iPhone 16 Launch: ടെക് ലോകത്തിന്റെ കണ്ണുകളെല്ലാം അമേരിക്കയിലാണ്. ടെക്നോളജിയെയും മൊബൈൽ ഫോൺ ലോകത്തെയും വിസ്മയിപ്പിക്കുന്ന മുഹൂർത്തമായി. കാത്തിരിക്കുന്ന It’s Glowtime Apple Event ഇനി മണിക്കൂറുകൾക്കുള്ളിൽ….
യുഎസ് കാലിഫോർണിയയിലെ കുപേർട്ടിനോ പാർക്കിലാണ് ആപ്പിൾ ഇവന്റ് നടക്കുക. ആപ്പിൾ ഫോൺ ആരാധകർ കാത്തിരിക്കുന്ന ഐഫോൺ 16 സീരീസ് പുറത്തിറക്കുന്നു. സെപ്തംബർ 9-ലെ ചടങ്ങിൽ ആപ്പിൾ വാച്ച് Series 10, AirPods 4 എന്നിവയുമുണ്ടാകും.
ചില പ്രധാന സോഫ്റ്റ് വെയർ ലോഞ്ചുകൾക്കും ചടങ്ങ് സാക്ഷ്യം വഹിക്കും. iOS 18, iPadOS 18, tvOS 18, watchOS 11 തുടങ്ങിയവ അവതരിപ്പിക്കും. എന്നാൽ ആപ്പിൾ ലോഞ്ച് ഇവന്റിന് എന്താണിത്ര മാഹാത്മ്യം എന്ന് നിങ്ങൾക്കറിയാമോ? അതിലെ പ്രധാന കാരണം ഐഫോൺ 16 സീരീസ് തന്നെയാണ്. എന്തുകൊണ്ടാണ് ആപ്പിൾ ഫോണുകൾക്ക് ഇത്ര ഹൈപ്പ് എന്നാണോ? ഫോണുകൾ എന്താണ് ഇത്രയും വില വരുന്നത് എന്നാണോ?
ഒറ്റവാക്കിൽ പറഞ്ഞാൽ ഫോണിലെ ഹാർഡ് വെയർ, സോഫ്റ്റ് വെയറുകളാണ്. കൂടാതെ ആപ്പിളിന്റെ സർവ്വീസും. പല കാരണങ്ങളാൽ ആൻഡ്രോയിഡ് ഫോണുകളേക്കാൾ ഐഫോൺ Expensive ആണ്.
ഹാർഡ്‌വെയർ മാത്രമല്ല, സോഫ്‌റ്റ്‌വെയറും ആപ്പിൾ പ്രത്യേകം എഞ്ചിനീയർ ചെയ്യുന്നു. സാംസങ്ങിനെ പോലുള്ള ഫോണുകളിൽ ഗൂഗിളിന്റെ OS ആണ് ഉപയോഗിക്കുന്നത്. ആപ്പിൾ തന്നെ നിർമിച്ച് മുഴുവൻ എക്സ്പീരിയൻസും നിയന്ത്രിക്കുന്നു.
ഫോണിലെ പുത്തൻ ടെക്നോളജിയും സെക്യൂരിറ്റി ഫീച്ചറുകളും മറ്റൊരു കാരണമാണ്. അതുപോലെ ക്യാമറയിൽ ആപ്പിൾ ഫോണുകൾ എല്ലായ്പ്പോഴും മുന്നിലാണെന്ന് പറയാം. ഡിസൈനിലും സെക്യൂരിറ്റിയിലും ഐഫോൺ തരുന്ന മികവും മറ്റൊരു കാരണമാണ്.
പഴയ മോഡലുകൾ പോലും മാൽവെയർ, ഹാക്കുകളെ പ്രതിരോധിക്കും. ബിൽഡ് ക്വാളിറ്റിയിലും ബ്രാൻഡ് ക്വാളിറ്റിയിലും ഇത് മികച്ചതാണ്. ലോങ് ലാസ്റ്റ് പെർഫോമൻസ് ഐഫോൺ ഉറപ്പു നൽകുന്നു. ആൻഡ്രോയിഡ് ഫോണുകൾക്ക് പല മോഡലുകളുണ്ട്. ഐഫോണുകൾക്ക് അതില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യയിൽ ഐഫോണുകൾക്ക് വില കൂടും. ഇതിന് കാരണം ഇറക്കുമതി നിരക്കും GST നിരക്കുമാണ്. മേഡ് ഇൻ ഇന്ത്യ വന്നിട്ടും ആപ്പിൾ ഫോണുകൾ വിലയാണല്ലോ എന്നാണോ ആശങ്ക. ഇതിന് കാരണം ഐഫോണുകൾ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നില്ല.
Read More: Flipkart Special Deal: ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള Poco F6 5G പ്രത്യേക ഓഫറിൽ വിൽക്കുന്നു
അവ നമ്മുടെ രാജ്യത്ത് അസംബിൾ ചെയ്യുകയാണ്. ഭാവിയിൽ ഇവയിൽ വ്യത്യാസം വരും. കാരണം, ഇന്ത്യയിൽ പ്രൊഡക്ഷൻ യൂണിറ്റുകൾ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു.