iPhone 15 Launch: ഐഫോൺ 15 ലോഞ്ച് തിയതി അറിയിച്ച് ആപ്പിൾ

Updated on 30-Aug-2023
HIGHLIGHTS

സെപ്തംബർ 12ന് തന്നെ ഫോണുകൾ അവതരിപ്പിക്കുമെന്ന് ആപ്പിൾ അറിയിച്ചു

ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും ലോഞ്ചിംങ് ഇവന്റ് ആരംഭിക്കുക

ഐഫോൺ 15 പ്രോ മോഡലുകളുടെ വില വലിയ രീതിയിൽ വർദ്ധിച്ചേക്കാം

ആരാധർ പ്രതീക്ഷയോടെ കാത്തിരുന്ന സന്തോഷ വാർത്ത എത്തി. ഐഫോൺ 15 സീരീസുകളുടെ ലോഞ്ച് ഡേറ്റ് ആപ്പിൽ തന്നെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. സെപ്തംബർ 12 പുതിയ സീരീസ് ഫോണുകൾ പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഔദ്യോ​ഗിക പ്രഖ്യാപനവുമായി കമ്പനി 
തന്നെ രം​ഗത്ത് വന്നത്. സെപ്തംബർ 12ന് തന്നെ ഫോണുകൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും 
പുതിയ ഫോണിന്റെ ലോഞ്ചിംങ് ഇവന്റ് ആരംഭിക്കുക.

ഐഫോൺ 15 പ്രോ മോഡലുകളുടെ വില വർദ്ധിച്ചേക്കാം

കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ലോഞ്ചിംങ് ഇവന്റ് നടക്കുക. ഈ ചടങ്ങിലേക്ക് വിവിധ മാധ്യമങ്ങളേയും വ്യക്തിത്വങ്ങളേയും ക്ഷണിച്ചുകൊണ്ട് ആപ്പിൾ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. കമ്പനി ഉടമ സ്റ്റീവ് ജോബ്‌സ് ചടങ്ങിൽ ആതിഥേയത്വം വഹിക്കും. ആപ്പിൾ സിഇഒ ടിം കുക്ക് ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിന്റെ തൽസമയ ദൃശ്യങ്ങൾ ആപ്പിളിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും വിവിധ ഒടിടി പ്ലാറ്റ്ഫോമിലും പ്രദർശിപ്പിക്കും. ഐഫോൺ 15 പ്രോ മോഡലുകളുടെ വില വലിയ രീതിയിൽ വർദ്ധിച്ചേക്കാം എന്നാണ് റിപ്പോർട്ട്. 

പ്രോ മാക്‌സ് മോഡലിൽ പെരിസ്‌കോപ്പ് ലെൻസ് ഫീച്ചർ ചെയ്യും

ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രോ വേരിയന്റുകൾക്ക് ട്രിപ്പിൾ ക്യാമറ സിസ്റ്റം ഉണ്ടാകാനാണ് സാധ്യത. പ്രോ മാക്‌സ് മോഡലിൽ ഒരു പെരിസ്‌കോപ്പ് ലെൻസ് ഫീച്ചർ ചെയ്യും. അതേ സമയം പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റിന് തന്നെ ആപ്പിൾ വാച്ച് സീരീസ് 9, രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രാ എന്നിവയും അവതരിപ്പിക്കും. 

ഐഫോൺ 14 പ്രോയെ അപേക്ഷിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്. ബെസലിന്റെ വലിപ്പം കുറയ്ക്കുന്നതിൽ ആയിരുന്നു കമ്പനി വെല്ലുവിളി നേരിട്ടത്. പുതിയ ഫോണുകളിൽ ആരാധർ ഏറെ പ്രതീക്ഷയോടെ കാണുന്നത് 15 പ്രോ മാക്സിനെ ആണ്. കമ്പനിയുടെ ആദ്യത്തെ 10x ഒപ്റ്റിക്കൽ സൂം ക്യാമറയുള്ള ഫോൺ ആയിരിക്കും ഇത്.

Connect On :