specifications of any future product from Apple Inc.

All trademarks, logos, product names, and copyrights mentioned in this press release are the property of their respective owners. Apple, iPhone, and any other Apple product or service names are registered trademarks of Apple Inc. The use of Apple's trademarks and intellectual property in this press release is for illustrative purposes only and does not imply any affiliation, endorsement, or sponsorship by Apple Inc. Digit acknowledges and respects the intellectual property rights of Apple Inc. and does not intend to infringe upon any of those rights in the creation of this press release.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :