ആമസോണും ഫ്ലിപ്കാർട്ടുമൊന്നുമല്ല, iPhone 16-ന് 10000 രൂപ DISCOUNT!മിനിറ്റുകൾക്കുള്ളിൽ ഡെലിവറിയും…

Updated on 17-Oct-2024
HIGHLIGHTS

Rs 10,000 വിലക്കിഴിവിൽ iPhone 16 സ്വന്തമാക്കാം

ഗംഭീരമായ കിഴിവ് മാത്രമല്ല ഐഫോൺ 16 ഫോണുകൾക്കായി ഓഫർ ചെയ്യുന്നത്

മിനിറ്റുകൾക്കുള്ളിൽ ഫോൺ നിങ്ങളുടെ വീട്ടിലെത്തും

iPhone 16 ഏറ്റവും വലിയ ഡിസ്കൗണ്ടിൽ വാങ്ങിയാലോ? Rs 10,000 വിലക്കിഴിവിൽ പുതിയ ഐഫോൺ ഓൺലൈൻ പർച്ചേസ് ചെയ്യാം. അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ഐഫോൺ 16 വിപണി കീഴടുക്കകയാണ്. ലോഞ്ചിന് ഒരു മാസം കഴിഞ്ഞപ്പോൾ പ്രീമിയം ആപ്പിൾ ഫോണിന് ഗംഭീര കിഴിവും.

ഗംഭീരമായ കിഴിവ് മാത്രമല്ല ഐഫോൺ 16 ഫോണുകൾക്കായി ഓഫർ ചെയ്യുന്നത്. മിനിറ്റുകൾക്കുള്ളിൽ ഫോൺ നിങ്ങളുടെ വീട്ടിലെത്തും.

iPhone 16 വമ്പൻ കിഴിവിൽ

ജനപ്രിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Zepto ആണ് ഈ അതിശയകരമായ ഓഫറർ നൽകുന്നത്. ഫോൺ 10000 രൂപ വിലകുറച്ച് വാങ്ങാനും, അത് പത്ത് മിനിറ്റ് ഡെലിവറി ആയി കിട്ടുകയും ചെയ്യും. പ്രശസ്ത ടെക് ഇൻസൈഡർ @ishanagarwal24 ആണ് എക്സിലൂടെ ഇത്തരമൊരു ഓഫറിനെ കുറിച്ച് അറിയിച്ചത്.

iPhone 16 ഓഫറിനൊപ്പം, 5 മിനിറ്റ് ഡെലിവറിയും

തങ്ങളുടെ സ്മാർട്ട്‌ഫോണുകൾ ഐഫോൺ 16-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർ ഈ ഓഫർ മിസ്സാക്കരുത്. സെപ്‌റ്റോയുടെ ഓഫർ ശരിക്കും അപൂർവ്വമായി നേടാവുന്നതാണ്. സെപ്റ്റോ സേവനം ലഭ്യമല്ലാത്ത ഇടത്താണ് നിങ്ങളെങ്കിൽ നഗരങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയോ ബന്ധുക്കൾ വഴിയോ ഓർഡർ ചെയ്യുക.

പൈസ ലാഭിക്കാനും വേഗമേറിയ ഷോപ്പിങ് അനുഭവത്തിനും ഇത് ഗുണം ചെയ്യും. ഐഫോൺ 16 വിൽപ്പന ആരംഭിച്ചപ്പോൾ മിനിറ്റ് ഡെലിവറിയിലൂടെ ബ്ലിങ്ക് ഇറ്റും ഞെട്ടിച്ചതാണ്. ഇപ്പോഴിതാ ഐഫോൺ 16 പത്ത് മിനിറ്റ് ഡെലിവറിയും കിഴിവുമായി സെപ്റ്റോയുമെത്തി.

സെപ്റ്റോ ഇൻസ്റ്റന്റ് ഡെലിവറി സേവനങ്ങൾ തരുന്ന പ്ലാറ്റ്ഫോമാണ്. ഫ്ലിപ്കാർട്ട്, ബിഗ്ബാസ്കറ്റ് പോലെ വിപണിയിലെ ജനപ്രിയ ക്വിക്ക് ഡെലിവറി സർവ്വീസ്. എന്നാൽ ഐഫോൺ വീട്ടിലെത്തിക്കുന്നതിനൊപ്പം അവർ ഫോണിന് കിഴിവും പ്രഖ്യാപിച്ചു. സെപ്റ്റോയുടെ ഐഫോൺ 16 ഓഫർ ടെക് റീട്ടെയിൽ വിപണിയിൽ വലിയ സ്വാധീനമുണ്ടാക്കും.

പുതിയ ഐഫോൺ സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഐഫോൺ 16 ബേസിക് മോഡലിന്റെ വലിപ്പം. സ്ക്രീനിന് 1179 x 2556 പിക്‌സൽ റെസല്യൂഷനുണ്ട്. ഇത് 60Hz റിഫ്രെഷ് റേറ്റുമായി വരുന്നു.

8GB+ 512GB വരെ സ്റ്റോറേജുമായി ജോടിയാക്കിയ A18 ചിപ്പാണ് ഫോണിലുള്ളത്. ഫോട്ടോഗ്രാഫിക്കായി ഫോണിൽ 48MP പ്രൈമറി ക്യാമറ നൽകിയിട്ടുണ്ട്. ഇതിൽ 12MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിലെ ബാറ്ററി 3561mAh ആണ്. 79,900 രൂപയ്ക്കാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നത്.

Also Read: ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :