2 iPhone 14 series models with USB-C charging: ഐഫോൺ 15ൽ മാത്രമല്ല ഐഫോണ്‍ 14 മോഡലുകളിലും ടൈപ്പ് സി പോര്‍ട്ടുകള്‍

Updated on 15-Aug-2023
HIGHLIGHTS

ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക

സെപ്റ്റംബറില്‍ ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

രണ്ട് ഐഫോണ്‍ 14 മോഡലുകളിലും ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉണ്ടാവുക

ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് ഐഫോണ്‍ 14 സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ 15 മോഡലുകളില്‍ മാത്രമല്ല നിലവിലുള്ള ഐഫോണ്‍ 14 മോഡലുകളില്‍ ചിലത് ടൈപ്പ് സി ഉള്‍പ്പെടുത്തി റീ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

സെപ്റ്റംബറില്‍ ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കും

സെപ്റ്റംബറില്‍ ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ ഐഫോണിന്റെ ചരിത്രത്തിലെ വലിയൊരു മാറ്റവുമായാവും ഫോണ്‍ എത്തുക. അതാണ് ടൈപ്പ് സി പോര്‍ട്ടുകള്‍. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ടൈപ്പ് സി പോര്‍ട്ട് നിര്‍ബന്ധിതമാക്കുന്ന യൂറോപ്പിലെ പുതിയ നിയമം അനുസരിക്കേണ്ടതുള്ളതിനാലാണ് ആഗോള തലത്തില്‍ ഐഫോണുകൾ ടൈപ്പ് സി പോര്‍ട്ടിലേക്ക് മാറാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായത്.

ടിവിഒഎസ് 17 ബീറ്റാ കോഡില്‍ നിന്നാണ് ഈ റിപ്പോർട്ട് ലഭിച്ചത്

ടിവിഒഎസ് 17 ബീറ്റാ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുന്ന ഐഫോണ്‍ മോഡലുകള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. അതില്‍ പക്ഷെ ഐഫോണ്‍ 15 മാത്രമായിരുന്നില്ല ആറ് മറ്റ് ഫോണുകളുടെ സൂചനകളും ഉണ്ടായിരുന്നു. നാലെണ്ണം ഐഫോണ്‍ 15 സീരിസിലുള്ളതും രണ്ടെണ്ണം നിലവിലുള്ള ഐഫോണ്‍ 14 സീരിസിൽ ഉള്ളതുമാണ്. അത് ഐഫോണ്‍ 14 നും ഐഫോണ്‍ 14 പ്ലസും ആണെന്നാണ് അറിയാൻ കഴിയുന്നത്.

ഐഫോണ്‍ 15 മോഡലുകള്‍ പുറത്തിറക്കുന്നതിനൊപ്പം പതിവുപോലെ നിലവിലുള്ള ഐഫോണ്‍ 14 പ്രോ മോഡലുകള്‍ പിന്‍വലിച്ചേക്കും. പുതിയ പ്രോ മോഡലുകള്‍ക്ക് വിപണിയില്‍ ഇടം ലഭിക്കുന്നതിനാണിത്. അതിനാല്‍ ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളായിരിക്കും വിപണിയിലുണ്ടാവുക.

Connect On :