iPhone 17 Pro ക്യാമറയിലാണ് കാര്യം! ഫ്രണ്ട് ക്യാമറ, ക്രോപ്, സൂം ഫീച്ചറുകളിൽ നിരാശപ്പെടുത്തില്ല, എന്തെന്നാൽ! Tech news

iPhone 17 Pro ക്യാമറയിലാണ് കാര്യം! ഫ്രണ്ട് ക്യാമറ, ക്രോപ്, സൂം ഫീച്ചറുകളിൽ നിരാശപ്പെടുത്തില്ല, എന്തെന്നാൽ! Tech news
HIGHLIGHTS

ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകൾ സവിശേഷമായ ക്യാമറ ഫീച്ചറുകളുമായാണ് വരുന്നത്

വെറുതെ ഒരു പ്രീമിയം ഫോണല്ല Apple പദ്ധതിയിടുന്നത്

പ്രോ, പ്രോ മാക്സ് എന്നിവയിൽ 5X ലെൻസ് നൽകിയേക്കും

വാർത്തകളിൽ നിറയുന്നത് iPhone 17 Pro ഫോണാണ്. കാരണം വെറുതെ ഒരു പ്രീമിയം ഫോണല്ല Apple പദ്ധതിയിടുന്നത്. മികവുറ്റ ക്യാമറ പെർഫോമൻസിലുള്ള ഫോണായിരിക്കും ഐഫോൺ 17 പ്രോ. ഇപ്പോഴിതാ ഫോണിന്റെ ക്യാമറയെ കുറിച്ച് ചില സൂചനകൾ വരുന്നു.

iPhone 17 Pro മോഡലുകളിൽ 5X ലെൻസ്

ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകൾ സവിശേഷമായ ക്യാമറ ഫീച്ചറുകളുമായാണ് വരുന്നത്. എന്തൊക്കെയാണ് ക്യാമറയിലെ പുതിയ അപ്ഡേറ്റുകളെന്ന് പരിശോധിക്കാം. ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് സ്മാർട്ഫോണുകളിലെ ക്യാമറയെ കുറിച്ചാണ് അപ്ഡേറ്റ് ലഭിക്കുന്നത്.

ഇതനുസരിച്ച് പ്രോ, പ്രോ മാക്സ് എന്നിവയിൽ 5X ലെൻസ് നൽകിയേക്കും. 5X സൂം സപ്പോർട്ടുള്ളതിനാൽ തന്നെ പ്രോ-എക്‌സ്‌ക്ലൂസീവ് ഫീച്ചറായിരിക്കും ക്യാമറയിലുണ്ടാകുക.

iphone 17 pro
iphone 17 pro

iPhone 17 Pro vs iPhone 17 Air

ഈ രണ്ട് സ്മാർട്ഫോണുകളിൽ മാത്രമാണ് 5x ടെലിഫോട്ടോ ലെൻസുകൾ നൽകുക. സീരീസിലെ ബേസിക് മോഡലുകളിൽ ഇങ്ങനെയൊരു ക്യാമറ ഫീച്ചർ ലഭ്യമായേക്കില്ല. റിപ്പോർട്ട് അനുസരിച്ച്, ഈ പ്രോ മോഡലുകൾക്ക് നൂതന ടെലിഫോട്ടോ സെൻസറുകൾ മാത്രമായിരിക്കും ലഭിക്കുക. സ്റ്റാൻഡേർഡ് മോഡലുകളുടെ ഫോട്ടോഗ്രാഫിയ്ക്ക് ഇത് സപ്പോർട്ട് ചെയ്യില്ല.

ഐഫോൺ 17 സീരീസിൽ ഏറ്റവും ഹൈപ്പുള്ളത് ഐഫോൺ 17 എയർ മോഡലിനാണ്. കാരണം ഇത് ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ ഐഫോണായിരിക്കും. ഈ മോഡലിന് 17 പ്രോ മാക്‌സിനേക്കാൾ വില കൂടുതലായിരിക്കുമെന്നും സൂചനകളുണ്ട്. ഉയർന്ന വിലയുള്ള ഫോണാണെങ്കിലും, എയറിലും മൂന്നാമത്തെ ടെലിഫോട്ടോ ക്യാമറയുണ്ടാകില്ലെന്നാണ് സൂചന. ഇത്രയും വില കൂടിയ ഫോണാണെങ്കിലും ഐഫോൺ 17 എയറിൽ ഒറ്റ-ക്യാമറ സിസ്റ്റമായിരക്കും.

ഐഫോൺ 17 സീരീസിൽ രണ്ട് പ്രോ മോഡലുകൾ ആയിരിക്കുമുള്ളത്. iPhone 17 Pro, iPhone 17 Pro Max എന്നിവയായിരിക്കും സീരീസിലെ മുൻനിര ഐറ്റങ്ങൾ. സ്റ്റാൻഡേർഡ് മോഡലുകളിൽ iPhone 17, iPhone 17 Air എന്നിവയായിരിക്കും. അതായത് ഇതുവരെ ആപ്പിൾ ഇറക്കിയ പ്ലസ് മോഡലിന് പകരക്കാരാണ് എയർ വേരിയന്റ്. ഐഫോൺ 17 എയർ ഡിസൈനിലും മറ്റും അതിശയിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഐഫോൺ 17 ക്യാമറ ഫീച്ചറുകൾ

എല്ലാ ഐഫോൺ 17 മോഡലുകൾക്കും 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയായിരിക്കും. നിലവിലെ 12 മെഗാപിക്സൽ സെൽഫി ക്യാമറയേക്കാൾ മികച്ച അപ്‌ഗ്രേഡായിരിക്കും ഇത്. അതിനാൽ തന്നെ ക്രോപ്പ് ചെയ്യുമ്പോൾ വ്യക്തതയുള്ള ഫോട്ടോകൾ ഉറപ്പാണ്.

Also Read: Flipkart ബ്ലാക്ക് ഫ്രൈഡേ സെയിലിൽ iPhone 15 Special ഓഫറിൽ വിൽക്കുന്നു, മിസ്സാക്കരുതേ…

ഐഫോൺ 17 പ്രോ മാക്സിൽ 48MP ട്രിപ്പിൾ ക്യാമറയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വൈഡ് ക്യാമറ, അൾട്രാ വൈഡ് ക്യാമറ, ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറ 48MP ആയിരിക്കും. ഐഫോൺ 17 സ്ലിം എന്ന എയർ മോഡലിന് സിംഗിൾ ലെൻസ് 48 മെഗാപിക്സൽ പിൻ ക്യാമറയായിരിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo