iPhone 16 huge deal on flipkart check price drop
10000 രൂപ വില കുറച്ച് നിങ്ങൾക്ക് iPhone 16 Plus വാങ്ങാൻ സുവർണാവസരം. ആപ്പിൾ ഫോൺ പ്രേമികൾക്ക് വിലക്കുറവിൽ പുതിയ വേർഷൻ ഐഫോൺ വാങ്ങാൻ ഇത് മികച്ച ഓഫറാണ്. നിങ്ങളുടെ പഴയ ഫോൺ അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിലോ ആദ്യമായി ഒരു ഐഫോൺ വാങ്ങുകയാണെങ്കിലോ ഇത് ലാഭം തന്നെയാണ്.
ഐഫോൺ 16 പ്ലസ് ഇന്ത്യയിൽ 89,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണ്. എന്നാൽ ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിൽ ഇതിന് വമ്പിച്ച വിലക്കുറവ് ലഭിക്കുന്നു. ഫോണിന് ഒറ്റയടിക്ക് 10000 രൂപയോളം വില കുറച്ചിട്ടുണ്ട്. ഇങ്ങനെ 128ജിബി ഐഫോൺ 16 പ്ലസ് 78,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. യുപിഐ ട്രാൻസാക്ഷനിലൂടെയാണ് ഐഫോൺ 16 പ്ലസ് പർച്ചേസ് ചെയ്യുന്നതെങ്കിൽ വേറെയും കിഴിവുകളുണ്ട്. 2000 രൂപ വരെ നിങ്ങൾക്ക് ഇങ്ങനെ ലാഭിക്കാം.
2,778 രൂപയുടെ ഇഎംഐ കിഴിവും ഐഫോൺ 16 പ്ലസ്സിന് ലഭ്യമാണ്. 39150 രൂപ വരെ ഫോണിന് എക്സ്ചേഞ്ച് ഓഫറും നൽകുന്നു. അതിനാൽ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് കൂടുതൽ ലാഭത്തിൽ ഐഫോൺ 16 പ്ലസ് ഇപ്പോൾ സ്വന്തമാക്കാം.
ഐഫോൺ 16 പ്ലസിൽ 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED പാനലാണ് കൊടുത്തിട്ടുള്ളത്. ഇതിൽ ആപ്പിളിന്റെ A18 ചിപ്‌സെറ്റ് ആണുള്ളത്. ഈ ഐഫോണിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നു. 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ഇതിൽ ലഭിക്കുന്നു.
48MP പ്രൈമറി ക്യാമറയിലാണ് ഐഫോൺ 16 പ്ലസ് പ്രവർത്തിക്കുന്നത്. ഇതിൽ 12MP അൾട്രാവൈഡ് ലെൻസും നൽകിയിരിക്കുന്നു. ഫോണിന്റെ മുൻവശത്ത്, 12MP സെൽഫി ഷൂട്ടർ ഉണ്ട്. ഇത് IP68-സർട്ടിഫൈഡ് ആയ ആപ്പിൾ ഡിവൈസാണ്. അലുമിനിയം ഫ്രെയിമിലാണ് ഐഫോൺ 16 പ്ലസ് നിർമിച്ചിരിക്കുന്നത്.
പ്രോ മോഡലുകളേക്കാൾ താങ്ങാവുന്ന വിലയിൽ വാങ്ങാവുന്ന ഐഫോണാണിത്. ഇതിന്റെ പെർഫോമൻസും ഡിസൈനും, ബാറ്ററി ലൈഫുമെല്ലാം വളരെ മികച്ചതാണ്. 60Hz റിഫ്രെഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് ഈ ഐഫോണിലുള്ളത്. ഇതിൽ ProRAW അല്ലെങ്കിൽ സ്പ്ലിറ്റ്-സ്‌ക്രീൻ മൾട്ടിടാസ്കിംഗ് ഫീച്ചറുകളുമുണ്ട്.
ദീർഘ കാലത്തേക്ക് ബാറ്ററി ലൈഫ് നൽകാൻ ഐഫോൺ 16 പ്ലസ്സിന് സാധിക്കുന്നു. ഉയർന്ന നിലവാരമുള്ള ക്യാമറകളും ഫോണിന്റെ മറ്റൊരു ആകർഷക ഘടകമാണ്.
Also Read: Super Discount: 256 GB സ്റ്റോറേജുള്ള സ്റ്റൈലിഷ് Samsung Galaxy Z Flip 6 ഏറ്റവും വിലക്കുറവിൽ വാങ്ങാം