ഇന്ത്യക്കാർക്ക് ആപ്പിൾ ഇന്ത്യ വെബ്സൈറ്റിലൂടെ ഓർഡർ ചെയ്യാനാകും
ആകാംക്ഷ അവസാനിപ്പിച്ച് iPhone 16, iPhone 16 Plus വിപണിയിലെത്തി. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iPhone 16 സീരീസ് ലോഞ്ച് ചെയ്തു. നാല് മോഡലുകളാണ് സീരീസിൽ ഉൾപ്പെടുന്നത്.
ഇവയിലെ ബേസിക് മോഡലുകളാണ് iPhone 16, iPhone 16 Plus. ടോപ്പ് എൻഡ് മോഡലുകളായി ഐഫോൺ ഐഫോൺ 16 പ്രോ, Pro Max എന്നിവയുമെത്തി. വിവിധ സ്റ്റോറേജ് ഓപ്ഷനുകളും ഐഫോൺ 16 സീരീസ് ഫോണുകൾക്കുണ്ട്.
iPhone 16 പുറത്തിറങ്ങി
iPhone 16, iPhone 16 പ്ലസ് മോഡലുകളുടെ ഫീച്ചറുകൾ എന്തെന്നോ? സാധാരണ ഐഫോൺ 16 മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ബേസിക് മോഡലുകളുടെ വില എത്രയെന്ന് നോക്കാം. ഫോണിന്റെ ക്യാമറയും ഡിസ്പ്ലേയും പ്രോസസറും എങ്ങനെയെന്ന് അറിയാം.
iPhone 16 Latest Update: പ്രധാന ഫീച്ചറുകൾ
5 നിറങ്ങളിലാണ് ഐഫോൺ 16 ബേസിക് വേരിയന്റുകളുള്ളത്. ഇവയിൽ ഐഫോൺ 16 ഫോൺ സ്ക്രീനിന് 6.1-ഇഞ്ച് വലിപ്പമുണ്ട്. ഐഫോൺ 16 പ്ലസ് മോഡലിന് 6.7 ഇഞ്ച് വലിപ്പവും വരുന്നു. ഫോണുകളിൽ ആപ്പിൾ ആക്ഷൻ ബട്ടൺ അവതരിപ്പിച്ചിട്ടുണ്ട്.
A18 ബയോണിക് ചിപ്പ് ആണ് ബേസിക് മോഡലിൽ വരെ കമ്പനി ഉൾപ്പെടുത്തിയത്. ഇതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ സപ്പോർട്ട് ലഭിക്കും. ഇതിനായി 16-കോർ എൻപിയു സജ്ജീകരിച്ചിരിക്കുന്നു. 17 ശതമാനം കൂടുതൽ സിസ്റ്റം മെമ്മറി ബാൻഡ്‌വിഡ്ത്തുമായാണ് ഫോൺ വന്നിട്ടുള്ളത്. 3nm ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഐഫോൺ 16, പ്ലസ് മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഫോണുകൾ വെള്ളവും പൊടിയും പ്രതിരോധിക്കും.
ഐഫോൺ 16 ഡിസൈനിൽ വെറൈറ്റിയാക്കി
വെർട്ടിക്കൽ ഷേപ്പിലാണ് ക്യാമറ മൊഡ്യൂൾ. വിരൽ സ്ലൈഡ് ചെയ്യുമ്പോൾ ക്യാമറ കൺട്രോൾ ചെയ്യാവുന്ന പുതിയ ബട്ടൺ ഇതിലുണ്ട്. ഒന്നാം തലമുറയേക്കാൾ 50 ശതമാനം കട്ടിയുള്ള സെറാമിക് ഷീൽഡ് ഫോണിനുണ്ട്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.