പുതിയ അപ്ഗ്രേഡുകൾ നിരവധി ഉൾപ്പെടുത്തി iPhone 16 വിപണിയിലെത്തി. ഡിസൈനിൽ കാര്യമായ മാറ്റമില്ലെങ്കിലും സോഫ്റ്റ് വെയറിലും പ്രോസസറിലുമെല്ലാം മികവ് പുലർത്തി. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം ഐഫോൺ 16-ന്റെ വിലയാണ്.
ഐഫോൺ 16-ന്റെ വില അപ്രതീക്ഷിതമായിരിക്കും എന്ന് വിചാരിച്ചിരുന്നവർക്ക് തെറ്റി. 2020-ൽ ആപ്പിൾ ഐഫോണിന് ഈടാക്കിയതിനേക്കാൾ കുറവാണ് ഐഫോൺ 16-ന്റെ വില.
കുറച്ചുകൂടി വിശദീകരിച്ചാൽ ഐഫോൺ 12 ഇന്ത്യയിൽ അവതരിപ്പിച്ച അതേ വിലയെന്ന് പറയാം. ഐഫോൺ 16-ന്റെ ബേസിക് മോഡൽ 128GB സ്റ്റോറേജുള്ളതാണ്. ഇതിന് 79,900 രൂപയിൽ വില ആരംഭിക്കുന്നു.
ഏകദേശം ഇതേ വിലയാണ് 2020-ൽ പുറത്തിറങ്ങിയ ഐഫോൺ 12-ന്. എന്നാൽ അതിന് 64 ജിബി സ്റ്റോറേജ് മാത്രമായിരുന്നു നൽകിയിരുന്നത്. അപ്പോൾ സ്റ്റോറേജ് കൂടിയ ഐഫോൺ 16-ന് മുൻഗാമിയേക്കാൾ വില കുറവാണോ?
നികുതി പോലുള്ള ഘടകങ്ങൾ ഇതിനെ ബാധിക്കുന്നു. എങ്കിലും നാല് വർഷത്തെ മുമ്പുള്ള വിലയേക്കാൾ ഇപ്പോൾ എല്ലാത്തിനും വിലയാകാറുണ്ട്. ഉദാഹരണത്തിന് പച്ചക്കറിയോ സ്വർണത്തിനോ വില വർഷാവർഷം കൂടുന്നു. സ്മാർട്ഫോണുകളിലായാലും സാംസങ്, വൺപ്ലസ് ഓരോ വർഷവും പുറത്തിറക്കുന്ന ഫോണുകൾക്ക് വില കൂടുന്നുണ്ട്.
എന്നാൽ ആപ്പിൾ ഫോണുകൾക്ക് മാത്രമാണോ മുമ്പത്തേക്കാൾ കുറഞ്ഞ വിലയാകുന്നത്. എന്തെന്നോ?
ഇതിനെ കുറിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്. ആപ്പിൾ പണപ്പെരുപ്പത്തെ കണക്കാക്കുന്നില്ല എന്ന് പറയാം. ഇന്ത്യയിൽ പണപ്പെരുപ്പം കഴിഞ്ഞ നാല് വർഷമായി പ്രതിവർഷം ശരാശരി 6 ശതമാനമാണ്. ഐഫോൺ പണപ്പെരുപ്പത്തിന് അനുസരിച്ച് വില നിശ്ചയിച്ചിരുന്നെങ്കിൽ സ്ഥിതി മാറിയേനെ. ഐഫോൺ 16 ന് ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ വില ഉയരുമായിരുന്നു.
ഇതുകൂടാതെ ഐഫോൺ ഇന്ത്യയിൽ അസംബ്ലി ചെയ്യാനും തുടങ്ങി. 2020-ന് മുമ്പ് വരെ ഇറക്കുമതിയും നികുതിയും ജിഎസ്ടിയുമെല്ലാം വലുതായിരുന്നു. എന്നാൽ ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ തുടങ്ങിയത്, ഇതിൽ കുറച്ചെങ്കിലും ഇളവ് ലഭിക്കാൻ കാരണമായി. മേക്ക് ഇൻ ഇന്ത്യ പോലുള്ള സംരഭങ്ങൾ ഐഫോൺ 16 പ്രോയുടെ വില കുറയ്ക്കാൻ കാരണമായിട്ടുണ്ട്.
ഇന്ത്യയിൽ മുൻവർഷങ്ങളേക്കാൾ ഐഫോൺ വില കുറവാണ്. എന്നിരുന്നാലും ഐഫോൺ 16 ഇന്ത്യയിൽ നിന്ന് വാങ്ങുന്നത് ലാഭമെന്ന് പറയാനാകില്ല.
ഇപ്പോഴും മിക്ക രാജ്യങ്ങളെക്കാളും ഇന്ത്യയിൽ ഐഫോൺ ചെലവേറിയതാണ്. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 16-ന്റെ വില കൂടുതലാണ്. എങ്കിലും വലിയ വ്യത്യാസം ഈ വർഷം വന്നിട്ടില്ലെന്നതും ആശ്വാസകരമാണ്. ഐഫോൺ 16 പ്രോ മാക്സ് പോലുള്ളവ നിങ്ങൾക്ക് അമേരിക്കയിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്.
Read More: iPhone 16 Launch: ആഢംബരം മാത്രമാണോ! എന്താ ഐഫോണുകൾക്ക് ഇത്ര വില? Tech News
ഐഫോൺ 16, 16 പ്ലസ് എന്നിവയ്ക്കും യുഎസ് മാർക്കറ്റ് ലാഭമാണ്. ചൈന, ഹോങ് കോങ്, തായ്ലാൻഡ്, കാനഡ പോലുള്ള രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വില കുറവാണ്.