upcoming iphone 17 air may be thinnest iphone in history
iPhone 17 Air എന്ന സ്ലിം ഐഫോണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒപ്പം ഏറ്റവും പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റായ iOS 19-യ്ക്കായും പ്രതീക്ഷയേറെയാണ്. ഇപ്പോഴിതാ ആപ്പിളിന്റെ വാർഷിക പരിപാടിയായ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (WWDC) 2025 ജൂണിൽ സംഘടിപ്പിക്കുകയാണ്.
ജൂൺ 9 ന് ആരംഭിച്ച് ജൂൺ 13 വരെയാണ് ആപ്പിളിന്റെ WWDC 2025 നടക്കുക. എന്തൊക്കെയാണ് ടിം കുക്കും കൂട്ടരും ചടങ്ങിൽ അവതരിപ്പിക്കുക എന്നതിനെ കുറിച്ച് കമ്പനി അറിയിപ്പ് നൽകിയിട്ടില്ല.എന്നാലും iOS 19, പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ, കൂടുതൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെല്ലാം കമ്പനി പ്രതീക്ഷിക്കുന്നു. ഐഫോൺ 17 എയർ ലോഞ്ച് ചെയ്യുമെന്ന പ്രതീക്ഷ വലുതായില്ല. എങ്കിലും ഐഫോണിന്റെ ചില ലീക്കുകളും ഫോട്ടോകളും ആപ്പിൾ ചടങ്ങിൽ പുറത്തുവിടാൻ സാധ്യതയുണ്ട്.
iOS 19 അപ്‌ഡേറ്റ്: WWDC 2025-ൽ ആപ്പിൾ ഐഫോൺ, ഐപാഡുകൾക്കായുള്ള ഐഒഎസ് പുറത്തിറക്കിയേക്കും. ഐഫോണുകൾ, ഐപാഡുകൾ, മാക്ക് എന്നിവയിലുൾപ്പെടെ iOS 19 അപ്‌ഡേറ്റ് എത്തിച്ചേക്കും.
ആപ്പിൾ ഇന്റലിജൻസ് ഫീച്ചറാണ് മറ്റൊന്ന്. കഴിഞ്ഞ വർഷം 2024 ലെ WWDC-യിൽ ചർച്ച ചെയ്ത ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നാൽ 2025 ലെ WWDC-ന്റെ പ്രധാന ആകർഷണം തന്നെ ഈ സോഫ്റ്റ് വെയർ അപ്ഡേറ്റാണ്.
ഹാർഡ് വെയർ: ഇതിന് പുറമെ ചടങ്ങിൽ ടിം കുക്കും കൂട്ടരും ഹാർഡ് വെയറുകൾ പുതിയതായി പുറത്തിറക്കാനും ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. WWDC പരമ്പരാഗതമായി സോഫ്റ്റ്‌വെയറുകളെയാണ് ചടങ്ങിൽ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, പുതിയ ഹാർഡ്‌വെയർ ലോഞ്ച് ചെയ്യുന്നതിനും ആപ്പിൾ തയ്യാറെടുത്തു. മാക് ബുക്ക് എയർ, Mac Studio, മാക് പ്രോ പോലുള്ളവയുടെ ലോഞ്ച് അതിനുദാഹരണമാണ്.
Slim iPhone: ഐഫോൺ 17 സീരീസായ ഐഫോൺ 17 എയർ കുറഞ്ഞുകൊണ്ടിരിക്കുന്ന ആപ്പിളിന്റെ പ്രതാപം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം.
സാംസങ്ങും Samsung Galaxy S25 Edge എന്ന ഫോൺ ഉടൻ പുറത്തിറക്കുകയാണ്. ഇതിനെ തോൽപ്പിക്കുന്ന ഒരു സ്ലിം ഫോൺ തന്നെയാകണം ആപ്പിൾ ആരാധകർക്ക് ലഭിക്കേണ്ടത്. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ ഐഫോണാണ് ഐഫോൺ 17 എയർ. ഇതിന്റെ രൂപമെങ്ങനെയാണെന്നുള്ള സൂചനകളെങ്കിലും ഫോട്ടോകളിലൂടെ WWDC 2025-ൽ അവതരിപ്പിച്ചേക്കാം.