iPhone 15
2023-ൽ പുറത്തിറങ്ങിയ Apple iPhone 15 ഇതാ നിങ്ങൾ വിചാരിച്ച വിലയിൽ കിട്ടും. വലിയ പണമുടക്കില്ലാതെ ഐഫോൺ 15 128GB സ്റ്റോറേജ് വാങ്ങാനുള്ള ഓഫറാണിത്. ആമസോണിൽ ഇതിനകം ഫോൺ വിറ്റ് തീർന്നു. ഫ്ലിപ്കാർട്ടിലും ഇതേ നിരക്കിലാണ് ഐഫോൺ 15 നിലവിൽ വിൽക്കുന്നത്.
ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ആകർഷകമായ ബാങ്ക് ഓഫറും ഐഫോണിന് ലഭിക്കുന്നു. കൂടാതെ ഐഫോൺ 15 നിങ്ങൾക്ക് ഇഎംഐ ഓഫറിലും പർച്ചേസ് ചെയ്യാവുന്നതാണ്.
128 GB സ്റ്റോറേജുള്ള ഐഫോൺ 15-ന്റെ വിപണി വില 69,900 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഫോണിന് 9901 രൂപയുടെ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. ഈ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലൂടെ 59,999 രൂപയ്ക്ക് ഐഫോൺ 15 വാങ്ങാവുന്നതാണ്.
BOBCARD വഴി നിങ്ങൾക്ക് 1000 രൂപയുടെ ഇളവും നേടാം. മൊത്തം 10000 രൂപയുടെ ഡിസ്കൌണ്ടെന്ന് പറയാം. ഇതുകൂടി ചേർത്താൽ ഐഫോൺ 58,999 രൂപയ്ക്ക് കൈയിലിരിക്കും. ഇനി ഇഎംഐ വഴി വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനും ആകർഷകമായ ഓഫറുകളുണ്ട്. മാസം 10,000 രൂപ വച്ച് നോ-കോസ്റ്റ് ഇഎംഐ ഓഫറുണ്ട്. എന്നുവച്ചാൽ ഇഎംഐയിൽ വാങ്ങുമ്പോൾ മാസം മാസം പലിശ കൊടുക്കേണ്ടതില്ല.
ഇനി പഴയ ഫോൺ മാറ്റി വാങ്ങാനാണ് ആലോചിക്കുന്നതെങ്കിൽ ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് കിഴിവും നൽകുന്നു. 38,150 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് അനുവദിച്ചിട്ടുള്ളത്. Buy from here.
ക്യാമറയിലും പെർഫോമൻസിലും ഗംഭീര സ്മാർട്ഫോണാണിത്. ഐഫോൺ 16 വന്നിട്ടും വിപണിയിൽ ഡിമാൻഡ് കൂടുതൽ ഐഫോൺ 15 സീരീസുകൾക്കാണ്.
ഇത് ഐലൻഡ് നോച്ച് ഫീച്ചറുള്ള സ്മാർട്ഫോണാണ്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. 6.1 ഇഞ്ച് ഡിസ്‌പ്ലേ ഇതിനുണ്ട്. 48-മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് ഫോണിലുള്ളത്.
Also Read: 2024-ന്റെ Best Flagship ഡിജിറ്റ് അവാർഡ് നേടിയ iQOO 12 5G 45000 രൂപയ്ക്ക്!
A16 ബയോണിക് ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് വേഗതയേറിയ പെർഫോമൻസ് ഉറപ്പാക്കുന്നു. അതും ഐഫോൺ 14 സീരീസുകളിലുള്ള A15 ചിപ്പിൽ നിന്നും വളരെ കാര്യക്ഷമമായ പെർഫോമൻസാണ്.
ദിവസം മുഴുവൻ ബാറ്ററി ലൈഫുള്ള ഫോണാണിത്. 9 മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന ബാറ്ററിയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.