iPhone 17 Production: ഇന്ത്യയിൽ നിർമിക്കുന്ന iPhone ഏതെന്നോ! നിർമാണം എപ്പോൾ?

iPhone 17 Production: ഇന്ത്യയിൽ നിർമിക്കുന്ന iPhone ഏതെന്നോ! നിർമാണം എപ്പോൾ?
HIGHLIGHTS

2025 സെപ്റ്റംബറോടെയായിരിക്കും ഐഫോൺ 17 സീരീസ് ഫോണുകൾ പുറത്തിറങ്ങുക

ടാറ്റാ ​ഗ്രൂപ്പും ഐഫോണിന്റെ നിർമ്മാണം ഏറ്റെടുക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്

ഐഫോൺ ഇന്ത്യയിൽ ഭാവിയിൽ വിലകുറയാൻ സാധ്യതയുണ്ട്

iPhone 17 സീരീസ് ഫോണുകളുടെ നിർമ്മാണം 2024 അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 2025 സെപ്റ്റംബറോടെയായിരിക്കും ഐഫോൺ 17 സീരീസ് ഫോണുകൾ പുറത്തിറങ്ങുക. ഈ വർഷം ഐഫോൺ 15, 15 പ്ലസ് മോഡലുകൾ ഇന്ത്യയിൽ നിർമ്മിച്ചിരുന്നു. ഫോക്സ്കോൺ കമ്പനിയാണ് ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ചെന്നൈയിൽ പ്ലാന്റിൽ ആയിരുന്നു ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

iPhone നിർമ്മാണം ടാറ്റാ ​ഗ്രൂപ്പ് ഏറ്റെടുക്കും

ടാറ്റാ ​ഗ്രൂപ്പും ഐഫോണിന്റെ നിർമ്മാണം ഏറ്റെടുക്കും എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വിസ്‌ട്രോണ്‍ ടാറ്റ ഏറ്റെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രണ്ടര വർഷത്തിനുള്ളിൽ ടാറ്റ നിർമ്മിക്കുന്ന ഐഫോണുകൾ ആഗോള മാർക്കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷ. ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ രണ്ട് പുതിയ സ്റ്റോറുകൾ ആപ്പിൾ ആരംഭിച്ചിട്ടുണ്ട്.

iPhone നിർമ്മാണം കൂടുതൽ ഇന്ത്യയിൽ

മുംബൈയിലും ഡൽഹിയിലുമാണ് ആപ്പിളിന്റെ ഈ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യയെയും ഏഷ്യയിലെപ്രധാന ഐഫോൺ നിർമ്മാതാക്കളിൽ ഒരാളാക്കാനാണ് ആപ്പിളിന്റെ ലക്‌ഷ്യം. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായങ്ങൾക്ക് നൽകുന്ന പിന്തുണയും ഇതിന് കാരണമായേക്കാം.

 iPhone 17ന്റെ നിർമ്മാണം അടുത്തവർഷം ഇന്ത്യയിൽ ആരംഭിക്കും
iPhone 17ന്റെ നിർമ്മാണം അടുത്തവർഷം ഇന്ത്യയിൽ ആരംഭിക്കും

ഐഫോൺ 15 ഇന്ത്യയിലാണ് നിർമ്മിച്ചത്

ഇന്ത്യയാണ് ഇപ്പോൾ ഐഫോൺ നിർമ്മാണത്തിന് പറ്റിയ ഇടം എന്ന തോന്നൽ ആപ്പിളിന് ഉണ്ട്. നേരത്തെ ഐഫോൺ 15ന്റെ നിർമ്മാണത്തിൽ നിർമ്മാണത്തിനുള്ള സാമഗ്രികൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതിന് ശേഷമാണ് ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഇനി ഏറ്റവും ആദ്യം ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കുന്ന ഹബ്ബുകളിൽ ഒന്നായിരിക്കും ഇന്ത്യ.

iPhone നിർമ്മാണം ചൈനയിൽ കുറയും

ആപ്പിൾ കമ്പനിയുടെ മൊത്തം ഉൽപാദനത്തിന്റെ കാൽശതമാനത്തോളം ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ നിർമ്മിക്കുമെന്നാണ് രാജ്യത്തെ ഐടി മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്.ഇന്ത്യയിൽ ഐഫോണുകളുടെ നിർമ്മാണം വർധിക്കുമ്പോൾ ചൈനയിലെ നിർമ്മാണം കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്ലാന്റുകളിലെ ഉത്പാദനം 40 ശതമാനത്തിലധികമായി കുറയും എന്നാണ് കരുതുന്നത്.

കൂടുതൽ വായിക്കൂ: Samsung Galaxy S24 Colours: ഏഴഴകിൽ ഒരുങ്ങിയെത്തും സാംസങ്ങിന്റെ പുതിയ താരങ്ങൾ!

ഐഫോൺ ഇന്ത്യയിൽ ഭാവിയിൽ വിലകുറയാൻ സാധ്യതയുണ്ട്

ഐഫോൺ 15 മോഡലുകൾക്ക് പുറമെ ഐഫോൺ 13, 14, 14 പ്ലസ് എന്നീ ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐഫോണിന്റെ കയറ്റുമതി വർധിക്കുന്നതായിരിക്കും ആ​ഗോളതലത്തിൽ വലിയ ഡിമാന്റുള്ള ഫോണുകളാണ് ഐഫോണുകൾ. ആയതിനാൽ തന്നെ ലോകമെമ്പാടും ഇതിന് ആവിശ്യക്കാർ കൂടും. കയറ്റുമതി വർധിക്കുന്നതോടെ രാജ്യത്തിന്റെ വരുമാനവും വർധിക്കും. മാത്രമല്ല ചില നികുതികൾ ഇല്ലാതെ വരുന്നതോടെ ഇന്ത്യയിലും ഐഫോണുകൾ വിലക്കുറവിൽ ലഭിക്കാൻ സാധ്യതയുണ്ട്

Nisana Nazeer
Digit.in
Logo
Digit.in
Logo