Special Sale: A18 ചിപ്പുള്ള iPhone 16, 30 ദിവസത്തിലെ ഏറ്റവും വിലക്കുറവിൽ! 4000 രൂപ ബാങ്ക് ഓഫറും…
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 16 ഗണ്യമായ കിഴിവിൽ ആമസോണിൽ വിൽക്കുന്നു
SBI, ICICI ബാങ്ക് കാർഡുകളിലൂടെ വേറെയും ഓഫർ സ്വന്തമാക്കാം
128ജിബി സ്റ്റോറേജുള്ള ആപ്പിൾ ഐഫോൺ 16 ആണ് വമ്പിച്ച കിഴിവിൽ വിൽക്കുന്നത്
iPhone 16 ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരം ഇതാ. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 16 ഗണ്യമായ കിഴിവിൽ ആമസോണിൽ വിൽക്കുന്നു. പുതുവർഷത്തിൽ ഒരു പുതിയ ഐഫോൺ വാങ്ങുന്നത് ആലോചിക്കുകയാണെങ്കിൽ ഈ ഓഫർ മിസ്സാക്കണ്ട.
കാരണം, 30 ദിവസത്തിലെ ഏറ്റവും വിലക്കുറവിൽ ആണ് ഐഫോൺ 16 വിൽക്കുന്നത്. പോരാഞ്ഞിട്ട് ആമസോൺ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നുണ്ട്.
iPhone 16 ഏറ്റവും വിലക്കുറവിൽ
128ജിബി സ്റ്റോറേജുള്ള ആപ്പിൾ ഐഫോൺ 16 ആണ് വമ്പിച്ച കിഴിവിൽ വിൽക്കുന്നത്. 79,900 രൂപയ്ക്കാണ് ഫോൺ ടിം കുക്കും കൂട്ടരും പുറത്തിറക്കിയത്. എന്നാൽ ആമസോണിൽ ഇപ്പോൾ 74,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമെ വമ്പൻ ബാങ്ക് ഓഫറുകളിലൂടെയും വാങ്ങാമെന്നതാണ് നേട്ടം.
SBI, ICICI ബാങ്ക് കാർഡുകളിലൂടെ വേറെയും ഓഫർ സ്വന്തമാക്കാം. 4000 രൂപയുടെ ബാങ്ക് കിഴിവാണ് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് വഴി ലഭിക്കുക. ഇങ്ങനെ ഫോൺ 70,900 രൂപയ്ക്ക് ലഭിക്കുന്നതാണ്. കൂടാതെ, 3,374.71 രൂപയുടെ ഇഎംഐ ഓഫറും സ്വന്തമാക്കാം.
ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ആമസോൺ എക്സ്ചേഞ്ച് ബോണസ് നൽകുന്നു. 46,100 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ. എന്നാൽ ഫോണിന്റെ ഇപ്പോഴത്തെ അവസ്ഥയും, ബ്രാൻഡും, മോഡലും അനുസരിച്ച് ഇതിൽ വ്യത്യാസം വരും. ഉദാഹരണത്തിന് ഐഫോൺ 14 സ്മാർട്ഫോണിന് 34,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവ് നേടാനാകും. Buy From Here.
ഐഫോൺ 16: സ്പെഷ്യാലിറ്റി എന്തെല്ലാം?
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണ് ഐഫോൺ 16. ഉയർന്ന നിലവാരമുള്ള ടെലിഫോട്ടോ സൂമിനെ ഇത് പിന്തുണയ്ക്കുന്നു. ഫോട്ടോഗ്രാഫിക്കായി 48MP ഫ്യൂഷൻ ക്യാമറയാണ് ഇതിന്റെ പിൻ പാനലിൽ നൽകിയിട്ടുള്ളത്. 12MP ആണ് ഫോണിന്റെ സെക്കൻഡറി സെൻസർ.
Also Read: New ഫ്ലാഗ്ഷിപ്പ്, OnePlus 13 ലോഞ്ച് ഇന്ന്, Galaxy S25 Ultra-യേക്കാൾ പൊളിയാണോ?
ഫോണിൽ എ18 പ്രൊസസർ ഉള്ളതിനാൽ മികച്ച പെർഫോമൻസ് ലഭിക്കും. അലുമിനിയം ബിൽഡിൽ നിർമിച്ച ഐഫോൺ 16 ഫോണിൽ ആപ്പിൾ ഇന്റലിജൻസ് എന്ന എഐ ഫീച്ചറുമുണ്ട്. പവർ അഡ്വാൻസ്ഡ് ഫോട്ടോകൾക്കും വീഡിയോകൾക്കും ഇത് ഗുണം ചെയ്യും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile