60000 രൂപയ്ക്ക് iPhone 15 Plus വാങ്ങാൻ വമ്പൻ ഓഫർ, എല്ലാരുടെയും ഫേവറിറ്റ് ഐഫോൺ മെഗാ Discount ഇങ്ങനെ…

60000 രൂപയ്ക്ക് iPhone 15 Plus വാങ്ങാൻ വമ്പൻ ഓഫർ, എല്ലാരുടെയും ഫേവറിറ്റ് ഐഫോൺ മെഗാ Discount ഇങ്ങനെ…
HIGHLIGHTS

ഫ്ലിപ്പ്കാർട്ട് സൈറ്റിലൂടെയാണ് ഈ അതിശയകരമായ ഓഫർ നിങ്ങൾക്ക് നേടാനാകുന്നത്

ഒരു വർഷത്തിന് മുമ്പ് പുറത്തിറക്കിയ എല്ലാരുടെയും പ്രിയപ്പെട്ട ഐഫോൺ കൂടിയാണിത്

ഐഫോൺ 16 സീരീസിന് നേടാനാകാത്ത കീർത്തി iPhone 15 Series സ്വന്തമാക്കിയതാണ്

ജനപ്രിയ iPhone 15 Plus ഏറ്റവും വിലക്കിഴിവിൽ വാങ്ങാനുള്ള ഓഫർ വന്നിരിക്കുന്നു. ഒരു വർഷത്തിന് മുമ്പ് പുറത്തിറക്കിയ സ്മാർട്ഫോണാണെങ്കിലും എല്ലാരുടെയും പ്രിയപ്പെട്ട ഐഫോൺ കൂടിയാണിത്. ഈ സെപ്തംബറിൽ ഇറങ്ങിയ ഐഫോൺ 16 സീരീസിന് നേടാനാകാത്ത കീർത്തി iPhone 15 Series സ്വന്തമാക്കിയതാണ്.

മികച്ച iOS അനുഭവം, ബാറ്ററി ലൈഫ്, ക്യാമറ എന്നിവയിലെല്ലാം ഇത് മുന്നിട്ട് നിൽക്കും. 89,900 രൂപയ്ക്കാണ് ഐഫോൺ 15 പ്ലസ് 2023 സെപ്തംബറിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ലഭിക്കുന്ന ഫ്ലിപ്കാർട്ട് ഓഫറിൽ 60000 രൂപയ്ക്ക് വാങ്ങാമെന്നതാണ് നേട്ടം.

iPhone 15 Plus: ഓഫർ

ഫ്ലിപ്പ്കാർട്ട് സൈറ്റിലൂടെയാണ് ഈ അതിശയകരമായ ഓഫർ നിങ്ങൾക്ക് നേടാനാകുന്നത്. iPhone 15 128GB മോഡൽ സൈറ്റിൽ നിലവിൽ 64,999 രൂപയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഐഫോൺ 16 ഫോണിന്റെ ലോഞ്ചിന് ശേഷം ഇത് വിറ്റിരുന്നത് 79,900 രൂപയ്ക്കായിരുന്നു. ഈ വിലയിൽ നിന്നും 10000 രൂപയ്ക്ക് മുകളിൽ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

iphone 15 price cut on flipkart
iPhone 15 Plus

ഫോണിന് ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും വേറെ ലഭിക്കുന്നുണ്ട്. ഇത് കൂടി നിങ്ങൾ പരിഗണിച്ചാൽ 60000 രൂപയ്ക്ക് താഴെ പർച്ചേസ് ചെയ്യാം. എല്ലാ ബാങ്ക് കാർഡുകൾക്കും 1,000 രൂപ അധിക കിഴിവ് നൽകുന്നുണ്ട്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. പോരാഞ്ഞിട്ട് ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും നേടാം. ഇവിടെ നിന്നും വാങ്ങൂ

iPhone 15 Plus: സ്പെസിഫിക്കേഷൻ

ഐഫോൺ 15 പ്ലസ് എ16 ബയോണിക് ചിപ്പിലാണ് നിർമിച്ചിരിക്കുന്നത്. ഫോണിന്റെ മെയിൻ ക്യാമറ 48 മെഗാപിക്സലാണ്. 12MP അൾട്രാ വൈഡ് ക്യാമറയും, 4K ഷൂട്ടിങ് സപ്പോർട്ട് ചെയ്യുന്ന 12MP ഫ്രണ്ട് ക്യാമറയുമുണ്ട്. വരും വർഷങ്ങളിൽ മികച്ച സോഫ്റ്റ് വെയർ പിന്തുണയും പ്രതീക്ഷിക്കാം.

Also Read: 200MP ക്വാഡ് ക്യാമറ Galaxy S23 Ultra 80000 രൂപയ്ക്ക് താഴെ! ആ ഓഫർ വീണ്ടുമെത്തി

ഐഫോൺ 15 ബേസിക്കിനേക്കാൾ കുറച്ചുകൂടി മികച്ച മോഡൽ പ്ലസ്സാണ്. എന്നാലും ഇവയ്ക്ക് ചില ന്യൂനതകളുണ്ട്. ഐഫോൺ 15 പ്രോയിലും ഐഫോൺ 16 സീരീസിലും ലഭ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിലില്ല. ഐഫോൺ 16 ലോഞ്ചിന് ശേഷമാണ് ഏറ്റവും പുതിയ AI ഫീച്ചറായ ആപ്പിൾ ഇന്റലിജൻസ് ടിം കുക്കും ടീമും അവതരിപ്പിച്ചത്. ഐഫോൺ 15 പ്ലസ് മോഡലുകൾക്ക് ഇത് നൽകിയിട്ടില്ല.

പുതിയ മോഡലുകളിൽ നിലവിലുള്ള ആക്ഷൻ ബട്ടണും 15 പ്ലസ്സിലില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo