iPhone 14, iphone 15 ഫോണുകൾ വിലക്കിഴിവിൽ വാങ്ങാം. iPhone 16 Launch അടുത്തിരിക്കെയാണ് ഓഫർ പ്രഖ്യാപിച്ചത്. നിലവിലെ ആപ്പിൾ ഫോണുകളുടെ വില കമ്പനി വെട്ടിക്കുറച്ചു. ആപ്പിൾ ഫോണുകളുടെ Deal എങ്ങനെയാണെന്ന് പരിശോധിക്കാം.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലാണ് ഓഫർ. ഐഫോൺ 15നും iPhone 14നും വിലക്കുറവുണ്ട്. 10,000 രൂപയോളം വിലക്കുറവാണ് ഫോണുകൾക്ക് നൽകുന്നത്.
79,600 രൂപയ്ക്ക് പുറത്തിറക്കിയ ആപ്പിൾ മോഡലാണ് iPhone 15. ലോഞ്ച് ചെയ്തതിൽ ഏറ്റവും പുതിയ ഐഫോണെന്ന് പറയാം. ഇപ്പോൾ ഐഫോൺ 15 69,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിന് മറ്റ് ഓഫറുകളും ലഭ്യമാണ്.
9,601 രൂപ ഫ്ലാറ്റ് കിഴിവ് ഫോണിന് ലഭിക്കുന്നുണ്ട്. കൂടാതെ, നിരവധി ബാങ്ക് ഓഫറുകളും ലഭ്യമാണ്. ആമസോണിലും ഫ്ലിപ്കാർട്ടിലുമാണ് ഈ വിലയിടിവ്. വാങ്ങാനുള്ള ലിങ്ക്.
ഐഫോൺ 14-നും വമ്പിച്ച വിലക്കിഴിവ് ലഭിക്കുന്നു. 69,600 രൂപയിൽ നിന്ന് ഇപ്പോൾ 57,999 രൂപയാണ് വില. ഈ ഫോണുകൾക്ക് 11,601 രൂപ ഫ്ലാറ്റ് കിഴിവ് കൂടി ലഭ്യമാണ്. അധിക ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ പൈസ ലാഭിക്കാം. പർച്ചേസ് ലിങ്ക്.
ഇന്ന് ഐഫോൺ 16 ലോഞ്ച് അമേരിക്കയിൽ നടക്കുന്നു. ഇതിന്റെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫോൺ അവതരിപ്പിക്കുമ്പോൾ, വിപണിയിലെ പഴയ മോഡലുകൾ ക്ലിയർ ചെയ്യാനാണ് ഓഫർ. ഇത് കൂടുതൽ താങ്ങാവുന്ന വിലയിൽ മുൻനിര മോഡലുകൾ വാങ്ങാനുള്ള അവസരം കൂടിയാണ്. വരും ദിവസങ്ങളിൽ പഴയ മോഡലുകൾക്ക് ഇതിനേക്കാൾ വില കുറയാനും സാധ്യതയുണ്ട്.
ഐഫോൺ 15 സ്ക്രീനിന് 6.1 ഇഞ്ച് വലിപ്പമാണ് വരുന്നത്. ഡിസ്പ്ലേ സൂപ്പർ റെറ്റിന XDR ടെക്നോളജിയിൽ പ്രവർത്തിക്കുന്നു. 48MP ക്യാമറയാണ് ഐഫോൺ 15 ഫോണുകളിലുള്ളത്. ഫോൺ A16 ബയോണിക് ചിപ്സെറ്റിൽ പ്രവർത്തിക്കുന്നു.
Read More: iPhone 16 Launch:ആഢംബരം മാത്രമാണോ! എന്താ ഐഫോണുകൾക്ക് ഇത്ര വില? Tech News
6.1 ഇഞ്ച് വലിപ്പമാണ് ഫോണിന്റെ സ്ക്രീനിനുള്ളത്. 12MP മെയിൻ ക്യാമറയും 12MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 12MP സെൽഫി ക്യാമറയും ഫോണിൽ ഉപയോഗിച്ചിരിക്കുന്നു. A15 ബയോണിക് ചിപ്പാണ് ഐഫോൺ 14-ലുള്ളത്. 3,279 mAh ബാറ്ററി കപ്പാസിറ്റി ഇതിനുണ്ട്.