ഈ വർഷം സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്നത് iPhone 16-നാണ്. ഒട്ടനവധി പുതുപുത്തൻ ഫീച്ചറുകളാണ് മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി ആപ്പിൾ കൊണ്ടുവരുന്നത്. ക്യാമറ പെർഫോമൻസിലും ഡിസ്പ്ലേയിലുമെല്ലാം ഐഫോൺ 16 കിടിലമായിരിക്കും. തികച്ചും പുതിയ ഡിസൈനും കരുത്തുറ്റ പ്രോസസറും വരാനിരിക്കുന്ന Apple Phone-ലുണ്ടാകും.
ഇപ്പോഴിതാ ഐഫോൺ 16ന്റെ ലോഞ്ചിനെ കുറിച്ച് ചില സൂചനകൾ വരുന്നുണ്ട്. ഫോണിന്റെ ഫീച്ചറുകളും മറ്റ് സ്പെസിഫിക്കേഷനുകളും ഇന്റർനെറ്റിൽ ചർച്ചയാകുന്നുണ്ട്. എന്തെല്ലാമെന്ന് നോക്കാം.
ആദ്യം ഐഫോൺ 16ന്റെ ഡിസൈൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം. വലിയ ഡിസൈൻ മാറ്റങ്ങളോടെയായിരിക്കും ഐഫോൺ 16 വരുന്നത്. ഇതുവരെ ആപ്പിൾ ത്രികോണ ക്യാമറ ലേഔട്ട് ആയിരുന്നു സെറ്റാക്കിയത്. ഇനിയിത് ഒഴിവാക്കി പകരം വെർട്ടിക്കൽ ഡ്യുവൽ ക്യാമറ ലേഔട്ട് സെറ്റ് ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇളം മഞ്ഞ, പിങ്ക്, കറുപ്പ് എന്നീ നിറങ്ങളിലായിരിക്കും മിക്കവാറും ഐഫോൺ 16 വരുന്നത്.
ഐഫോൺ 16ന്റെ പ്രോ മോഡലുകൾക്ക് ഡിസ്പ്ലേ വലുപ്പം കുറച്ചുകൂടി ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഐഫോൺ 16 പ്രോ 6.3 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളതായിരിക്കുമെന്നും ചില സൂചനയുണ്ട്. ആപ്പിളിന്റെ 16 പ്രോ മാക്‌സ് വേരിയന്റിന് 6.9 ഇഞ്ച് സ്‌ക്രീനുമുണ്ടാകും.
OLED പാനലുകൾക്കായുള്ള മൈക്രോ-ലെൻസ് ടെക്നോളജിയായിരിക്കും ഡിസ്പ്ലേയിലുള്ളത്. ഇത് നല്ല ബ്രൈറ്റ്നെസ്സും പവർ പെർഫോമൻസും നൽകുന്നതായിരിക്കും.
ക്യാമറ പ്രേമികൾക്ക് iPhone 16 Pro മോഡലുകളിൽ കാര്യമായ അപ്‌ഗ്രേഡുകൾ ഉണ്ടായിരിക്കും. ഫോണിൽ 48MP അൾട്രാവൈഡ് ലെൻസുണ്ട്. 5x ഒപ്റ്റിക്കൽ സൂം ടെട്രാപ്രിസം ക്യാമറയും ഉൾപ്പെടുന്നു.
ഐഫോൺ 16 പ്രോ മോഡലുകൾ സ്റ്റാക്ക് ചെയ്‌ത ബാറ്ററി ടെക്നോളജി ആയിരിക്കും ഉണ്ടാകുക. അതിവേഗ ചാർജിങ്ങിനും ബാറ്ററി കപ്പാസിറ്റിയിലും ഇത് മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം. A17 പ്രോ പോലുള്ള ചിപ്സെറ്റായിരിക്കും ഐഫോൺ 16ൽ ഉപയോഗിക്കുന്നത്.
Read More: 3 വേരിയന്റുകളിൽ Samsung Galaxy A55 എത്തി! വില Surprise ആണോ?
ആപ്പിൾ ഈ ഫോണുകളിൽ iOS 18 സോഫ്റ്റ് വെയർ ഉൾപ്പെടുത്തുമെന്ന് പറയുന്നു. ഈ മുൻനിര ഫോണിൽ ക്രിസ്റ്റൽ- ക്ലിയർ ഓഡിയോ എക്സ്പീരിയൻസ് ഉറപ്പായും ലഭിക്കും. ഇതിൽ ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റിനായി സ്പേഷ്യൽ വീഡിയോ റെക്കോർഡിങുമുണ്ടാകും.
ടെക് പ്രേമികൾ കാത്തിരിക്കുന്ന ഫോണാണ് ആപ്പിളിന്റെ ഐഫോൺ 16. വരുന്ന സെപ്തംബറിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോഴത്തെ മോഡലുകളേക്കാൾ ഇവ 10,000 രൂപ കൂടുതലായിരിക്കും എന്നാണ് കരുതുന്നത്. എന്നാൽ ഇവയെല്ലാം പ്രചരിക്കുന്ന റിപ്പോർട്ടുകൾ മാത്രമാണ്. ഒഫീഷ്യൽ ലോഞ്ചിനെ കുറിച്ച് ആപ്പിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.