150W Charging Cable in iPhone 15 Pro: 150W ചാർജിങ് കേബിളുമായി ഐഫോൺ 15 പ്രോ സെപ്റ്റംബറിൽ എത്തും
ഐഫോൺ 15 സീരീസ് സെപ്തംബറിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ
USB 4 Gen 2 പ്രോട്ടോക്കോൾ ഫീച്ചർ ചെയ്യുന്ന USB-C ഓപ്ഷൻ വരുമെന്നാണ് റിപ്പോർട്ട്
രണ്ട് നിറങ്ങളിലായിരിക്കും ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുക
ഐഫോൺ 15 സീരീസ് സെപ്തംബറിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ഇതിനോടകം തന്നെ നിരവധി വാർത്തകൾ ഈ ഫോണുകളെക്കുറിച്ച് കേൾക്കുന്നുണ്ട്. വളരെ പ്രതിക്ഷയോടെയാണ് ആപ്പിൾ ആരാധകർ ഫോണിനായി കാത്തിരിക്കുന്നത്. പുതിയ ഐഫോൺ 15 പ്രോയിൽ USB 4 Gen 2 പ്രോട്ടോക്കോൾ ഫീച്ചർ ചെയ്യുന്ന USB-C ഓപ്ഷൻ വരുമെന്നാണ് റിപ്പോർട്ടുകൾ. മിന്നൽ വേഗത്തിൽ ചാർജ് ചെയ്യാനായി ഈ കേബിൾ 150W വരെ പവർ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യും എന്നാണ് സൂചനകൾ. പുതിയ സീരിസിൽ ഐഫോൺ 15 പ്രോയ്ക്ക് മാത്രമേ ഈ സവിശേഷത ഉണ്ടാകു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
മികച്ച ക്യാമറ ഫീച്ചറുകൾ ഐഫോണുകളെ വ്യത്യസ്തമാക്കുന്നു
USB-4 Gen 2 പ്രോട്ടോക്കോൾ, 150W പവർ എന്നിവയായിരിക്കും ഈ കേബിളിന്റെ പ്രധാന സവിശേഷതകൾ. മികച്ച ക്യാമറ ഫീച്ചറുകളാണ് ഐഫോണുകളെ എന്നും വ്യത്യസ്തമാക്കി നിർത്തുന്നത്. ഉയർന്ന ഫ്രെയിം റേറ്റിൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് ഐഫോണുകൾ. ഉയർന്ന ഔട്ട്പുട്ട് കൂടുതൽ ഡാറ്റ സംഭരിക്കാൻ സഹായിക്കുന്നു. USB-C ഓപ്ഷൻ കൊണ്ടുവന്നാൽ ഇത് ഉപഭോക്താക്കൾക്ക് വളരെ ഗുണം ചെയ്യുന്ന ഒരു ഫീച്ചർ ആയിരിക്കും.
യുഎസ്ബി-സി പോർട്ട് ഉണ്ടാകാൻ സാധ്യത
ഐഫോൺ 15 സീരീസുകളിൽ യുഎസ്ബി-സി പോർട്ട് ഉണ്ടാകാനാണ് സാധ്യത കൂടുതൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വേഗത്തിലുള്ള ചാർജിംഗിനും മെച്ചപ്പെട്ട ട്രാൻസ്ഫർ വേഗതയ്ക്കും ഇവ ഉപകരിക്കും. ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളിൽ ഇതിനായി ഉപയോഗിക്കുന്ന കേബിളുകളിൽ തണ്ടർബോൾട്ട് 4 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
A17 ബയോണിക് SoC രണ്ട് ഫോണിലും ഉണ്ടായേക്കും
രണ്ട് നിറങ്ങളിലായിരിക്കും ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുക. പ്രോ മോഡലുകളിൽ ആപ്പിൾ ഒരു ടൈറ്റാനിയം ഫ്രെയിം ഉപയോഗിനും സാധ്യത ഉണ്ട്. പിന്നിൽ ഒരു ഗ്ലാസ് ഫിനിഷ് ഫീച്ചർ ഉണ്ടാകാനും സാധ്യത ഉണ്ട്. A17 ബയോണിക് SoC രണ്ട് ഫോണിലും ഉണ്ടായേക്കും എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആപ്പിൾ ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിലും 48 മെഗാപിക്സൽ പ്രൈമറി ക്യാമറ അവതരിപ്പിച്ചപ്പോൾ ഈ വർഷം ക്യാമറയിൽ അപ്ഡേഷൻ ഉണ്ടാകാനും സാധ്യത ഉണ്ട്. ആയതിനാൽ തന്നെ പ്രൈമറി ക്യാമറയിൽ 48 മെഗാപിക്സലിലും ഉയർന്ന് റെസല്യൂഷൻ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, ഡിസ്പ്ലേ സാങ്കേതികവിദ്യയിലും അപ്ഡേഷൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 പ്രോയ്‌ക്ക് 6.1 ഇഞ്ചും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ചും ഡിസ്‌പ്ലേ വലുപ്പം ഉണ്ടാകും.
ഐഫോൺ 14 പ്രോയിലും 14 പ്രോ മാക്സിനും ഇതേ ഡിസ്പ്ലേ വലുപ്പം ആയിരുന്നു ആപ്പിൾ നൽകിയത്. എന്നാൽ പഴ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ സീരീസ് ഫോണുകൾക്ക് വില ഉയർന്നേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിലയിൽ 200 ഡോളറോളം വർധനവാണ് പ്രതീക്ഷിക്കുന്നത് സെപ്റ്റംബർ 12 ന് പുതിയ ഫോണിന്റെ ലോഞ്ച് ഉണ്ടായേക്കാം എന്നാണ് സൂചന.