Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ iPhone 15 വമ്പിച്ച ലാഭത്തിൽ വാങ്ങാം. 2025-ലെ ആദ്യ സെയിൽ മാമാങ്കമാണ് ആമസോണിലെ Great Republic Day Sale. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഓഫർ ഉത്സവത്തിന് കൊടിയേറി.
ജനുവരി 13 മുതൽ ഷോപ്പിങ് പ്രേമികൾക്ക് ബമ്പർ സമയമാണ്. കാരണം മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആമസോൺ ഡിവൈസുകളെല്ലാം വമ്പിച്ച ആദായത്തിൽ വാങ്ങാവുന്നതാണ്. ഇതിന് പുറമെ ആമസോണിൽ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളും നൽകുന്നു.
നിങ്ങൾക്ക് വമ്പിച്ച ആദായത്തിൽ ഐഫോൺ 15 സ്വന്തമാക്കാം. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ വലിയ വിലക്കിഴിവിലാണ് ഫോൺ വിൽക്കുന്നത്. 55,499 രൂപയ്ക്ക് ഈ സ്മാർട്ഫോൺ ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമാണ്.
A16 ബയോണിക് ചിപ്‌സെറ്റുള്ള ഫോണാണിത്. ഇതിൽ 48 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. മിനുസമാർന്ന ഡിസൈനാണ് ഐഫോൺ 15-ന്റെ മറ്റൊരു ആകർഷക ഘടകം. 69,900 രൂപ വിലയുള്ള ഫോൺ 14000 രൂപയോളം ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ശ്രദ്ധിക്കേണ്ടത് സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസം വരും. 128 GB സ്റ്റോറേജുള്ള ഐഫോൺ 15-നാണ് ഈ ഓഫർ.
നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്‌തും കൂടുതൽ വിലക്കുറവ് നേടാം. ഇങ്ങനെ 45,500 രൂപ വരെ കിഴിവ് എക്സ്ചേഞ്ചിലൂടെ ലഭിക്കും. ഇതിന് പുറമെ എസ്ബിഐ കാർഡുകൾക്ക് 750 രൂപ വരെ ഇളവ് നേടാവുന്നതാണ്. ഇവിടെ നിന്നും വാങ്ങാം.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഐഫോൺ 15 ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് HDR സ്ക്രീനാണ് നൽകിയിരിക്കുന്നത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP68 റേറ്റിങ്ങുണ്ട്. ഫോണിൽ ഗൊറില്ല ഗ്ലാസ് ബാക്ക് പാനലും നൽകിയിട്ടുണ്ട്. iOS v17 പ്രവർത്തിപ്പിക്കുന്ന ഇത് ഏറ്റവും പുതിയ ഫീച്ചറുകളും ഇതിൽ ലഭിക്കുന്നതാണ്.
Apple A16 ബയോണിക് ചിപ്പാണ് ഐഫോൺ 15-ലുള്ളത്. ഇത് 6-കോർ പ്രോസസറാണ്. ഈ പ്രോസസറിലൂടെ പരമാവധി CPU ക്ലോക്ക് സ്പീഡ് 3.46 GHz ലഭിക്കും. അതിനാൽ തന്നെ വേഗതയിലും, മൾട്ടിടാസ്കിങ്ങിലും ആള് ജഗജില്ലിയാണെന്ന് പറയാം. ഐഫോൺ 15-ലെ ഏറ്റവും വില കുറഞ്ഞ ബേസിക് ഫോണാണിത്. എന്നാലും ഗെയിമിങ്ങിലും ആപ്പ് ഉപയോഗത്തിലും മറ്റ് സുഗമമായ പെർഫോമൻസിനും ഇത് ഉചിതമാണ്.
ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 3349 mAh ബാറ്ററി ഇതിലുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനുള്ള ബാറ്ററിയാണ് ഇതിലുള്ളത്. 15W വരെ വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു.
Also Read: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും
ഫോണിലെ പിൻ ക്യാമറയിൽ 48MP പ്രൈമറി വൈഡ് ആംഗിൾ ലെൻസുണ്ട്. 12MP അൾട്രാ വൈഡ് ലെൻസും ഇതിനുണ്ട്. ഐഫോൺ 15-ലെ മുൻ ക്യാമറയ്ക്ക് 12MP സെൻസറാണുള്ളത്. കൂടാതെ വീഡിയോ റെക്കോഡിങ്ങിനും കാര്യക്ഷമമായ ക്യാമറ ഫോണിലുണ്ട്. 60 fps-ൽ 4K പിന്തുണയ്ക്കുന്ന ഐഫോണാണിത്. ഇതിന്റെ സ്ലോ-മോ ഫീച്ചറുകളും കിടിലമാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.