കഴിഞ്ഞ വാരമാണ് iPhone 16 വിൽപ്പനയ്ക്ക് എത്തിയത്. വമ്പിച്ച ഡിമാൻഡിലാണ് ഏറ്റവും പുതിയ ഐഫോണുകൾ വിറ്റഴിഞ്ഞത്. എന്നാൽ സീരീസിലെ മുൻനിര ഫോണുകൾ വാങ്ങിയ ചിലർ പരാതി ഉന്നയിക്കുകയാണ്.
iPhone 16 Pro-യിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. 9to5Mac പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഫോണിന്റെ ടച്ച്സ്ക്രീനിന് ചില പ്രശ്നങ്ങളുണ്ടെന്ന് ഉപയോഗിച്ചവർ ചൂണ്ടിക്കാട്ടി.
ഫോൺ റെസ്പോണ്ട് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നു. അതുപോലെ ഐഫോൺ 16 പ്രോയിൽ രജിസ്റ്റർ ചെയ്യാത്ത ടാപ്പുകളുമുണ്ട്. ഇങ്ങനെ ടച്ച്‌സ്‌ക്രീനിൽ ഇടയ്‌ക്കിടെ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ഉപയോഗിച്ചവർ പരാതിപ്പെടുന്നു.
ഹാർഡ്‌വെയർ തകരാർ മാത്രമല്ല ഫോണിന്റെ സോഫ്‌റ്റ്‌വെയറിലും ബഗ് കണ്ടെത്തിയെന്ന് പറയുന്നു. ആപ്പിൾ iOS ഒരു ഹൈപ്പർസെൻസിറ്റിവിറ്റി പ്രശ്‌നം നേരിടുന്നു. ഫോണിന്റെ ടച്ച് സ്ക്രീനിനെ വരെ ഇത് ബാധിക്കുന്നതായും പരാതികൾ ഉയരുന്നു.
ഐഫോൺ 16 Pro, Pro Max ഫോണുകളിലാണ് പ്രശ്നങ്ങൾ നേരിടുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളാണിവ. ക്യാമറ കൺട്രോൾ ബട്ടണിന് അടുത്തുള്ള സ്‌ക്രീനിൽ സ്പർശിച്ചാൽ ഡിസ്‌പ്ലേ ശരിയായി പ്രതികരിക്കുന്നില്ല.
ഐഫോൺ 16 പ്രോയുടെ അൾട്രാ-സ്ലിം സ്‌ക്രീൻ ബെസലുകൾ പ്രശ്‌നത്തിന് കാരണമാകുന്നുവെന്നാണ് സൂചന. അനാവശ്യമായി ടച്ച് റിജക്ഷൻ പോലുള്ളവയ്ക്ക് ഇത് കാരണമാകുന്നു. ഫോൺ കേസില്ലാതെ ഉപയോഗിക്കുമ്പോഴും മറ്റും പ്രശ്നം കൂടുതലായേക്കാം. കാരണം ഫോൺ പിടിക്കുമ്പോൾ, വിരലുകൾ ഫോണുകളുടെ അരികുകളെയും പൊതിയുന്നു. ഇങ്ങനെ അറിയാതെ ബട്ടണുകളിൽ ടച്ചാകുന്നതും പ്രശ്നമായേക്കും. എന്നാൽ ഫോൺ ലോക്ക് സ്ക്രീനിലാണെങ്കിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകില്ല.
ആപ്പുകൾ വഴി സ്ക്രോൾ ചെയ്യുമ്പോഴോ ഹോം സ്ക്രീൻ പേജുകൾക്കിടയിൽ സ്വൈപ്പ് ചെയ്യുമ്പോഴോ ഇത് സംഭവിക്കും. ഫോൺ അൺലോക്ക് ചെയ്യുമ്പോൾ മാത്രമാണ് ഇങ്ങനെ ബുദ്ധിമുട്ട് സംഭവിക്കുന്നത്. അതിനാൽ തന്നെ ഈ പ്രശ്‌നം ഹാർഡ്‌വെയർ കാരണമല്ല. മറിച്ച് സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ടതാണെന്നാണ് വരിക്കാർ പറയുന്നത്.
ആപ്പിൾ ഐഫോൺ 16 സീരീസിന് ഇന്ത്യയിലും മികച്ച വിപണി ലഭിച്ചു. സെപ്തംബർ 20-നാണ് ഐഫോൺ 16 വിൽപ്പന ആരംഭിച്ചത്. വൻ ജനക്കൂട്ടമാണ് ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തടിച്ചുകൂടിയത്. വിൽപ്പനയിൽ പ്രോ മാക്സ് ഉപകരണങ്ങൾ മുന്നിലാണ്. ഒറ്റ ദിവസത്തിൽ ഐഫോൺ 16 പ്രോയ്ക്ക് റെക്കോഡ് വിൽപ്പന ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
Read More: New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….