നിങ്ങളൊരു ഐഫോൺ ആരാധകനാണോ? കാത്തിരിക്കുന്നത് Appleന്റെ പുതിയ അവതാരമായ iPhone 15നെയാണോ? എങ്കിലിതാ നിങ്ങൾക്കുള്ള സന്തോഷ വാർത്ത ഇവിടെയുണ്ട്. ഇനി വെറും മണിക്കൂറുകൾക്കുള്ളിൽ iPhone തങ്ങളുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തിക്കുമെന്ന് പറയുന്നു. നാളെ, സെപ്തംബർ 12ന് കാലിഫോർണിയയിലെ ഒരു മെഗാ ഇവന്റിൽ iPhone 15 പുറത്തിറക്കും.
ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും അടങ്ങുന്ന iPhone 15 സീരീസ് ഫോണുകൾ മാത്രമായിരിക്കില്ല, ഒപ്പം ആപ്പിൾ വാച്ച് സീരീസ് 9, എയർപോഡ്സ് പ്രോ എന്നിവയും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 'വണ്ടർലസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാളെ രാവിലെ 10 മണിക്കാണ്. ഇന്ത്യൻ സമയത്തിൽ ഇത് രാത്രി 10.30യോട് അടുത്തുവരും.
വരാനിരിക്കുന്നത് വെറുമൊരു ഐഫോണല്ല. ഇതുവരെ ഇറങ്ങിയിട്ടുള്ള ആപ്പിൾ ഫോണുകളേക്കാൾ ഇവയ്ക്ക് ഭാരം കുറവായിരിക്കും. മാത്രമല്ല, ബാറ്ററിയിലും ഡിസൈനിലുമെല്ലാം കാര്യമായ വ്യത്യാസം പ്രതീക്ഷിക്കാം. iPhone 15ൽ iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നീ ഫോണുകളാണ് അണിനിരക്കുന്നത്. ഇവയിൽ iPhone 15 Pro ഫോണും iPhone 15 Pro Max ഫോണും താരതമ്യേന വലിയ സ്ക്രീനുള്ള ആപ്പിൾ ഫോണുകളായിരിക്കും.
Read More: iPhone 15 Series Launch: ഐഫോൺ 15നായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി 6 ദിവസങ്ങൾ കൂടി
ഐഫോൺ 15 പ്രോയിലും ഐഫോൺ 15 Pro Maxലും വേഗതയേറിയ A 17 ചിപ്സെറ്റ് ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാരം കുറഞ്ഞ ഫോണുകളാണെങ്കിലും Pro മോഡലുകളിൽ ടൈറ്റാനിയം ഫ്രെയിം നൽകിയിരിക്കുന്നതിനാൽ അത് ഐഫോണിന് കൂടുതൽ മോഡി നൽകിയേക്കും.
iPhone 15 Pro മുൻപ് വന്നിട്ടുള്ള ആപ്പിൾ ഫോണുകളേക്കാൾ 18 ഗ്രാം ഭാരം കുറഞ്ഞതായിരിക്കുമെന്ന് പറയുന്നു. എന്നാൽ ഫോണിന്റെ കനം 8.25 mm ആയിരിക്കും. ഇത് തൊട്ടുമുമ്പുള്ള ഐഫോൺ മോഡലായ ഐഫോൺ 14 പ്രോ ഫോണുകളേക്കാൾ കട്ടി കൂടുതലാണ്. കാരണം, 7.85 മില്ലീമീറ്ററായിരുന്നു ഐഫോൺ 14 പ്രോയുടെ കനം.
iPhone 14ൽ നിന്ന് പുതിയ ഹാൻഡ്സെറ്റുകളിൽ വരുന്നത് അതിന്റെ ചാർജറിന്റെ വ്യത്യാസമാണ്. USB Type-C പോർട്ടാണ് ഈ ആപ്പിൾ ഫോണിൽ വരുന്നത്. ക്യാമറയിലും മികച്ച ഫീച്ചറുകളാണ് ഫോണിലുണ്ടാകുക. 48MPയുടെ മെയിൻ സെൻസർ ആപ്പിൾ iPhone 15ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.