iPhone 15 Pro Max Delivery: ഐഫോൺ 15 പ്രോ മാക്സ് മോഡൽ ഇന്ത്യയിൽ എത്താൻ വൈകും

Updated on 18-Sep-2023
HIGHLIGHTS

ഐഫോൺ 15 പ്രോ മാക്സ് വൈകിയേ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തൂ

സെപ്റ്റംബർ 22 മുതലാണ് ഐഫോൺ 15 സീരീസിന്റെ വിൽപ്പന ആരംഭിക്കുക

ഐഫോൺ 15 ന്റെ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്

ഐഫോൺ 15 സീരീസിലെ ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 22 മുതലാണ് ഐഫോൺ 15 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുക. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ സെപ്റ്റംബർ 22 മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ വിൽപ്പന ആരംഭിക്കും എന്നാൽ മറ്റ് രണ്ട് മോഡലുകളായ ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നിവ വൈകാനാണ് സാധ്യത.

ഐഫോൺ 15 പ്രോ മാക്സ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തൂ

ആപ്പിൾ 15 സീരീസിലെ ഏറ്റവും കൂടിയ മോഡൽ ഐഫോൺ 15 പ്രോ മാക്സ് ആണ്. ഈ മോഡൽ വൈകിയേ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തൂ. ചൈനയിൽ 6-7 ആഴ്ചയും, യുകെയിൽ 7- 8 ആഴ്ചയും കാനഡയിൽ 6-7 ആഴ്ചയും ​വൈകുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 പ്രോ മാക്സിന്റെ വൻ ഡിമാൻഡാണ് കാരണം.  ഇന്ത്യക്കാർക്ക് ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ മാത്രമാണ് ഏക ആശ്രയം. വിൽപ്പനയ്‌ക്ക്‌ ഏതാനും മോഡലുകൾ മാത്രം എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും എത്തും. അ‌ത്തരത്തിൽ മും​ബൈ ബികെസിയിലെയും ഡൽഹി സാകേതിലെയും ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ ഇവ എത്തും.ഐഫോൺ 15 പ്രോ ഉൾപ്പെടെയുള്ള മോഡലുകൾ അ‌ടുത്ത ആഴ്ചയോടെ വിപണിയിലെത്തും. നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം നിറങ്ങളിലുള്ള ഐഫോൺ 15 പ്രോ മാക്സ് എല്ലാ സ്റ്റോറേജ് വേരിയന്റുകളിലും ലഭിക്കും. ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക് കളർ ഓപ്ഷനുകൾ ഒക്ടോബർ പകുതിയോടെ ഡെലിവറി കാണിക്കുന്നു. 

ഐഫോൺ 15 ന്റെ വില

ഐഫോൺ 15 ന്റെ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്. ഐഫോൺ 15 പ്ലസ് മോഡലിന്റെ വേരിയന്റിന്റെ വില 89,900 രൂപയിൽ ആരംഭിക്കുന്നു. ഐഫോൺ 15 പ്രോ 1,34,900 രൂപയിലും ഐഫോൺ 15 പ്രോ മാക്‌സ് 1,59,900 രൂപയിലും എത്തുന്നു. ഐഫോൺ 15 പ്രോ മാക്‌സിന്റെ ഏറ്റവും ഉയർന്ന 1TB വേരിയന്റിന് 1,99,900 രൂപയാണ് വില. ഐഫോൺ 15 മോഡലിന് പുറമെ 15 പ്ലസ് മോഡലിന്റെ നിർമാണവും ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഐഫോൺ നിർമാണത്തിൽ വൻ മുന്നേറ്റമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഐഫോൺ 15 പ്ലസ് മോഡലിന്റെ നിർമാണം കൂടി ആരംഭിക്കുന്നതോടുകൂടി ഐഫോൺ നിർമാണത്തിൽ ഇന്ത്യ റെക്കോഡ് മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നുണ്ടെങ്കിലും ആപ്പിളിന്റെ പ്രധാന കേന്ദ്രം ഇപ്പോ​ഴും ​ചൈനയാണ്. ഇന്ത്യയിൽ വളരെ കുറഞ്ഞ അ‌ളവിൽ മാത്രമേ ഐഫോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. ​

Connect On :