digit zero1 awards

iPhone 15ന്റെ പുത്തൻ ക്യാമറ മോഡ്യുൾ ഇങ്ങനെ…

iPhone 15ന്റെ പുത്തൻ ക്യാമറ മോഡ്യുൾ ഇങ്ങനെ…
HIGHLIGHTS

ആപ്പിൾ ഐഫോൺ 15 സീരീസിൽ പുത്തൻ ക്യാമറ മൊഡ്യൂൾ

സ്റ്റേറ്റ് ഓഫ് ആർട്ട്" എന്ന് വിളിക്കുന്ന സെൻസറായിരിക്കും ആപ്പിൾ ഉപയോഗിക്കുക

സോണി പുതുതായി വികസിപ്പിച്ച ഇമേജ് സെൻസറാണ് ഇത്

ഐഫോൺ 15 (iPhone 15) സീരീസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഐഫോണ്‍ 15 (iPhone 15)  ലും, 15 പ്ലസിലും പുതിയ രീതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്യാമറ മോഡ്യൂളിന്റെ രൂപത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. ഐഫോണ്‍ 15 (iPhone 15) പരമ്പരയില്‍ 48 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സോണിയുടെ ക്യാമറ സെൻസറുകളുമായിട്ടായിരിക്കും ഐഫോൺ 15 (iPhone 15)  പുറത്തിറങ്ങുന്നത്. സോണിയുടെ "സ്റ്റേറ്റ് ഓഫ് ആർട്ട്" എന്ന് വിളിക്കുന്ന ഏറ്റവും പുതിയ ഇമേജ് സെൻസറായിരിക്കും അടുത്ത തലമുറ ഐഫോണുകളിൽ ആപ്പിൾ ഉപയോഗിക്കുന്നത്.

ക്യാമറ മോഡ്യൂളിന്റെ ഡിസൈനിൽ മാറ്റം വരുത്താനുള്ള മറ്റൊരു കാരണമായി പറയുന്നത് ഐഫോണ്‍ 15 (iPhone 15) മോഡലില്‍ ഉണ്ടാവാനിടയുള്ള ബാക്ക് പാനല്‍ ഡിസൈനിലുള്ള മാറ്റമാണ്. റൗണ്ടഡ് ബാക്ക് ഉള്ള ഫോണ്‍ ആയിരിക്കും ഐഫോണ്‍ 15 (iPhone 15) എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

സോണി സെമികണ്ടക്ടർ സൊല്യൂഷൻസ് പുതിയ ഇമേജ് സെൻസർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് എന്നും ആപ്പിൾ അടക്കമുള്ള മറ്റ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കായി ഈ സെൻസർ ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വരാനിരിക്കുന്ന ഐഫോൺ 15 (iPhone 15) സീരീസ് ഡിവൈസുകളിൽ പുതിയ ഇമേജ് സെൻസർ ഉൾപ്പെടുത്തും. ഹൈ-ഡെഫനിഷൻ ഫോട്ടോഗ്രാഫി സാങ്കേതികവിദ്യയിലെ സോണിയുടെ പുതിയ ചുവടുവെപ്പ് നിർണായകമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സോണിയുടെ പുതിയ ഇമേജ് സെൻസർ മറ്റ് സെൻസറുകളെ അപേക്ഷിച്ച് ഓരോ പിക്സലിലുമുള്ള സാച്ചുറേഷൻ സിഗ്നൽ ലെവൽ ഏകദേശം ഇരട്ടിയോളമാക്കുന്നു. അതായത്, സെൻസറുകൾക്ക് കൂടുതൽ പ്രകാശം പിടിച്ചെടുക്കാനും ചില സെറ്റിങ്സിൽ ഓവർ എക്സ്പോഷറോ അണ്ടർ എക്സ്പോഷറോ കുറയ്ക്കാനും കഴിയും. കൂടുതൽ ബാക്ക് ലൈറ്റുള്ള അവസരത്തിൽ പോലും ആളുകളുടെ മുഖം വ്യക്തമായി പകർത്താൻ ഈ സെൻസർ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐഫോൺ 15 (iPhone 15) ൽ കർവ്ഡ് റിയർ എഡ്ജുകളുള്ള ടൈറ്റാനിയം ചേസിസ് ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. ഇത് ശരിയാണെങ്കിൽ നിലവിലുള്ള സ്ക്വയർ ഓഫ് ഡിസൈനിൽ നിന്നും വ്യത്യസ്തമായിരിക്കും പുതിയ ഐഫോൺ സീരീസ്. 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകളിലെ താഴെത്തെ ഭാഗത്തെ അരികുകളെ പോലെ ഒരു പുതിയ ബോർഡറുണ്ടാക്കാൻ ഐഫോൺ 15 (iPhone 15) ന്റെ പിൻഭാഗങ്ങൾ വൃത്താകൃതിയിലേക്ക് മാറ്റുമെന്നും സൂചനകളുണ്ട്.

ഐഫോൺ 15 (iPhone 15)  സീരീസിൽ നാല് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എല്ലാ മോഡലുകളിലും യുഎസ്ബി-സി ചാർജിങ് പോർട്ട് ഉണ്ടായിരിക്കുമെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നു. ഐഫോൺ 15 (iPhone 15)  പ്രോ മോഡലുകളിൽ അതിവേഗം ഡാറ്റാ ട്രാൻസ്ഫർ ചെയ്യാനായി തണ്ടർബോൾട്ട് പോർട്ട് നൽകാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

ആപ്പിൾ ഐഫോൺ 15 (iPhone 15) അൾട്രയിൽ ക്വാൽകോമിന്റെ 5G മോഡം ഉപയോഗിക്കാനാണ് സാധ്യത. ഐഫോൺ 15 (iPhone 15)  സീരീസ് മോഡലുകളിൽ പെരിസ്‌കോപ്പ് ലെൻസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒപ്റ്റിക്കൽ സൂം ഫീച്ചറുമായിട്ടായിരിക്കും വരുന്നത്. പെരിസ്‌കോപ്പ് ലെൻസ് ഉപയോഗിച്ചാൽ ആപ്പിൾ നിലവിൽ ഐഫോൺ 14 പ്രോ മോഡലുകളിൽ നൽകുന്ന 3x ഒപ്റ്റിക്കൽ സൂമിൽ നിന്നും 5x മുതൽ 10x വരെ ഒപ്റ്റിക്കൽ സൂം ഉയർത്താൻ സാധിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo