കാത്തിരുന്ന iPhone 16 Launch എത്തുകയാണ്. ലോകം മുഴുവൻ കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് കാമ്പസിലേക്ക് ഉറ്റുനോക്കുകയാണ്. ഇന്ന് കാണുന്ന സ്മാർട്ഫോണുകളിലേക്ക് ടെക്നോളജി സഞ്ചരിക്കാനുള്ള തുടക്കം സ്റ്റീവ് ജോബ്സിൽ നിന്നായിരുന്നു.
Apple ഇനി ഐഫോണിലേക്ക് 16-ാമത്തെ സീരീസും അവതരിപ്പിക്കുകയാണ്. വിചാരിക്കുന്നതിനേക്കാൾ പുതിയ അപ്ഗ്രേഡുകളും ടെക്നോളജിയുമായിരിക്കും ഇതിലുണ്ടാകുക. അമേരിക്കയിലെ ചടങ്ങ് ഇന്ത്യക്കാർക്കും ലൈവായി കാണാം. ഐഫോൺ ലോഞ്ച് ഇന്ത്യൻ സമയം (Indian Time) എപ്പോഴാണെന്നോ? നിങ്ങൾ വിചാരിക്കുന്ന പോലെ നാളെ വരെ ലോഞ്ചിനായി കാത്തിരിക്കണ്ട.
It’s Glowtime എന്നാണ് ആപ്പിൾ ഇവന്റിന്റെ പേര്. ഐഫോൺ 16 ലോഞ്ച് നടക്കുന്നത് സെപ്തംബർ 9-നാണ്. ഇത് പ്രാദേശിക സമയം (കാലിഫോർണിയ) രാവിലെ 10 മണിയ്ക്കാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തിൽ (IST)രാത്രി 10:30 ആകും.
നിങ്ങൾക്ക് ആപ്പിൾ യൂട്യൂബ് ചാനലിലൂടെ തത്സമയം ലോഞ്ച് ആസ്വദിക്കാം. ആപ്പിളിന്റെ വെബ്‌സൈറ്റിലും ആപ്പിൾ ടിവി ആപ്പിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.
ആപ്പിൾ ഹബ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് $799 വില ആരംഭിക്കുമെന്നാണ്. അതായത് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 66,300 രൂപ ആയിരിക്കും. ഐഫോൺ 16 പ്ലസ് 899 ഡോളർ വില വന്നേക്കും. ഇത് ഇന്ത്യൻ വിലയിൽ 74,600 രൂപയാണ്. പ്രോ മോഡലുകൾക്ക് 91,200 രൂപ വരെ ആയേക്കും.
പ്രോ മാക്സ് ഫോണുകൾക്ക് 99,500 രൂപ വിലയുണ്ടാകും. എന്തായാലും ഇന്നത്തെ ലോഞ്ചിന് ശേഷം വിലയിൽ വ്യക്തത വന്നേക്കും. ഇന്ത്യയിൽ താരതമ്യേന ഐഫോണിന് വില കൂടുതലാകും.
ഐഫോൺ 16 സീരീസിന് പുറമേ പുതിയ സ്മാർട്ട് വാച്ചുകളും ആക്‌സസറികളും പുറത്തിറക്കും. ആപ്പിൾ വാച്ച് സീരീസ് 10, വാച്ച് എസ്ഇ 3, വാച്ച് അൾട്രാ 3 എന്നിവ ലോഞ്ചിനുണ്ടാകും. ആപ്പിൾ എയർപോഡ്സ് 4 ഇയർപോഡും പുറത്തിറക്കും.
ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ എ18 ബയോണിക് ചിപ്‌സെറ്റായിരിക്കും. ഐഫോൺ 16 പ്രോ, 16 പ്രോ മാക്‌സ് എന്നിവയിൽ എ18 പ്രോ പ്രോസസറും ഉപയോഗിച്ചേക്കും.