iPhone 16 മോഡലുകൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ് ആപ്പിൾ. വൻ മാറ്റവുമായാണ് iPhone 16 എത്തുക. അടുത്ത വർഷം ഐഫോൺ 16 വിപണിയിൽ അവതരിപ്പിക്കും.
120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടോട് കൂടിയാണ് ഐഫോൺ 16 സ്റ്റാൻഡേർഡ് മോഡൽ എത്തുക. 60Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ ആയിരുന്നു ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഫോണിന്റെ സ്റ്റാന്റേർഡ്, പ്ലസ് പതിപ്പുകൾ നിലവിലുള്ള വലുപ്പം തന്നെ പിന്തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ട് മോഡലുകളുടേയും സ്ക്രീൻ വലുപ്പം യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നിങ്ങനെ ആയിരിക്കും എന്നാണ് അവകാശപ്പെടുന്നത്. ഐഫോൺ 16 പ്രോ മോഡലുകളിൽ സോളിഡ് – സ്റ്റേറ്റ് ബട്ടണുകൾ ഉണ്ടാകും. ഐഫോൺ എസ് ഇ സീരീസിന്റെ ഹോം ബട്ടണിൽ കാണുന്ന ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സിസ്റ്റത്തിന് സമാനമായി ആയിരിക്കും ഈ സോളിഡ് – സ്റ്റേറ്റ് ബട്ടണുകൾ നൽകുക.
നിലവിൽ ഐഫോൺ 15 പ്രോ മാക്സിൽ ലഭിക്കുന്ന ടെട്രാ – പ്രിസം ടെലിഫോട്ടോ ക്യാമറ സംവിധാനം ഐഫോൺ 16യുടെ പ്രോ, പ്രോ മാക്സ് മോഡലുകളിലും തുടരാനാണ് സാധ്യത. 3x മുതൽ 5x വരെ ഒപ്റ്റിക്കൽ സൂം ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നവയായിരിക്കും ഈ സാങ്കേതിക വിദ്യ.48MP അൾട്രാവൈഡ് ക്യാമറയും ഐഫോൺ 16 പ്രോ മാക്സിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ട് .
കൂടുതൽ വായിക്കൂ: WhatsApp Secret Code Feature: WhatsAppൽ ലോക്ക് ചെയ്ത ചാറ്റുകൾക്ക് ഇനി രഹസ്യ കോഡ്
ഐഫോൺ 16 പ്രോ മോഡലുകൾക്കായി A18 പ്രോ ചിപ്പ് ഉപയോഗിക്കാനും സ്റ്റാൻഡേർഡ് മോഡലുകൾക്കായി A17 റിസർവ് ചെയ്യാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ആപ്പിൾ ഔദ്യോഗികമായി ഒരു വ്യക്തത ഈ കാര്യങ്ങളിൽ നൽകിയിട്ടില്ല.
ഐഫോൺ 15 പുറത്തിറിങ്ങുന്നതിന് മുൻപ് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ആപ്പിൾ ഐഫോൺ 15 മോഡലുകൾ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ഫോണിന് ലഭിക്കുന്നത്. പുതിയ പ്രോ മാക്സ് മോഡൽ നിറം മങ്ങുന്നു എന്നും അധികമായി ചൂടാകുന്നു എന്നും ചിലർ പരാതി വരുന്നുണ്ട്. ടൈറ്റാനിയം ഫ്രെയിമിൽ ആണ് ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ് ഇറക്കിയിരിക്കുന്നത്.