iPhone 15 New Issue: ഓവർഹീറ്റിങ് പരിഹരിച്ചു, എന്നാലും iPhone 15ൽ പുതിയൊരു പ്രശ്നം!
iPhone 15 സീരീസുകൾ അമിതമായി ചൂടാകുന്നുവെന്ന് പരക്കെ പരാതി ഉയർന്നിരുന്നു
ഇപ്പോഴിതാ ഓവർഹീറ്റിന് പിന്നാലെ മറ്റൊരു പരാതി കൂടി...
ക്യാമറയിലാണ് പുതിയ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നത്
പുതിയതായി വന്ന ആപ്പിളിന്റെ iPhone 15 സീരീസുകൾ അമിതമായി ചൂടാകുന്നുവെന്ന് പരക്കെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ എന്താണ് പ്രശ്നമെന്ന് ആപ്പിൾ തന്നെ കണ്ടെത്തി, അതിന് വിശദീകരണവും നൽകിയിരുന്നു. അമിതമായി ഫോൺ ചൂടാകുന്നത് കൊണ്ട് ഉപകരണത്തിന് പ്രശ്നമൊന്നും വരില്ലെന്നും, എങ്കിലും ഇത് പരിഹരിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചുവരികയാണെന്നും ആപ്പിൾ അറിയിച്ചിരുന്നു.
iOS 17.0.3യിലെ ചില ബഗ്ഗുകളാണ് ഓവർഹീറ്റിങ്ങിന് കാരണമാകുന്നതെന്നും കമ്പനി വിശദമാക്കിയിരുന്നു. ഇപ്പോഴിതാ ഓവർഹീറ്റിന് പിന്നാലെ മറ്റൊരു ആരോപണമാണ് ഐഫോൺ 15ന് നേരെ വന്നിരിക്കുന്നത്.
iPhone 15ൽ ഓവർഹീറ്റ മാത്രമല്ല പ്രശ്നം
ഐഫോൺ 15ലെ iOS 17.0.3 സോഫ്റ്റ്‌വെയർ ക്യാമറയെയും ബ്ലർ ചെയ്യുന്നുവെന്നാണ് പുതിയ പരാതി. ഐഫോൺ 15 പ്രോ മോഡലുകളിലാണ് പ്രശ്നമെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പ്രമുഖ മാധ്യമമായ ഫോർബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് വിശദീകരിക്കുന്നതാണ്. ഫോണിൽ ചൂടാകുന്ന പ്രശ്നവും മറ്റും ഉണ്ടായിരുന്നതിനാൽ അപ്ഡേറ്റ് ചെയ്ത ശേഷം ഫോണിലെ ഫ്രണ്ട് ഫേസിംഗ് ക്യാമറകളിൽ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുവെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നതായി ഫോർബ്സ് പറയുന്നു.
ആപ്പിളിന്റെ സീരിയലൈസേഷൻ നയമാണ് ഇങ്ങനെ പ്രശ്നം വരാൻ കാരണമെന്നും, ലോജിക് ബോർഡിനൊപ്പം ബാറ്ററിയും ഡിസ്‌പ്ലേയും പോലുള്ള ചില ഘടകങ്ങളെയും ജോടിയാക്കുന്ന സംവിധാനം നല്ലതല്ലെന്നും ചില ടെക് വിദഗ്ധർ പറയുന്നു. സമാനമായ പരാതി പലരിൽ നിന്നും ഉയരുന്നതിനാൽ കമ്പനി ഉടനെ വിശദീകരണവും പരിഹാര നടപടിയും വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.
iPhone 15ന്റെ ഓവർഹീറ്റിങ് പരിഹരിച്ചോ?
ഐഫോൺ ആരാധകർ കാത്തിരുന്ന ഫോണായിരുന്നു ഐഫോൺ 15. പ്രതീക്ഷിച്ച പോലെ വിലയും അത്ര ഭീമൻ തുകയാണ്. ഇത്രയും വലിയ തുക കൊടുത്ത് വാങ്ങുന്ന ഐഫോൺ 15 അമിതമായി ചൂടാകുന്നുവെന്നത് ഉപഭോക്താക്കൾക്ക് ഉൾക്കൊള്ളാനാവുന്നതല്ല. എന്നാൽ, പരാതി വ്യാപകമായതിന് പിന്നാലെ ആപ്പിൾ പരിഹാരമാർഗവും കണ്ടെത്തിയിരുന്നു. സോഫ്റ്റ് വെയറിൽ ഒരു ബഗ്ഗ് പ്രശ്നമെന്ന് കമ്പനി അറിയിച്ചു. മാത്രമല്ല, പരാതിക്കാർ പറയുന്ന പോലെ പുതിയതായി വന്ന ഐഫോൺ 15 പ്രോയുടെ ടൈറ്റാനിയം ഫ്രെയിമല്ല ചൂടാകുന്നതിന് കാരണമെന്നും വിശദീകരണത്തിൽ പറയുന്നുണ്ടായിരുന്നു.
Read More: No. 1 Camera Phone: ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏതെന്നോ ?
ബഗ് ഫിക്സായി, എന്നാൽ…
എന്നാൽ ബഗ്ഗിനെ പറ്റി യാതൊരു വിശദാംശവും ആപ്പിൾ വ്യക്തമാക്കിയിരുന്നില്ല. ഇതിൽ പുതിയതായി ഒരു അപ്ഡേറ്റ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് അറിയിച്ചത്. എങ്കിലും, അപ്ഡേഷന് ശേഷം A17 പ്രോ ചിപ്പിന്റെ പ്രകടനം കുറയ്ക്കില്ലെന്ന് കമ്പനി ഉറപ്പ് നൽകുകയും ചെയ്തു. ഇങ്ങനെ ഐഫോൺ 15ൽ കൊണ്ടുവന്ന അപ്ഡേഷനാണ് iOS 17.0.3.
iOS 17.0.3 is out with iPhone 15 overheating fix. pic.twitter.com/bCpKJJQzNg
— Mark Gurman (@markgurman) October 4, 2023
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ അപ്ഡേറ്റ് പുറത്തിറക്കിയത്. ഇതിൽ ബഗ് ഫിക്സിങ്ങിനൊപ്പം സെക്യൂരിറ്റി അപ്ഡേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ എന്നാൽ ഈ പുതിയ സോഫ്റ്റ് വെയറിലേക്ക് റിപ്പയറിങ്ങിന് പോയതിന് ശേഷം ക്യാമറയിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങളുണ്ടായി എന്നാണ് ഫോർബ്സ് റിപ്പോർട്ടിൽ പറയുന്നത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile