iPhone 16 Pro Expected Specs: പുത്തൻ അൾട്രാവൈഡ് ക്യാമറയുമായി iPhone 16 Pro പുറത്തിറങ്ങും

Updated on 17-Oct-2023
HIGHLIGHTS

സ്‌നാപ്ഡ്രാഗൺ X75 സെല്ലുലാർ മോഡവും ഐഫോൺ 16 പ്രോ സീരീസിൽ ഉണ്ടാവുക

വൈഫൈ 7 കണക്റ്റിവിറ്റിയാകും iPhone 16 Pro യിലുണ്ടാവുക

iPhone 16 Pro സീരിസിൽ പുതിയ അൾട്രാ വൈഡ് ലെൻസും ഉണ്ടായിരിക്കും

iPhone 16 സീരീസ് ഫോണുകൾ അടുത്ത വർഷം പുറത്തിറങ്ങും. ഐഫോൺ 15 പ്രോയുടെ സവിശേഷതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. iPhone 16 Proയും iPhone 16 Pro Max എന്നീ രണ്ടു ഐഫോണുകളും പുത്തൻ അപ്ഗ്രേഡുകളുമായി വരുമെന്നാണ് ഈ റിപ്പോർട്ട്.

iPhone 16 Pro

iPhone 16 Pro സീരീസിൽ ഐഫോൺ 15 പ്രോ സീരീസിൽ ഉള്ളതിനെക്കാൾ 0.2 ഇഞ്ച് വലിയ ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. ക്വാൽകോമിന്റെ ഏറ്റവും പുതിയ സെല്ലുലാർ മോഡവും iPhone 16 Pro, iPhone 16 Pro മാക്സ് എന്നീ ഡിവൈസുകളിൽ കമ്പനി നൽകും. നിലവിൽ സ്‌നാപ്ഡ്രാഗൺ X70 മോഡമാണ് കമ്പനി ഉപയോഗിക്കുന്നത്. വൈഫൈ 7 കണക്റ്റിവിറ്റി iPhone 16 Proൽ ഉണ്ടാകും.

iPhone 16 Pro വലിയ ഡിസ്പ്ലെ (പ്രതീക്ഷിക്കുന്നത്)

2024ൽ പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകൾ യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് ഡിസ്‌പ്ലേയുമായി വരും. നിലവിലുള്ള ഐഫോൺ 15 സീരിസിൽ നിന്നും വലിയ അപ്ഗ്രേഡ് സ്ക്രീൻ വലിപ്പത്തിന്റെ കാര്യത്തിൽ തന്നെയായിരിക്കും.

അൾട്രാവൈഡ് ക്യാമറയുമായി iPhone 16 Pro

iPhone 16 Pro സെല്ലുലാർ മോഡം (പ്രതീക്ഷിക്കുന്നത്)

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ X75 സെല്ലുലാർ മോഡവും ഐഫോൺ 16 പ്രോ സീരീസ് ഫോണുകളിൽ കമ്പനി നൽകും. സാധാരണ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നീ ഡിവൈസുകളിൽ സ്നാപ്ഡ്രാഗൺ X70 മോഡം ഉപയോഗിക്കുമെന്നും സൂചനകളുണ്ട്.

കൂടുതൽ വായിക്കൂ: Samsung Galaxy S24 Ultra Camera Specs: 200MP ക്യാമറയുമായി Samsung Galaxy S24 Ultra ഉടനെത്തും

iPhone 16 Pro ക്യാമറ (പ്രതീക്ഷിക്കുന്നത്)

iPhone 16 Pro സീരിസിൽ പുതിയ അൾട്രാ വൈഡ് ലെൻസും ഉണ്ടായിരിക്കുമെന്നാണ് സൂചന. പുതിയ 48MP അൾട്രാ വൈഡ് ക്യാമറയായിരിക്കും ഉണ്ടാവുക. ഐഫോൺ 15 പ്രോ സീരിസിലുള്ള 12MP അൾട്രാ വൈഡ് ക്യാമറയേക്കാൾ വലിയ അപ്ഗ്രേഡാണിത്.

Connect On :