ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കുക എന്നത് നമുക്ക് എല്ലാവർക്കും ഉള്ള ഒരു ആഗ്രഹം ആണ്.ഇതാ നിങ്ങൾക്കായി ആപ്പിളിന്റെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ആണ് തയാറാകുന്നത് .ആപ്പിൾ ഐ ഫോൺ 7 ,ആപ്പിൾ ഐ ഫോൺ 7 പ്രോ ,ആപ്പിൾ ഐ ഫോൺ 7 പ്ലസ് എന്നി മോഡലുകൾ ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ആപ്പിൾ സ്മാർട്ട് ഫോണുകൾ നമ്മൾ വാങ്ങിക്കാൻ ഒന്നു അറക്കുന്നത് അതിന്റെ വിലയെ പേടിച്ചാണ് .ഈ മൂന്നു സ്മാർട്ട് ഫോണുകളുടെ കാര്യത്തിലും അതു തന്നെയാണ് സ്ഥിതി .
ഇതിന്റെ വില നമ്മളുടെ കൈയിൽ ഒതുങ്ങാത്തതാണ് .പക്ഷെ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മാത്രം ഉപയോഗിക്കുന്നവർക്ക് ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .ആപ്പിളിന്റെ ഐ ഫോൺ 7 ന്റെ വില എന്നുപറയുന്നത് ,ഇതു മൂന്നു തരത്തിലാണ് വിലയെ തിരിച്ചിരിക്കുന്നത് .32 ജിബിയുടെ സ്മാർട്ട് ഫോണിന് Rs. 52,983 രൂപയും ,64 ജിബിയുടെ സ്മാർട്ട് ഫോണിന് Rs. 60,999 രൂപയും ,256 ജിബിയുടെ മോഡലിനു Rs. 79,014രൂപയും ആണ് വില നിശ്ചയിച്ചിരിക്കുന്നത് .
എന്നാൽ ഐ ഫോൺ പ്രോയുടെ വില ആകട്ടെ 32 ജിബിയുടെ സ്മാർട്ട് ഫോണിന് Rs. 71,018 രൂപയും ,256 ജിബിയുടെ സ്മാർട്ട് ഫോണിന് 89,000 രൂപയും ആണ് വില .ഈ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ വാട്ടർ പ്രൂഫ് സംവിധാനത്തോടു കൂടിയാണ് വിപണിയിൽ എത്തിക്കുന്നത് .മികച്ച ബാറ്ററി ലൈഫും ഇത്തവണ ആപ്പിളിന്റെ ഈ പുലിക്കുട്ടികൾ കാഴ്ചവെക്കുന്നു എന്നതും ഇതിന്റെ ഒരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .